ഒരിക്കലും ചെയ്യില്ലെന്ന തീരുമാനം മാറ്റി! ഐറ്റം ഡാന്‍സുമായി രജിഷ വിജയന്‍! ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് ഫാന്‍സ്
വ്യത്യസ്തമായൊരു മേക്കോവറിലൂടെയായി മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ് രജിഷ വിജയന്‍. അവതാരകയായി തുടങ്ങി അഭിനേത്രിയായി മാറിയ നടിയുടെ കരിയര്‍ ബ്രേക്ക് ചിത്രമായി മസ്തിഷ്‌ക മരണം മാറിയേക്കും എന്നുള്ള വിലയിരുത്തലുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കൃഷാനന്ദ് സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലെ കോമള താമര എന്ന ഗാനം ഇതിനകം ചര്‍ച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത് രജിഷ തന്നെയാണോ എന്നായിരുന്നു ഐറ്റം നമ്പര്‍ കണ്ടവരുടെ ചോദ്യം. ഇന്നുവരെ കാണാത്ത തരത്തിലുള്ള രൂപഭാവത്തിലാണ് നടി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വിദ്യ ബാലന്റെ ഐറ്റം നമ്പറിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പ്രകടനം എന്നായിരുന്നു ചിലര്‍ പറഞ്ഞത്. രജിഷയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്ന പറഞ്ഞവരുമുണ്ടായിരുന്നു.
രജിഷയുടെ ലുക്ക് ഗംഭീരം. കുറച്ചുകൂടി നല്ല സോംഗ് കൊടുക്കാമായിരുന്നു. പണ്ട് മിക്ക മലയാള സിനിമകളിലും ഉണ്ടായിരുന്നു ഐറ്റം സോംഗ്. ഇപ്പോള്‍ വീണ്ടും വന്നിരിക്കുകയാണ്. മലയാളത്തിലേക്ക് വീണ്ടും ഐറ്റം സോംഗ് തിരിച്ചുവരുന്നു. മോളിവുഡിലെ വിദ്യ ബാലന്‍. ഇതൊട്ടും പ്രതീക്ഷിച്ചില്ല. നിങ്ങള്‍ വലിയൊരു ടാസ്‌ക്ക് എടുക്കുമ്പോള്‍ അതിനൊതുങ്ങുന്ന ഗാനം വേണമായിരുന്നു. എന്തോ തമ്മില്‍ ചേരാത്ത പോലെയൊരു ഫീല്‍. പേര് പോലെ മസ്തിഷ്‌ക മരണം സംഭവിക്കും ഇത് കണ്ടിട്ട്്. നല്ല ഡാന്‍സാണ്. എന്ത് ചെയ്തിട്ടും ഒരു മെന ഇല്ലല്ലോ തുടങ്ങി പോസിറ്റീവായും നെഗറ്റീവായുമുള്ള പ്രതികരണങ്ങളാണ് സോംഗ് വീഡിയോയുടെ താഴെയുള്ളത്.

ഞാന്‍ ഇതുവരെ ചെയ്യാത്ത, ശ്രമിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം വര്‍ക്കാവുമെന്നാണ് പ്രതീക്ഷ. ഫ്രാങ്ക് ആന്‍ഡ് ബൈറ്റിങ് ഓഫ് സൈമണ്‍സ് മെമ്മറീസ് എന്നാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് ടൈറ്റില്‍. ക്രിഷാന്താണ് ചിത്രത്തിന്റെ സംവിധായകന്‍. അദ്ദേഹത്തിന്റെ സിനിമകളുടെ ടൈറ്റില്‍സ് എപ്പോഴും ഭയങ്കര യുണീക് ആവാറുണ്ട്. ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആ പാട്ട് എല്ലാവരും കാണണം, അഭിപ്രായം അറിയിക്കണം എന്നുമായിരുന്നു ചിത്രത്തെക്കുറിച്ച് രജിഷ വിജയന്‍ പറഞ്ഞത്.
ആദ്യ സിനിമയായ അനുരാഗ കരിക്കിന്‍വെള്ളത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു രജിഷ വിജയന്. അവാര്‍ഡ് പ്രതീക്ഷിച്ചല്ല ഞാനൊന്നും ചെയ്യുന്നതെന്ന് താരം തുടക്കത്തില്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. എന്നെ മാര്‍ക്കറ്റ് ചെയ്യാന്‍ എനിക്ക് പിആര്‍ ഏജന്‍സിയൊന്നുമില്ല. സ്വന്തമായൊരു മാനേജര്‍ പോലുമില്ല എനിക്ക്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടും എന്ന തരത്തിലുള്ള ഭയമൊന്നും തന്നെ അലട്ടുന്നില്ലെന്നും രജിഷ വ്യക്തമാക്കിയിരുന്നു.
സിനിമയുടെ കഥ കേട്ടതിന് ശേഷം ചെയ്യാം എന്ന് തീരുമാനിക്കുന്നത് ചൂതാട്ടം പോലെയാണ്. കഥ നന്നായത് കൊണ്ട് മാത്രം സിനിമ മികച്ചതാവണമെന്നില്ല. മറ്റ് പല കാര്യങ്ങളും കൂടി ബെസ്റ്റായി വരേണ്ടതുണ്ട്. അത്തരം കാര്യങ്ങളെക്കുറിച്ചൊക്കെ തുടക്കത്തിലെ ചിന്തിക്കുകയാണെങ്കില്‍ ഒന്നും ചെയ്യാതെ വീട്ടിലിരിക്കാനാണ് തോന്നുക. കഥയെക്കുറിച്ചും, കഥാപാത്രത്തെക്കുറിച്ചും മാത്രമേ ഞാന്‍ ചിന്തിക്കാറുള്ളൂ. ബാക്കിയുള്ളതെല്ലാം ഭാഗ്യം പോലെയാണ്. കൃത്യസമയത്ത് തന്നെ ലൊക്കേഷനിലേക്കെത്തുന്ന ശീലമാണ് തന്റേത്. എന്നെ കാത്തിരുന്ന് ആരും മുഷിയരുത് എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. കഥാപാത്രത്തിന് വേണ്ടി എന്ത് വേണമെങ്കിലും ചെയ്യാനും താന്‍ തയ്യാറാണെന്നും മുന്‍പൊരു അഭിമുഖത്തില്‍ രജിഷ പറഞ്ഞിരുന്നു.


Click it and Unblock the Notifications











