For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനൂപ് മേനോൻ ചിത്രം കഴിഞ്ഞ് രണ്ട് വർഷം ബ്രേക്ക് എടുത്തു, സിനിമയിലെ ഇടവേളയെ കുറിച്ച് ഹന്ന

  |

  പൃഥ്വിരാജ് ചിത്രമായ ഡാർവിന്റെ പരിണാമത്തിലൂടെ വെള്ളിത്തിരിയിൽ എത്തിയ താരമാണ് ഹന്നാ റെജി കോശി. ആൻസി എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞിരുന്നു. ഡാർവിന്റെ പരിണാമത്തിന് ശേഷം രക്ഷാധികാരി ബൈജു ഒപ്പിലാണ് അഭിനയിച്ചത്. ബിജു മേനോന്റെ നായികയായിട്ടായിരുന്നു ഹന്ന എത്തിയത്. കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പോക്കിരി സൈമൻ, എന്റെ മെഴുതിരി അത്താഴങ്ങൾ എന്നിവയാണ് നടിയുടേതായി പുറത്ത് വന്ന ചിത്രങ്ങൾ. തീർപ്പാണ് ഇനി പുറത്ത് വരാനുളള ചിത്രം.

  നടി ഭാമയുടെ വൈറല്‍ ഫോട്ടോഷൂട്ട്, സാരി ലുക്കില്‍ തിളങ്ങി താരം, കാണാം

  പേരിനോടൊപ്പമുള്ള അക്കിനേനി ഒഴിവാക്കി സാമന്ത, നാഗചൈതന്യയുമായുള്ള ബന്ധത്തിന് എന്ത് സംഭവിച്ചു...

  അഭിനേത്രി എന്നതിൽ ഉപരി ഡോക്ടർ കൂടിയാണ് ഹന്ന. മോഡിലിംഗ് രംഗത്തും സജീവമാണ് താരം. 2006 മുതൽ സിനിമയിൽ സജീവമാണെങ്കിലും വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ഇപ്പോഴിത സിനിമയിലെ ഇടവേളയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. കേരളകൗമുദി ഓൺലൈന്നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകൾ ഇങ്ങനെ...

  ഫഹദിനെ മോഡലാക്കി നസ്രിയ, പ്രിയപ്പെട്ടവളുടെ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്ത് താരം, വീഡിയോ വൈറൽ

  വളരെ യാദൃശ്ചികമായി സിനിമയിൽ വന്ന ആളാണ് ഞാൻ. 2018 ൽ അനൂപ് മേനോൻ ചിത്രമായ എന്റെ മെഴുകുതിരി അത്താഴങ്ങളിൽ അഭിനയിച്ചു. അത് കഴിഞ്ഞ് രണ്ട് വർഷം ബ്രേക്കെടുത്തു. പിന്നീട് പിജിയ്ക്ക് ജോയിൻ ചെയ്യാൻ പ്ലാനിട്ടതായിരുന്നു ബ്രേക്ക് എടുത്തതിന്റെ ഒരു കാരണം. മറ്റൊന്ന് മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പ് ആയിരുന്നു. ഒരു വർഷത്തെ തയ്യാറെടുപ്പിന് ശേഷമാണ് ആ മത്സരത്തിന് പോയത്. കൂടാതെ മുംബൈയിൽ മോഡലിങ്ങ് ജോലികളുമായി സജീവമായിരുന്നു.

  മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി നന്നായി മെലിഞ്ഞു. തന്റെ അത്തരത്തിലൊരു ശരീര പ്രകൃതി മലയാള സിനിമയുടെ കഥാപാത്രത്തിന് ചേരുമെന്ന് എനിക്ക് തോന്നിയിരുന്നില്ല. അങ്ങനെ എന്നെ തേടി വന്ന പല ഓഫറുകളും സ്വീകരിക്കാൻ പറ്റിയില്ല. വന്ന ഓഫറുകളിൽ പലതും സ്റ്റീരിയോ ടൈപ്പ് ആയിരുന്നു. എന്റെ മെഴുതിരി അത്താഴങ്ങൾ റിലീസ് ചെയ്യുന്നതിന് മുൻപായിരുന്നു അത്. തീർപ്പിലെ കഥാപാത്രം അൽപം വ്യത്യസ്തമാണ്. എനിക്ക് തന്നെ എന്നെ പരീക്ഷിക്കാൻ പറ്റിയ കഥാപാത്രമായിട്ടാണ് തോന്നിയത്. ഒരുപാട് സിനിമകൾ ചെയ്യാനല്ല. വ്യത്യസ്തമായ സിനിമകൾ ചെയ്യാനാണ് തനിക്ക് താൽപര്യമെന്നും അതുകൊണ്ടാണ് ഇടവേള ഉണ്ടാകുന്നതെന്നും ഹന്ന പറയുന്നു.

  നായികയോ ക്യാരക്ടർ വേഷമോ അഭിനയിക്കാം. എന്നാൽ സിനിമ കണ്ട് കഴിയുമ്പോൾ ആ കഥാപാത്രത്തെ ഒഴിച്ചു കൂടാനാവാത്തതാണെന്ന് തോന്നണം.എന്നെ തേടി വന്ന ഓഫറുകളിൽ പലതും ഒരു സ്ത്രീസാന്നിധ്യത്തിന് വേണ്ടി മാത്രമുള്ള കഥാപാത്രങ്ങളായിരുന്നു.ആ കഥാപാത്രമില്ലെങ്കിലും സിനിമയെ ബാധിക്കില്ല.അങ്ങനെയുള്ള കഥാപാത്രങ്ങൾ എനിക്ക് വേണ്ട.നായിക വേഷങ്ങൾ തന്നെയാണ് ആഗ്രഹിക്കുന്നതെന്നു ഹന്ന റെജി കോശി അഭിമുഖത്തിൽ പറയുന്നു.

  Manikkuttan തന്നെ ഒന്നാംസ്ഥാനത്തിന് അർഹൻ- Kidilam Firoz | FilmiBeat Malayalam

  പുതിയ ചിത്രമായ തീർപ്പിൽ പൃഥ്വിരാജുമായി കോമ്പിനേഷൻ സീനുകളിണ്ട്. എ​നി​ക്കി​ഷ്ട​പ്പെ​ട്ട​ ​അഭി​നേ​താ​ക്ക​ൾ​ക്കൊ​പ്പം​ ​സ്ക്രീ​ൻ​ ​സ്പേ​സ് ​ഷെ​യ​ർ​ ​ചെ​യ്യാ​ൻ​ ​പ​റ്റ​ണേ​യെ​ന്ന് ​ഞാ​നാ​ഗ്ര​ഹി​ച്ചി​രു​ന്നു.​ ​ തീവ്രമാ​യി​ ​ആ​ഗ്ര​ഹി​ച്ചാ​ൽ​ ​ന​മ്മ​ൾ​ ​ആ​ഗ്ര​ഹി​ക്കു​ന്നതെ​ല്ലാം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​കും​ ​എ​ന്ന​ല്ലേ​ ​പ​റ​യാ​റ്.​ ​ ഡാ​ർ​വി​ന്റെ​ ​പ​രി​ണാ​മ​ത്തി​ല​ഭി​ന​യി​ക്കു​മ്പോ​ഴേ​ ​ പൃ​ഥ്വി​രാ​ജുമായി ​ ​ഇ​നി​യും​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ഞാ​നാ​ഗ്ര​ഹി​ച്ചി​രു​ന്നു.​ ​അ​തു​പോ​ലെ​ ​സം​ഭ​വി​ച്ചു.ക​മ്മാ​ര​ ​സം​ഭ​വം​ ​ചെ​യ്ത​ ​ര​തീ​ഷ് ​അ​മ്പാ​ട്ട് ​സാ​റാ​ണ് ​തീ​ർ​പ്പി​ന്റെ​ ​സം​വി​ധാ​യ​ക​ൻ.​ ​മു​ര​ളി​ ​ഗോ​പി​ ​സാ​റി​ന്റേ​താ​ണ് ​ തിരക്കഥ. ​ ​വി​ജ​യ് ​ബാ​ബു​ ​സാ​റി​ന്റെ​ ​ഫ്രൈ​ഡേ​ ​ഫി​ലിം​ ​ഹൗ​സാ​ണ് ചിത്രം ​നി​ർമ്മിക്കുന്നത് ​. ​ ​ ഇ​ഷാ​ ​ത​ൽ​വാ​ർ,​ ​സൈ​ജു​ ​കു​റു​പ്പ് അ​ങ്ങ​നെ​ ​വ​ലി​യ​ ​ഒ​രു​ടീമുണ്ട്.​ ​ന​ല്ല​ ​ഫ്ര​ണ്ട്‌​ലി​യാ​യി​രു​ന്നു​ ​എ​ല്ലാ​വ​രും.​ ​അ​ങ്ങ​നെ​യൊ​രു​ ​ടീ​മി​നൊ​പ്പം​ ​വ​ർ​ക്ക് ​ചെ​യ്യാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​ഭാ​ഗ്യ​മാ​ണ്.​ ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ൾ​ ​പ​ഠി​ക്കാ​ൻ​ ​പ​റ്റി.​ ​ഇ​നി​ ​ര​ണ്ട് ​ദി​വ​സ​ത്തെ​ ​ഷൂ​ട്ടിം​ഗ് ​കൂ​ടി​ ​ബാ​ക്കി​യു​ണ്ട്. തീ​ർ​പ്പി​ന് ​ശേ​ഷം​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​ചി​ല​ ​ഓ​ഫ​റു​ക​ൾ​ ​സം​സാ​രി​ച്ച് ​വ​ച്ചി​ട്ടു​ണ്ട്.​ ​ഫൈ​ന​ലൈ​സ് ​ചെ​യ്തി​ട്ടി​ല്ലെന്നും നടി അഭിമുഖത്തിൽ പറയുന്നു.

  Read more about: hannah reji koshy
  English summary
  Rakshadhikari Baiju Oppu Movie Actress Hannah Reji Koshy Opens Up About Her Movie Break,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X