twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അത് തയ്യാറാണെങ്കിൽ മാത്രം സിനിമ ഏറ്റെടുക്കുക! ഇല്ലെങ്കിൽ വഞ്ചന, ഞാൻ ഇങ്ങനെയാണ്...

    |

    വളരെ കുറച്ച് സിനിമകൾ കൊണ്ട് മോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നടി രജിഷ വിജയൻ. 2016 ൽ പുറത്തു വന്ന ഖാലിദ് റഹ്മാൻ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തിയത് . ചിത്രത്തിന്റെ പ്രകടനത്തിന് കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടിയ്ക്കുളള പുരസ്കാരം ലഭിച്ചിരുന്നു.

    വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമാണ് അഭിനയിച്ചുള്ളതെങ്കിലും ചെയ്ത എല്ലാ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സിനിമക്കാരന് ശേഷം ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രജിഷ പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു ജൂൺ. വ്യത്യസ്ത ഗെറ്റപ്പിലായിരുന്നു താരം രംഗത്തെത്തിയത്. ഒരു സിനിമ ചെയ്യണമെന്ന് ഉറപ്പ് നൽകിയാൽ ആ കഥാപാത്രം ആവശ്യപ്പെടുന്നത് എന്തും ചെയ്യാൻ തയ്യാറാവണമെന്ന് രജിഷ. സമകാലീക മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

     പരമാവധി നൽകുക

    നമ്മുടെ കഴിവിന്റെ നൂറ്റിയൊന്ന് ശതമാനവും കഥാപാത്രത്തിനായി നൽകുക. അങ്ങനെ ചെയ്താൽ സിനിമ പുറത്തിറങ്ങുമ്പോൾ നമ്മുടെ കഴിവിന്റെ പരമാവധി ചെയ്തു എന്നുള്ള തൃപ്തി നമുക്ക് ഉണ്ടാകും. അതിന് സാധിക്കുന്നില്ലെങ്കിൽ ആ കഥാപാത്രം ഏറ്റെടുക്കാൻ തയ്യാറാവരുത്. അത് ആ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയാണെന്നും താരം പറയുന്നു.

    സിനിമ എടുക്കുന്നതിന്റെ മാനദണ്ഡം

    മനപൂർവ്വമുളള തിരഞ്ഞെടുക്കൽ തന്നെയാണ് ഓരോ കഥാപാത്രവും. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സിനിമ ചെയ്യുക എന്നതല്ല, ചെയ്ത കഥാപത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ത് ചെയ്യുക എന്നതാണ് സിനിമ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം. കഥാപാത്രങ്ങൾ തമ്മിൽ സാദ്യശ്യം തോന്നാൻ പാടില്ല. സിനിമ ചെയ്യുമ്പോൾ അത് ശ്രദ്ധിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ ശ്രമം എത്രത്തോളം വിജയിക്കുമെന്ന് തനിയ്ക്ക് അറിയില്ലെന്നും പ്രേക്ഷകരാണ് അത് തീരുമാനിക്കേണ്ടതെന്നും രജിഷ പറയുന്നു.

      ഇത് പ്രചോദനമല്ല മോഷണം! പ്രഭാസിന്റെ സാഹോയ്ക്കെതിരെ ഗുരുതര ആരോപണം, നടി രംഗത്ത് ഇത് പ്രചോദനമല്ല മോഷണം! പ്രഭാസിന്റെ സാഹോയ്ക്കെതിരെ ഗുരുതര ആരോപണം, നടി രംഗത്ത്

    അത്തരത്തിലുള്ള ആഗ്രഹമില്ല

    ഒരുപാട് താരങ്ങളോടൊപ്പം വർക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ ഏതെങ്കിലും ഒരു നായകന്റെ കൂടെ അഭിനയിക്കണം എന്നാശിച്ചിട്ടില്ല കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. പുതിയ ചിത്രത്തിൽ നിരഞ്ജ് മണിയൻപിള്ള രാജുവാണ് എന്റെ നായകനായി എത്തുന്നത്. നല്ല നടനാകാൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണെന്നും രജിഷ കൂട്ടിച്ചേർത്തു.

    ലാലേട്ടൻ ചക്ക ഉപ്പേരി കഴിക്കുമോ! ഇട്ടിമാണിയിലെ ചക്ക ഉപ്പേരിക്കഥ വെളിപ്പെടുത്തി സ്വാസിക...ലാലേട്ടൻ ചക്ക ഉപ്പേരി കഴിക്കുമോ! ഇട്ടിമാണിയിലെ ചക്ക ഉപ്പേരിക്കഥ വെളിപ്പെടുത്തി സ്വാസിക...

    സൈക്ക്ലിംഗം താരം

    ജൂണിനു ശേഷം പുറത്തു വരുന്ന രജിഷ വിജൻ ചിത്രമാണ് ഫൈനൽസ്. ചിത്രത്തിൽ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ആലിസ് എന്ന സൈക്ലിംഗ് താരമായിട്ടാണ് ചിത്രത്തില്‍ രജിഷ എത്തുന്നത്.പിആര്‍ അരുൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണി നിരക്കുന്നത്. സുരാജ് വെഞ്ഞാറാംമൂടാണ് രജിഷയുടെ അച്ഛനാകുന്നത്.ധ്രുവന്‍, നിരഞ്ജ്, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം ചില കായിക താരങ്ങളും സിനിമയിലുണ്ടാവും. മണിയന്‍ പിളള രാജുവും പ്രജീവ് സത്യവര്‍ദ്ധനും ചേര്‍ന്നാണ് ഫൈനല്‍സ് നിര്‍മ്മിക്കുന്നത്.

    English summary
    rajisha vijayan says about her movie character
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X