രക്ഷാധികാരി ബെെജു ഇറങ്ങി രണ്ട് വര്‍ഷം! മലയാളികളെ നാട്ടിന്‍ പുറങ്ങളിലേക്ക് തിരികെ കൊണ്ടുവന്ന ചിത്രം
ബിജു മേനോന്റെ രക്ഷാധികാരി ബൈജു ഒപ്പ് പുറത്തിറങ്ങിയിട്ട് രണ്ട് വര്‍ഷം. രഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ ആയിരുന്നു കഥ പറഞ്ഞത്. സ്വാഭാവികമായ അഭിനയ പ്രകടനംകൊണ്ടും ലളിതമായ ആവിഷ്‌കാര രീതികൊണ്ടുമായിരുന്നു സിനിമ ശ്രദ്ധേയമായി മാറിയിരുന്നത്.
ബിജു മേനോന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായിട്ടാണ് രക്ഷാധികാരി ബൈജു ഒപ്പ് അറിയപ്പെടുന്നത്. കുമ്പളം ഗ്രാമത്തിലെ ക്ലബും അവിടെയുളളവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും പരിഭവങ്ങളും നിറഞ്ഞ സിനിമ കൂടിയായിരുന്നു രക്ഷാധികാരി ബൈജു.

ഇന്നത്തെ തലമുറ കംപ്യൂട്ടറിലും മൊബൈല്‍ ഫോണിലും ഒതുങ്ങിപോവുമ്പോള്‍ അവര്‍ക്ക് നഷ്ടപ്പെട്ടു പോകുന്ന ഒരു കുട്ടിക്കാലത്തെ രണ്ടരമണിക്കൂറിലൂടെ കാഴ്ചയുടെ നവ്യാനുഭൂതിയാക്കി മാറ്റുകയായിരുന്നു സംവിധായകന്‍. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് ആസ്വദിക്കാവുന്ന ഒരു കൊച്ചു ചിത്രം കൂടിയായിരുന്നു രക്ഷാധികാരി ബൈജു. ലോകത്ത് എവിടെ ഇരുന്ന് കണ്ടാലും മലയാളികളെ തിരിച്ച് നാട്ടിലെത്തിക്കുന്ന തരത്തിലുളള ഒരു മാജിക്ക് സിനിമയില്‍ ഉണ്ടായിരുന്നു.
ബിജു മേനോന്‍ തന്നെയായിരുന്നു സിനിമയില്‍ നിറഞ്ഞുനിന്നിരുന്നത്. അച്ഛനായും മകനായും സുഹൃത്തായും മികച്ച പ്രകടനം തന്നെ നടന്‍ ചിത്രത്തില്‍ കാഴ്ചവെച്ചു. രഞ്ജന്‍ പ്രമോദ് തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ജനാര്‍ദ്ധനന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, അജു വര്‍ഗീസ്,ഹരീഷ് കണാരന്‍,ദീപക് പറമ്പോല്‍,ഹന്ന റെജി കോശി തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലെത്തിയിരുന്നു. 2017 എപ്രില്‍ 21നായിരുന്നു ചിത്രം പുറത്തിറങ്ങിയിരുന്നത്.


Click it and Unblock the Notifications











