മോഹന്‍ലാല്‍ സര്‍ ആണ് എന്റെ ഇഷ്ട നടന്‍! സൂപ്പര്‍താരത്തെക്കുറിച്ച് രക്ഷിത് ഷെട്ടി
ലോകമെമ്പാടുമായി നിരവധി ആരാധകരുളള സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. ലാലേട്ടന്റെ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. മലയാളികള്‍ക്ക് പുറമെ മറ്റ് ഭാഷകളിലുളളവരും നടനോടുളള ആരാധന മുന്‍പ് തുറന്നുപറഞ്ഞിരുന്നു. മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക്,കന്നഡ ,ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് മോഹന്‍ലാല്‍.

അടുത്തിടെ നടന്നൊരു പരിപാടിയില്‍ മോഹന്‍ലാലിനെക്കുറിച്ച് കന്നട താരം രക്ഷിത് ഷെട്ടി പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. മലയാളത്തിലെ തന്റെ ഇഷ്ടതാരം മോഹന്‍ലാല്‍ ആണെന്നാണ് രക്ഷിത് ഷെട്ടി പറഞ്ഞത്. യാതൊരു സംശയവും വേണ്ട. അത് മോഹന്‍ലാല്‍ സര്‍ ആണ്. ഇന്ത്യന്‍ സിനിമയിലെ എറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് അദ്ദേഹം. മാസ് കൊമേര്‍സ്യല്‍, ക്ലാസ് ഓഫ് ബീറ്റ് ചിത്രങ്ങള്‍ എന്നിവ ഒരേ അനായസതയോടെ ചെയ്യുന്ന നടനാണ് അദ്ദേഹമെന്നും തനിക്ക് ഏറെ ആരാധനയുണ്ടെന്നും രക്ഷിത് ഷെട്ടി പറഞ്ഞു.
കന്നഡത്തില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര താരമായി ഉയര്‍ന്ന നടനാണ് രക്ഷിത് ഷെട്ടി. കിറിക് പാര്‍ട്ടി, ഉളളിടവരു കണ്ടന്തേ തുടങ്ങിയവ നടന്റെതായി വലിയ ഹിറ്റായി മാറിയ ചിത്രങ്ങളാണ്. അവനോ ശ്രീമാന്‍ നാരായണ എന്ന ചിത്രമാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. സിനിമ മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications