'തട്ടത്തിൽ മറയത്ത് കണ്ട് ഞാനും ​ദിവ്യയും വിനീതിനെ വിമർശിച്ചു, അവൾ ഇന്ന് ഇവന്റെ ഭാര്യ, എന്റേത് മറന്നില്ല'

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ശ്രീനിവാസന്റേത്. പണ്ട് മുതൽ പ്രേക്ഷകർ ശ്രീനിവാസനെ സ്നേഹിക്കുന്നത് അദ്ദേഹത്തിന്റെ തിരക്കഥകളും കളങ്കമില്ലാത്ത പെരുമാറ്റവും സംസാരവും ഇഷ്ടായതുകൊണ്ട് കൂടിയാണ്. അച്ഛന്റെ വഴിയെ ആദ്യം സിനിമയിലേക്ക് എത്തിയത് മൂത്തമകനും നടനും സംവിധായകനും ​ഗായകനുമെല്ലാമായ വിനീത് ശ്രീനിവാസനാണ്. ​ഗായകനായിട്ടാണ് അരങ്ങേറിയതെങ്കിലും പിന്നീട് അഭിനയം സംവിധാനം തിരക്കഥാ രചന തുടങ്ങിയവയിൽ തനിക്കുള്ള കഴിവ് വിനീത് പ്രേക്ഷകർക്ക് കാണിച്ചുകൊടുത്തു.

വിനീത് ഇതുവരെ നായകനായതും സംവിധാനം ചെയ്തതുമായ സിനിമകളിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് ആവറേജ് നിലവാരം പുലർത്തിയത്. മറ്റുള്ളതെല്ലാം മികച്ച സിനിമകളും സൂപ്പർ​ഹിറ്റുമായി മാറി. ചേട്ടന് പിന്നാലെ സഹോദരൻ ധ്യാൻ ശ്രീനിവാസനും സിനിമയിലേക്ക് എത്തി. അഭിനയത്തിൽ മാത്രമല്ല ചേട്ടനെപ്പോലെ സംവിധാനത്തിലും ധ്യാനിന് താൽപര്യമുണ്ട്.

Vineeth Sreenivasan Rakesh Mantodi

ധ്യാൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ‍ഡ്രമയെ റിപ്പീറ്റ് വാല്യുവുള്ള സിനിമകളുടെ കൂട്ടത്തിലാണ് പ്രേക്ഷകർ ഉൾപ്പെടുത്തിയിരിക്കുന്നത്. വിനീത് അഭിമുഖങ്ങളിൽ വളരെ സൗമ്യനും ആവശ്യമായ കാര്യങ്ങൾ മാത്രം സംസാരിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനാണ്. എന്നാൽ ധ്യാൻ നേരെ തിരിച്ചാണ്. തന്റേയും ചേട്ടന്റെയും അച്ഛന്റെയും അമ്മയുടേയും ജീവിതത്തിലുണ്ടായിട്ടുള്ള സംഭവങ്ങൾ വരെ രസകരമായി നർമ്മം കലർത്തി ധ്യാൻ പറയാറുണ്ട്.

അതുകൊണ്ട് തന്നെ നടന്റെ സിനിമയ്ക്കുള്ളതിനേക്കാൾ ആരാധകർ അദ്ദേഹത്തിന്റെ അഭിമുഖങ്ങൾക്കുണ്ട്. ഇപ്പോഴിതാ ധ്യാനുമായി സാമ്യമുള്ള മറ്റൊരാളെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ അത് മറ്റാരുമല്ല വിനീതിന്റെയും ധ്യാനിന്റെയും ബന്ധുവായ തിരക്കഥാകൃത്ത് രാകേഷ് മണ്ടോടിയാണ്. അടുത്തിടെ റിലീസ് ചെയ്ത വിനീതിന്റെ ഒരു ജാതി ജാതകം സിനിമയുടെ തിരക്കഥാകൃത്ത് രാകേഷാണ്.

സിനിമയുടെ തിരക്കഥാകൃത്തായതുകൊണ്ട് തന്നെ പ്രമേഷൻ പരിപാടികളിലും രാകേഷ് സജീവമായിരുന്നു. ധ്യാനിന്റെ പ്രോ വേർഷൻ കാണുന്നതുപോലെയാണ് രാകേഷിന്റെ സംസാരവും പെരുമാറ്റവും കാണുമ്പോൾ തോന്നുന്നതെന്നാണ് ഏറെയും കമന്റുകൾ. ധ്യാനിന്റെ ക്ലോണാണോ രാകേഷ് എന്നിങ്ങനെയുള്ള രസകരമായ കമന്റുകളും അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ കമന്റായി വരുന്നുണ്ട്. ഇപ്പോഴിതാ തട്ടത്തിൻ മറയത്ത് സിനിമയെ കുറിച്ച് രാകേഷ് ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

തട്ടത്തിൻ മറയത്ത് കണ്ടിറങ്ങിയശേഷം താൻ വിനീതിനെ ഒരുപാട് വിമർശിച്ചിരുന്നുവെന്നാണ് രാകേഷ് പറഞ്ഞത്. തട്ടത്തിൽ മറയത്ത് കണ്ടശേഷം രാകേഷ് ഏട്ടൻ പറഞ്ഞതിന് കണക്കൊന്നുമില്ലെന്ന് വിനീത് പറഞ്ഞപ്പോഴാണ് മറുപടിയായി രസകരമായ കഥ രാകേഷ് പറഞ്ഞത്. തട്ടത്തിൻ മറയത്ത് കണ്ട് പുറത്തിറങ്ങിയശേഷം വിനീതും ഞാനും ഇന്ന് ഇവന്റെ ഭാര്യയായ ദിവ്യയുമുണ്ട്.

Vineeth Sreenivasan Rakesh Mantodi

അന്ന് ദിവ്യ വിനീതിന്റെ കാമുകിയാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ടില്ല. സിനിമ കണ്ട് എനിക്ക് തോന്നിയ കുറച്ച് കാര്യങ്ങൾ ഞാൻ പറഞ്ഞു. ദിവ്യയും കുറേ കാര്യങ്ങൾ പറഞ്ഞു. പിന്നെ ഞാനും ദിവ്യയും കൂടി ഇവനെ കുറേ കുറ്റം പറഞ്ഞു. ഇത് നല്ല കാര്യമാണെന്നല്ല ഞാൻ പറഞ്ഞത്. അന്ന് ചെയ്തത് മോശം കാര്യം തന്നെയാണ്. പക്ഷെ അതിലെ ഹ്യൂമറാണ് ഞാൻ പറയുന്നത്. ഞാൻ കുറ്റം പറയുന്നതിന് അനുസരിച്ച് ദിവ്യയും കുറ്റം പറഞ്ഞു.

ഇതെല്ലാം കഴിഞ്ഞ് സിനിമ റിലീസായി ബംബർ ഹിറ്റായി. അന്ന് കുറ്റം പറഞ്ഞപ്പോഴും ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. പടം ഹിറ്റാകുമെന്ന്. ശേഷം കഴിഞ്ഞ കൊല്ലം ഒരു ജാതി ജാതകത്തിന്റെ സബ്ജക്ട് വിനീതിനോട് പറയാൻ പോയി. അവിടെ ചെന്നപ്പോൾ ഇവൻ എന്നോട് പത്ത് വർഷം മുമ്പ് നടന്ന ഈ കാര്യമാണ് എന്റെ അടുത്ത് പറഞ്ഞത്. നിങ്ങൾ അന്ന് എന്നെ വിമർശിച്ചില്ലേ എന്നൊക്കെ ചോദിച്ചു.

അതൊക്കെ കേട്ടപ്പോൾ‌ ഞാൻ മനസിൽ ചിന്തിച്ചു. ഞാൻ‌ വിമർശിച്ചു ശരിയാണ്... അതേസമയം എന്റെ കൂടെ അല്ലെങ്കിൽ എന്നേക്കാൾ കൂടുതൽ വിനീതിനെ വിമർശിച്ച കാമുകിയായ ദിവ്യയെ ഇവൻ കല്യാണം കഴിച്ചു. എന്നിട്ട് രണ്ട് കുട്ടികളുമായി. എന്നിട്ടും ഇവൻ എന്റെ വിമർശനം മാത്രം മറന്നിട്ടില്ലെന്നാണ് രാകേഷ് പറഞ്ഞത്. ഒരു ജാതി ജാതകം സംവിധാനം ചെയ്തത് കഥ പറയുമ്പോൾ അടക്കമുള്ള സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള വിനീത് ശ്രീനിവാസന്റെ ബന്ധു കൂടിയായ എം. മോഹനനാണ്.

Read more about: vineeth sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X