മക്കളെ ഉറക്കാനും ഊട്ടാനുമെല്ലാം എനിക്ക് അറിയാം, ഡയപ്പർ മാറ്റേണ്ട സാഹചര്യം വരുമ്പോൾ..; രാംചരൺ പറയുന്നു!

ഒരിടവേളയ്ക്കുശേഷം തെലുങ്ക് സൂപ്പർ താരം രാംചരൺ തേജയുടെ ഒരു സിനിമ തിയേറ്ററുകളിൽ എത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് പെഡ്ഡി റിലീസ് ചെയ്തത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നായിക ജാൻവി കപൂറാണ്. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ എല്ലാം ഇരുവരും സജീവമായിരുന്നു. അടുത്തിടെ ഡൽഹിയിൽ നടന്ന ഒരു പ്രമോഷനിടെ കുടുംബജീവിതത്തെയും അച്ഛനെന്ന നിലയിലെ തന്റെ അനുഭവങ്ങളെയും കുറിച്ച് രാം ചരൺ മനസ് തുറന്നു.

ഞാനയാളുടെ കൂടെ കിടക്കണമെന്ന്, പണവുമായി ഹോട്ടൽ മുറിയിൽ, അയാളുടെ വീട്ടിൽ പോയപ്പോൾ...; രഞ്ജിനി ഹരിദാസ്
ഞാനയാളുടെ കൂടെ കിടക്കണമെന്ന്, പണവുമായി ഹോട്ടൽ മുറിയിൽ, അയാളുടെ വീട്ടിൽ പോയപ്പോൾ...; രഞ്ജിനി ഹരിദാസ്

മക്കളുടെ കാര്യത്തിൽ വളരെ ശ്രദ്ധ പുലർത്തുന്ന ഒരു അച്ഛനാണെന്ന് രാം ചരൺ പറഞ്ഞു. ഞാൻ ഒരു നല്ല പിതാവാണോ അതോ സാധാരണ പിതാവാണോയെന്ന് എനിക്ക് അറിയില്ല. എങ്കിലും മക്കളുടെ കാര്യങ്ങളിൽ ഞാൻ എപ്പോഴും കൂടെയുണ്ടാകാറുണ്ട്. അവർക്ക് ഭക്ഷണം കൊടുക്കാറുണ്ട്, ഉറക്കാറുമുണ്ട്.

Ram Charan

ക്ലിൻ കാര മിക്കവാറും എല്ലാ രാത്രികളിലും എന്റെ കൂടെയാണ് ഉറങ്ങുന്നത്. ഒരു അച്ഛൻ ചെയ്യുന്നതെല്ലാം ഞാൻ ചെയ്യാറുണ്ട്. ഡയപ്പർ മാറ്റുന്നതൊഴികെ. ആ സമയം വരുമ്പോൾ ഞാൻ ശബ്ദമുണ്ടാക്കാതെ മുറിയിൽ നിന്ന് പതുക്കെ പുറത്ത് കടക്കും എന്നാണ് താരം തമാശയായി പറഞ്ഞത്. മൂന്ന് മക്കളാണ് രാംചരണിന്. മൂത്തമകൾ ക്ലിൻ കാരയ്ക്ക് കൂട്ടായി രണ്ട് ഇരട്ടകുട്ടികൾ എത്തിയത് അടുത്തിടെയാണ്.

ഭാര്യ ഉപാസനയെ കുറിച്ചും ദാമ്പത്യം മുന്നോട്ട് വിജയകരമായി കൊണ്ടുപോകുന്നതിനെ കുറിച്ചും താരം സംസാരിച്ചു. പൊതുവെ വീട്ടിലെ ബോസ് ഉപാസനയാണ്. അങ്ങനെ പറയാനാണ് ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. ഞങ്ങളുടെ ജീവിതത്തിൽ എല്ലാം പെട്ടെന്ന് സംഭവിക്കുന്നതാണ്. ഒരു നടന്റെ ജീവിതം എപ്പോഴും അങ്ങനെയാണല്ലോ... നിങ്ങൾ എവിടെയാണെന്നോ, എത്ര വൈകിയാണ് ജോലി ചെയ്യുന്നതെന്നോ,

ഇന്നലെ കരച്ചിൽ ഇന്ന് കൂത്ത്, ആ സങ്കടം വീഡിയോ കോളിലൂടെ തീർത്തു; പ്രഹസനമെന്ന് പരിഹസിച്ചവർക്ക് രേണുവിന്റെ മറുപടി!
ഇന്നലെ കരച്ചിൽ ഇന്ന് കൂത്ത്, ആ സങ്കടം വീഡിയോ കോളിലൂടെ തീർത്തു; പ്രഹസനമെന്ന് പരിഹസിച്ചവർക്ക് രേണുവിന്റെ മറുപടി!

എപ്പോഴാണ് ഉണരുന്നതെന്നോ ഒന്നും പറയാൻ കഴിയില്ല. അതുകൊണ്ടുതന്നെ മാതാപിതാക്കൾക്കൊപ്പമോ പങ്കാളിക്കൊപ്പമോ ഒരു വീട്ടിൽ കഴിയുക എന്നത് ബുദ്ധിമുട്ടാണ്. ഇതിന് പിന്നിൽ ഒരുപാട് വിട്ടുവീഴ്ചകൾ ആവശ്യമുണ്ട് താരം വ്യക്തമാക്കി. തന്റെ ഏറ്റവും വലിയ വിമർശകർ കുടുംബാംഗങ്ങളാണെന്നും രാം ചരൺ പറഞ്ഞു. എന്റെ രണ്ട് സഹോദരിമാരും വളരെ മികച്ച വിമർശകരാണ്. അവർ അഭിപ്രായങ്ങൾ തുറന്ന് പറയുന്നവരാണ്.

ഉപാസനയും സിനിമ കണ്ട ശേഷം നിർദേശങ്ങൾ നൽകാറുണ്ട്. ഒരു സിനിമ വിജയിച്ചില്ലെങ്കിലും അവരുടെ മനസിലുള്ളത് വളരെ മധുരമായ രീതിയിൽ അവർ പറയാറുണ്ട്. അവർ സത്യസന്ധരാണ്. ചിലപ്പോൾ ആ അഭിപ്രായങ്ങളിൽ നിന്ന് മുക്തനാകാൻ എനിക്ക് കുറച്ച് സമയം വേണ്ടിവരും എന്നാണ് താരം പറഞ്ഞത്. അച്ഛനായതിന് ശേഷം തന്റെ ഉത്തരവാദിത്തങ്ങൾ വർധിച്ചതായും രാംചരൺ മുമ്പ് പറഞ്ഞിരുന്നു.

Ram Charan

ഞാൻ കുറച്ച് കണിശക്കാരനായ അച്ഛനാണ്. മക്കളെ ചാടാനും കളിക്കാനും ചെളി പുരട്ടാനും ഉയരങ്ങളിൽ കയറാനും റിസ്ക്കുകൾ എടുക്കാനും ഞാൻ അനുവദിക്കാറുണ്ട്. അവരുടെ അമ്മ അവരെ സ്നേഹത്തോടെ പരിചരിക്കുമ്പോൾ അവർക്ക് ധൈര്യം വേണമെന്ന് തോന്നുമ്പോൾ അവർ എന്റെ അടുത്തേക്കാണ് വരുന്നത്. വീട് മുഴുവൻ ഇപ്പോൾ മക്കളെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നാണ് രാം ചരൺ പറഞ്ഞത്.

2012ലാണ് രാം ചരണും ഉപാസനയും വിവാഹിതരായത്. മക്കളുണ്ടാകാത്തതിന്റെ പേരിൽ വലിയ രീതിയിൽ ഇരുവരും വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഉപാസനയ്ക്ക് എല്ലാത്തിനേയും കുറിച്ച് വ്യക്തമായ പ്ലാനുണ്ടായിരുന്നു. അതിനാൽ എ​ഗ് ഫ്രീസിങ് നേരത്തെ തന്നെ നടത്തിയിരുന്നു. 2023ലാണ് ആദ്യത്തെ കുഞ്ഞായ ക്ലിൻ കാര ജനിച്ചത്.

തൊട്ടടുത്ത് കണ്ടാലും പരസ്പരം മുഖത്തോട് മുഖം നോക്കാൻ പറ്റാത്ത അവസ്ഥ, ചെറിയ ഈ​ഗോയിൽ തുടങ്ങിയ പ്രശ്നം!
തൊട്ടടുത്ത് കണ്ടാലും പരസ്പരം മുഖത്തോട് മുഖം നോക്കാൻ പറ്റാത്ത അവസ്ഥ, ചെറിയ ഈ​ഗോയിൽ തുടങ്ങിയ പ്രശ്നം!

ഈ വർഷം ജനുവരിയിൽ ഇരട്ടക്കുട്ടികളായ ശിവ്റാമിനും അൻവീര ദേവിക്കും ദമ്പതികൾ ജന്മം നൽകി. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഉപാസനയുടെ പ്രസവം നടന്നത്.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X