അവളുടെ മാതാപിതാക്കൾ അടുത്തുണ്ട്, ആളുകൾ എന്നെ തെറ്റിദ്ധരിച്ചു; സാറയോട് മോശമായി പെരുമാറിയോ? രാകേഷ് ബേഡി
നടി സാറ അർജുനോട് മോശമായി ഇടപഴകി എന്ന വിമർശനത്തിൽ പ്രതികരിച്ച് നടൻ രാകേഷ് ബേഡി. പുതിയ ചിത്രം ദുരന്തറിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സാറയുടെ അച്ഛനായാണ് രാകേഷ് ബേഡി അഭിനയിച്ചത്. ദുരന്തറിന്റെ ട്രെയിലർ ലോഞ്ചിൽ വെച്ചായിരുന്നു സംഭവം. ഇവന്റിൽ വെച്ച് രാകേഷ് ബേഡി സാറയുടെ തോളിൽ ചുംബിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചു. വീഡിയോ ചർച്ചയായതോടെ സാറ രാകേഷ് ബേഡിയുടെ പ്രവൃത്തിയിൽ അസ്വസ്ഥയാണെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു. നിരവധി കമന്റുകൾ രാകേഷ് ബേഡിക്കെതിരെ വന്നു.
ഇതോടെയാണ് നടന്റെ പ്രതികരണം. സാറ തനിക്ക് മകളെ പോലെയാണെന്ന് രാകേഷ് ബേഡി പറയുന്നു. സാറയ്ക്ക് എന്റെ പകുതി പ്രായം പോലുമില്ല. എന്റെ മകളായാണ് അഭിനയിക്കുന്നത്. ഞങ്ങൾ കാണുമ്പോൾ ഒരു കെട്ടിപ്പിടുത്തത്തിലൂടെ എന്നെ അവൾ സ്വീകരിക്കും. ഒരു മകൾ അച്ഛനോടെന്ന പോലെ. ഞങ്ങൾ തമ്മിൽ നല്ല അടുപ്പവും സൗഹൃദവുമുണ്ട്. അത് സ്ക്രീനിലും പ്രതിഫലിച്ചു. അന്നും വ്യത്യസ്തമായിരുന്നില്ല.

പക്ഷെ ആളുകൾ ആ സ്നേഹം കാണാനാകുന്നില്ല. ഒരു വൃദ്ധന് പെൺകുട്ടിയോടുള്ള സ്നേഹം. ആളുകൾ തെറ്റായി കാണുമ്പോൾ എന്ത് ചെയ്യാൻ പറ്റുമെന്നാണ് രാകേഷ് ബേഡി ചോദിച്ചത്. ഒരു പൊതുവേദിയിൽ വെച്ച് ഞാൻ എന്തിന് അങ്ങനെ പെരുമാറണം. പ്രത്യേകിച്ചും സാറയുടെ മാതാപിതാക്കൾ അടുത്തുള്ളപ്പോൾ. ആളുകൾക്ക് സോഷ്യൽ മീഡിയയിൽ ഓരോ കാര്യങ്ങളും പെരുപ്പിച്ച് കാണിക്കാനുള്ള പ്രവണതയുണ്ട്. തന്റെ വർക്കുകളും പ്രേക്ഷകരുമായുള്ള കണക്ഷനും തനിക്ക് വേണ്ടി സംസാരിക്കുമെന്നും രാകേഷ് ബേഡി പറഞ്ഞു.


Click it and Unblock the Notifications











