തിരിച്ചുവരവില്‍ മിന്നിച്ച് രജിഷയുടെ പ്രകടനം! ഒപ്പം ജോജു ജോര്‍ജ്ജും!ജൂണിനെക്കുറിച്ചുളള ആദ്യ പ്രതികരണം
Recommended Video

അനുരാഗ കരിക്കിന്‍ വെളളം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നായികയാണ് രജിഷ വിജയന്‍, ആസിഫ് അലി നായകനായി എത്തിയ ചിത്രത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും നടി നേടിയെടുത്തു. തുടര്‍ന്ന് ജോര്‍ജ്ജേട്ടന്‍സ് പൂരം,ഒരു സിനിമാക്കാരന്‍ തുടങ്ങിയ സിനിമകളിലൂം നടി അഭിനയിച്ചിരുന്നു.
മൂന്ന് സിനിമകള്‍ക്ക് ശേഷം രജിഷയ്ക്ക് ചിത്രങ്ങള്‍ കുറഞ്ഞിരുന്നു. ഇപ്പോഴിതാ ജൂണ്‍ എന്ന പുതിയ ചിത്രത്തിലൂടെ നടി വീണ്ടും തിരിച്ചെത്തുകയാണ്. രജിഷ കേന്ദ്രകഥാപാത്രമായിട്ട് എത്തുന്ന സിനിമ ഇന്നാണ് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. കേരളത്തിലെമ്പാടുമുളള തിയ്യേറ്ററുകളിലായി വലിയ റിലീസായിട്ടാണ് സിനിമ എത്തിയിരിക്കുന്നത്.

ജൂണ്‍ എന്ന സിനിമ
ഒരിടവേളയ്ക്ക് ശേഷം ശക്തമയൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രജിഷ വിജയന്‍ വീണ്ടും എത്തിയിരിക്കുന്നത്. മികച്ച സിനിമകള്‍ മലയാളികള്‍ സമ്മാനിച്ചിട്ടുളള ബാനറായ ഫ്രൈഡേ ഫിലിം ഹൗസ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ഒരു പെണ്‍കുട്ടിയുടെ കൗമാരം മുതല്‍ യൗവനം വരെയുളള ജീവിത കാലഘട്ടത്തിലെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ 17 വയസുമുതല്‍ 25 വരെയുളള പ്രായമാണ് രജിഷ അവതരിപ്പിക്കുന്നത്.

നവാഗത സംവിധായകന്റെ സിനിമ
നവാഗതനായ അഹമ്മദ് കബീറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി രജിഷ വിജയന്‍ നടത്തിയ മേക്ക് ഓവര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. വിവിധ പ്രായങ്ങളിലായുളള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടിയിട്ടാണ് രജിഷ രൂപമാറ്റം വരുത്തിയിരുന്നത്. ആറു ഗെറ്റപ്പുകളിലാണ് നടി ചിത്രത്തില്‍ എത്തുന്നത്. ജോസഫിനു ശേഷം ജോജു ജോര്‍ജ്ജും സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ഏറെ സര്‍പ്രൈസുകളുളള ചിത്രം
ജൂണില്‍ രജിഷയുടെ അച്ഛന്‍ വേഷത്തിലാണ് ജോജു എത്തുന്നത്. സത്യ ശിവം സുന്ദരം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ അശ്വതി വീണ്ടും മലയാളത്തിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇവര്‍ക്കൊപ്പം അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരും സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ സര്‍പ്രൈസുകളുളള ഒരു ചിത്രമായിരിക്കും ജൂണെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ട്വീറ്റ് കാണൂ
ട്വീറ്റ് കാണൂ
ട്വീറ്റ് കാണൂ
ട്വീറ്റ് കാണൂ


Click it and Unblock the Notifications











