For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മദ്യം വാങ്ങി പോകുന്ന നടി രാകുല്‍പ്രീതിന്റെ വീഡിയോ! വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് നടി

  |

  തെന്നിന്ത്യന്‍ സിനിമാലോകത്തും ബോളിവുഡിലുമടക്കം തിളങ്ങി നില്‍ക്കുകയാണ് നടി രാകുല്‍പ്രീത് സിംഗ്. അടുത്തിടെ സഹോദരനൊപ്പം ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം നടി പറഞ്ഞിരുന്നു. അങ്ങനെ ഒന്ന് ഇതുവരെ ഇല്ലാത്തതിന്റെ കാരണമെന്താണെന്ന് കൂടിയും നടി വ്യക്തമാക്കിയിരുന്നു.

  കൊറോണ കാലത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുക്കുന്നത് അടക്കം ഒരുപാട് പ്രവര്‍ത്തനങ്ങളില്‍ നടിയും ഉണ്ട്. എന്നാല്‍ രാകുല്‍പ്രീത് മദ്യം വാങ്ങി പോകുന്നതായി കാണിച്ച് ഒരു വീഡിയോ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഒടുവില്‍ അതിന് പിന്നില്‍ എന്തായിരുന്നുവെന്ന് വിശദീകരണം നല്‍കി എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

  ബോളിവുഡിലെ നിരൂപണങ്ങള്‍ പങ്കുവെക്കാറുള്ള പ്രമുഖ ട്വിറ്റര്‍ പേജിലൂടെയാണ് രാകുല്‍പ്രീതിന്റെ ഒരു വീഡിയോ പ്രചരിച്ചത്. ലോക് ഡൗണ്‍ കാലത്ത് മദ്യം വാങ്ങി പോകുന്ന നടി രാകുല്‍പ്രീത് സിംഗ് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു വീഡിയോ പോസറ്റ് ചെയ്തിരുന്നത്. മദ്യ കുപ്പികളുമായി സാമ്യം തോന്നുന്ന എന്തോ കൈയില്‍ പൊതിഞ്ഞ് പിടിച്ച് റോഡ് ക്രോസ് ചെയ്ത് പോവുകയാണ് രാകുല്‍. വീഡിയോ എടുക്കുന്നവരേ നോക്കി കൈ പൊക്കി കാണിക്കുകയും ചെയ്തിരുന്നു.

  ഒടുവില്‍ ഈ വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് എത്തിയിരിക്കുകയാണ് നടി. 'മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും മദ്യം വില്‍ക്കാറുണ്ടെന്ന കാര്യം എനിക്ക് ഇതുവരെ അറിയില്ലായിരുന്നു'. എന്ന് തമാശ രൂപേണ പറഞ്ഞ് കൊണ്ടാണ് രാകുല്‍പ്രീത് ആ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലായി നടിയുടെ പേരില്‍ പടച്ച് വിട്ട വാര്‍ത്തകളിലൊന്നും സത്യമില്ലെന്ന കാര്യം വ്യക്തമായി. ലോക്ഡൗണ്‍ ആയത് കൊണ്ട് പല സ്ഥലങ്ങളിലും മദ്യം വില്‍ക്കുന്നതും നിര്‍ത്തലാക്കിയിരുന്നു.

  ഇത് മാത്രമല്ല പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാകുല്‍പ്രീതും അമ്മ റിനി സിംഗും വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. ' ഏറെ കാലമായി മകളോട് ഒരു ആണ്‍കുട്ടിയെ കണ്ടെത്താന്‍ പറയുന്നു. പക്ഷേ അവള്‍ എന്റെ വാക്ക് കേള്‍ക്കുന്നില്ല. അത് കൊണ്ട് ഞങ്ങള്‍ തന്നെ അവള്‍ക്ക് വേണ്ടി ഒരാളെ കണ്ടെത്തണമെന്നും അമ്മ പറയുന്നു. എന്നാല്‍ യഥാര്‍ഥ പ്രശ്‌നം എന്റെ അച്ചടക്കം കാരണം എല്ലാ ആണ്‍കുട്ടികളെയും ഞാന്‍ ഭയപ്പെടുത്തുമെന്ന് എന്റെ അമ്മയ്ക്ക് തോന്നുന്നതാണെന്ന് രാകുല്‍പ്രീതും പറയുന്നു.

  ഇപ്പോഴാണ് എന്നോട് ഇതേ കുറിച്ച് ഇവര്‍ പറഞ്ഞ് തുടങ്ങിയത്. വിവാഹത്തിന് വലിയ പ്രഷറൊന്നുമില്ല. അമ്മ എപ്പോഴും വിവാഹത്തെ കുറിച്ച് പറഞ്ഞ് കൊണ്ടിരിക്കുയാണ്. എന്നാല്‍ ഞാന്‍ എന്റെ ജോലിയുടെ തിരക്കുകളിലാണ്. രാകുലിനെക്കാള്‍ പ്രായം കൂടിയ ഒരാളെ തന്നെ വരനായി കിട്ടണമെന്ന മാനദണ്ഡം മാത്രമേ ഉള്ളുവെന്ന് അമ്മ പറയുന്നു. അങ്ങനെ ഒരാളെ ഞങ്ങള്‍ കൊണ്ട് വന്നാല്‍ അവളത് നിരസിക്കും. അവളെക്കാളും മികച്ച ഒരാളെയാണ് അവള്‍ ആഗ്രഹിക്കുന്നത്.

  രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് കൊണ്ട് പാവങ്ങളെ സഹായിക്കാന്‍ നടി രാകുല്‍പ്രീതും കുടുംബവും രംഗത്തുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ചേരിയില്‍ താമസിക്കുന്ന 250 കുടുംബങ്ങള്‍ക്ക് നടിയുടെ കുടുംബം ഭക്ഷണം എത്തിച്ച് നല്‍കിയിരുന്നു. നടിയുടെ വീട്ടില്‍ നിന്ന് തന്നെ ഉണ്ടാക്കിയി ഭക്ഷണം സാധാരണക്കാരിലേക്ക് എത്തിച്ചത്. ഒരു ദിവസം രണ്ട് തവണ വീതമായിരുന്നു ഭക്ഷണം കൊടുക്കുന്നത്. നിലവിലെ സാഹചര്യം കണ്ട് ലോക് ഡൗണ്‍ അവസാനിക്കുന്നത് വരെയോ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ മുന്നോട്ട് പോയാലും ഈ സംരംഭം തുടരാന്‍ തന്നെയാണ് തന്റെ താല്‍പര്യമെന്നും നടി പറഞ്ഞിരുന്നു.

  രാകുൽപ്രീതിൻ്റേതായി പ്രചരിക്കുന്ന വീഡിയോ

  Read more about: rakul preet singh
  English summary
  Rakul Preet Singh Talks About Her Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X