അമൃതയും അഭിരാമിയും നല്ല കുട്ടികളെന്ന് രജിത് കുമാര്‍! സഹോദരിമാരെക്കുറിച്ച് ഡോക്ടര്‍ പറഞ്ഞത് ഇങ്ങനെ!

ബിഗ് ബോസ് സീസണ്‍ 2 ല്‍ മത്സരിക്കാനായി അഭിരാമി സുരേഷും അമൃത സുരേഷും എത്തിയിരുന്നു. രണ്ട് വ്യക്തികളാണെങ്കിലും മത്സരത്തില്‍ ഇവരെ ഒരാളായാണ് പരിഗണിക്കുന്നതെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. പാട്ടുപാടിയായിരുന്നു ഇരുവരും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. ബിഗ് ബോസില്‍ നിന്നും ക്ഷണം ലഭിച്ചിരുന്നുവെന്നും അത് സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും വ്യക്തമാക്കിയായിരുന്നു നേരത്തെ അഭിരാമി എത്തിയത്. ചേച്ചിയും ഈ അവസരം സ്വീകരിക്കുന്നില്ലെന്നായിരുന്നു അഭിരാമി അന്ന് പറഞ്ഞത്. 50ാമത്തെ എപ്പിസോഡിലായിരുന്നു സര്‍പ്രൈസ് എന്‍ട്രിയുമായി സഹോദരിമാര്‍ എത്തിയത്.

ബിഗ് ബോസ് വീട്ടിലെ പലരേയും ഇവര്‍ക്ക് നേരത്തെ അറിയാമായിരുന്നു. സാന്‍ഡ്രയും അഭിനയും അടുത്ത സുഹൃത്തുക്കളാണെന്നും തനിക്കും സാന്‍ഡ്രയെ അറിയാമെന്നും അമൃത പറഞ്ഞിരുന്നു. ആര്യ, പാഷാണം ഷാജി, വീണ നായര്‍ തുടങ്ങിയവരേയും ഇവര്‍ക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ആദ്യദിനം മുതല്‍ ഇവരുമായി സൗഹൃദത്തിലായിരുന്നു രജിത് കുമാര്‍. എല്ലാവരും രജിത്തേട്ടനെക്കുറിച്ച് നെഗറ്റീവ് പറയുന്നുണ്ടെങ്കിലും തങ്ങള്‍ അങ്ങനെയല്ല അദ്ദേഹത്തെ കണ്ടതെന്ന് അമൃത പറഞ്ഞിരുന്നു. എല്ലാവരേയും പറയുന്ന രജിത്തേട്ടനെയല്ല തങ്ങള്‍ കണ്ടതെന്ന് ഇരുവരും ആവര്‍ത്തിച്ചിരുന്നു. അപ്രതീക്ഷിതമായി രജിത് പുറത്തേക്ക് പോയപ്പോള്‍ ഇരുവരും ഏറെ വിഷമിച്ചിരുന്നു. ഇവര്‍ പങ്കുവെച്ച പുതിയ സ്റ്റാറ്റസ് വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

നല്ല കുട്ടികളാണ്

നല്ല കുട്ടികളാണ്

അമൃത-അഭിരാമി സഹോദരിമാരെക്കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് രജിത് കുമാര്‍. ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് തുറന്നുപറയുന്നതിനിടയിലായിരുന്നു അദ്ദേഹം ഇരുവരേയും കുറിച്ച് സംസാരിച്ചത്. അവർ രണ്ടുപേരും നല്ല കുട്ടികളാണ് .മാത്രമല്ല താനുമായി നല്ല വേവ് ലെങ്ത് ഉണ്ടായിരുന്നു അവർക്കെന്നും അദ്ദേഹം പറയുന്നു. മഴ കാത്തിരുന്ന വേഴാമ്പലിനെ പോലെയായിരുന്നു ആ നിമിഷം. അവരെ തനിക്ക് ലഭിച്ച നിമിഷത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ വിശേഷണം ഇങ്ങനെയാണ്.

അഭിരാമിയും അമൃതയും

അഭിരാമിയും അമൃതയും

രജിത് കുമാറുമായുള്ള സൗഹൃദത്തെക്കുറിച്ച് ഇരുവരും ഇടയ്ക്കിടയ്ക്ക് സംസാരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ അസാന്നിധ്യം അമൃതയ്ക്ക് സഹിക്കാനാവുന്നുണ്ടായിരുന്നില്ല. ഗെയിമിനിടയിലും ടാസ്ക്കിലുമെല്ലാം ഇതേക്കുറിച്ച് ഇരുവരും പറഞ്ഞിരുന്നു. രജിത് കുമാര്‍ തങ്ങളെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. കിംഗ്, ഏട്ടൻ തുടങ്ങിയ ക്യാപ്‌ഷനാണ് ഇരുവരും വീഡിയോ സ്റ്റാറ്റസിന് നല്‍കിയിട്ടുള്ളത്.

അമൃതയുടെ പ്ലാനിംഗ്

അമൃതയുടെ പ്ലാനിംഗ്

അമൃതയുമായി ഒത്തുപോവാനില്ലെന്ന് വ്യക്തമാക്കി വീണ നായര്‍ എത്തിയിരുന്നു. ബിഗ് ബോസ് ജീവിതത്തെക്കുറിച്ച് തുറന്നുപറയുന്നതിനിടയിലായിരുന്നു താരം അമൃതയെക്കുറിച്ച് സംസാരിച്ചത്. അമൃത ക്രൂക്കഡാണെന്നും അവര്‍ ഇരുവരും വന്നപ്പോഴാണ് ബിഗ് ബോസിലെ സമാധാന അന്തരീക്ഷം പോയതെന്നുമായിരുന്നു വീണ പറഞ്ഞത്. വീണയുടെ വിമര്‍ശനത്തിന് മറുപടിയുമായി അമൃതയും എത്തിയിരുന്നു. ഈ മനോഹരിയായ സ്ത്രീക്ക് ആശംസയും പ്രാര്‍ത്ഥനകളുമെന്നായിരുന്നു അമൃതയുടെ മറുപടി.

Recommended Video

എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam
വീണയുടെ പ്രയോഗം

വീണയുടെ പ്രയോഗം

അമൃതയുമായി ഒത്തുപോവാനില്ലെന്ന് വ്യക്തമാക്കി വീണ നായര്‍ എത്തിയിരുന്നു. ബിഗ് ബോസ് ജീവിതത്തെക്കുറിച്ച് തുറന്നുപറയുന്നതിനിടയിലായിരുന്നു താരം അമൃതയെക്കുറിച്ച് സംസാരിച്ചത്. അമൃത ക്രൂക്കഡാണെന്നും അവര്‍ ഇരുവരും വന്നപ്പോഴാണ് ബിഗ് ബോസിലെ സമാധാന അന്തരീക്ഷം പോയതെന്നുമായിരുന്നു വീണ പറഞ്ഞത്. വീണയുടെ വിമര്‍ശനത്തിന് മറുപടിയുമായി അമൃതയും എത്തിയിരുന്നു. ഈ മനോഹരിയായ സ്ത്രീക്ക് ആശംസയും പ്രാര്‍ത്ഥനകളുമെന്നായിരുന്നു അമൃതയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X