രജിഷ വിജയന്റെ ആ ഡയലോഗ് തീര്‍ച്ചയായും ഹൃദയത്തില്‍ തട്ടും!!
സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ അധികം സെലക്ടീവാണ് രജിഷ വിജയന്‍. ഒരു കഥാപാത്രത്തെയും അതിന്റെ ചറ്റുപാടുകളെ കുറിച്ചും നന്നായി പഠിച്ച ശേഷം മാത്രമാണ് ആസിനിമ ചെയ്യുന്നത്. അങ്ങനെ റിലീസിനെത്തുന്ന രജിഷ വിജയന്റെ പുതിയ ചിത്രമാണ് ഫൈനല്‍. സെപ്റ്റംബര്‍ 6 (ഇന്ന്) ന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിലും രജിഷ നൂറ് ശതമാനം നീതി പുലര്‍ത്തി എന്നതിന് തെളിവാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഈ വീഡിയോയും.
കുറച്ച് കുട്ടികള്‍ക്ക് മുന്‍പില്‍ വളരെ സാധാരണയായി സംസാരിക്കുന്ന ഒരു നാട്ടിന്‍പുറത്തുകാരിയെയാണ് ഈ വീഡിയോയില്‍ കാണുന്നത്. അവളുടെ വാക്കുകള്‍ സാധാരണക്കാരായ ഏതൊരു അച്ഛന്റെയും അമ്മയുടെയും ഹൃദയത്തില്‍ തൊടും. ആ ശരീരഭാഷയും സംസാര രീതിയും ഒട്ടും അപരിചിതമല്ലാത്ത പെണ്‍കുട്ടികളും നമുക്കിടയില്‍ ഉണ്ടാവും.

ആലീസ് എന്ന കഥാപാത്രമായിട്ടാണ് രജിഷ എത്തുന്നത്. ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി തന്റെ കായിക പ്രേമം വളര്‍ത്തിയെടുക്കുന്നതാണ് സിനിമ. സുരാജ് വെഞ്ഞാറമൂട് രജിഷയുടെ അച്ഛന്റെ വേഷത്തില്‍ ചിത്രത്തിലെത്തുന്നു. മണിയന്‍പിള്ള രാജു നിര്‍മിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി ആര്‍ അരുണ്‍ ആണ്.
ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജിഷ വിജയന്‍ അഞ്ച് വര്‍ഷത്തിനിടെ ചെയ്തത് നാല് സിനിമകളാണ്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയാണ് രജിഷ ജൂണ്‍ എന്ന ചിത്രത്തിലെത്തിയത്. ജൂണിന്റെ മികച്ച വിജയത്തിന് ശേഷം റിലീസ് ചെയ്യുന്ന രജിഷ വിജയന്റെ സിനിമയാണ് ഫൈനല്‍ എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.


Click it and Unblock the Notifications











