പഴയ ശ്രീലക്ഷ്മിയെ അല്ല, ആർജിവിയ്ക്കൊപ്പം കേരളത്തിൽ ആരാധ്യ, നെ​ഗറ്റീവ്സ് കാര്യമാക്കാറില്ലെന്ന് സാരി ​ഗേൾ!

ഫോട്ടോഷൂട്ടിലൂടെ ഒറ്റ രാത്രി കൊണ്ട് ജീവിതം മാറി മറിഞ്ഞ മോഡലും യുവ അഭിനേത്രിയുമാണ് ആരാധ്യ ദേവി. മലയാളിയായ നടിയുടെ യഥാർത്ഥ പേര് ശ്രീലക്ഷ്മി സതീഷ് എന്നായിരുന്നു. സിനിമയിലേക്ക് അരങ്ങേറിയശേഷമാണ് പേര് ആരാധ്യയെന്ന് മാറ്റിയത്. സാരിയിൽ ശ്രീലക്ഷ്മി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ട് തെന്നിന്ത്യയിലെ അറിയപ്പെടുന്ന സംവിധായകൻ രാം ​ഗോപാൽ വർമ ആരാധ്യയെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു. ആർജിവി സിനിമയുടെ ഭാ​ഗമായശേഷം അടിമുടി മാറ്റങ്ങളാണ് ശ്രീലക്ഷ്മിക്ക് സംഭവിച്ചിരിക്കുന്നത്.

രൂപത്തിലും സംസാരത്തിലും അടക്കം തെന്നിന്ത്യൻ നടിമാരോട് കിടപിടിക്കുന്ന തരത്തിൽ ആരാധ്യ മാറി. എന്നാൽ മലയാളിയാണെന്നതുകൊണ്ട് തന്നെ ​ഗ്ലാമറസായി അഭിനയിക്കുന്നതിന്റെ പേരിൽ ആരാധ്യയ്ക്ക് വലിയ രീതിയിലുള്ള വിമർശനവും സോഷ്യൽമീഡിയ വഴി ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യത്തെ സിനിമയായ സാരിയുടെ പ്രമോഷനായി കേരളത്തിൽ എത്തിയിരിക്കുകയാണ് താരം.

Ram Gopal Varma Aaradhya Devi

രാം ​ഗോപാൽ വർമയും സിനിമയുടെ അണിയറപ്രവർത്തകരുമെല്ലാം ആരാധ്യയ്ക്കൊപ്പം പ്രമോഷൻ പരിപാടികളിൽ സജീവമാണ്. ഇപ്പോഴിതാ നെ​ഗറ്റീവ് കമന്റുകൾ, പേരിൽ മാറ്റം വരുത്തിയതിന്റെ കാരണം എന്നിവയുമായി ബന്ധപ്പെട്ടുള്ള ചോ​ദ്യങ്ങൾക്ക് ആരാധ്യ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്ന​ത്. പ്രമോഷൻ ചടങ്ങുകളിലും സാരിയിൽ തന്നെയാണ് ആരാധ്യ പ്രത്യക്ഷപ്പെട്ടത്. ഞാൻ എന്നല്ല ആർക്ക് ആണെങ്കിലും സോഷ്യൽമീഡിയയിൽ നെ​ഗറ്റീവും പോസിറ്റീവും വരുമല്ലോ.

ഞാൻ നെ​ഗറ്റീവ് കമന്റ്സ് കാര്യമാക്കാറില്ല. ഞാൻ മനസിലാക്കിയിരിക്കുന്നത് ആരും ലൈഫിനെ പറ്റി സീരിയസല്ല. എല്ലാവരും വെറുതെ ഇൻസ്റ്റ​ഗ്രാമിൽ വരുന്നു. ചുമ്മാ ഒരു നേരംപോക്കിന് കമന്റിടുന്നു. അല്ലാതെ ഇന്ന വ്യക്തിയെ എനിക്ക് ഹേർട്ട് ചെയ്യണം എന്നൊന്നും ചിന്തിക്കുന്നില്ല. ആരും ലൈഫിനെ പറ്റി സീരിയസല്ല. അവർ അവരുടെ ലൈഫുമായി മൂവ് ഓൺ ചെയ്യുന്നു.

നമ്മൾ അതിനെ സീരിയസായി എടുക്കുമ്പോഴാണ് പ്രോബ്ലമാകുന്നതെന്നാണ് നെ​ഗറ്റീവ് കമന്റ്സുകളെ കുറിച്ച് പ്രതികരിച്ച് ആരാധ്യ പറഞ്ഞത്. ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ... വേറൊരു സ്ഥലത്ത് പോയി ചെയ്തതായതുകൊണ്ട് അവിടം അഡാപ് ചെയ്ത് ചെയ്യേണ്ടി വന്നതുകൊണ്ട് ഇതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു.

ഞാൻ ഒരിക്കലും മോഡലിങ്ങ് ചെയ്തിട്ടില്ല. അന്ന് ചെയ്തത് പോസ്റ്റ് ​ഗ്രാജുവേഷൻ ചെയ്തുകൊണ്ടിരുന്ന സമയത്ത് റാന്റമായി ചെയ്ത ഫോട്ടോഷൂട്ടാണ്. ആഘോഷേട്ടനുമായുള്ള പരിചയത്തിന്റെ പുറത്ത് രണ്ട്, മൂന്ന് റീൽ ചെയ്തു. അത് റാം കണ്ടു. അങ്ങനെ സിനിമ സംഭവിച്ചു. ആക്ടിങ്ങ് എനിക്ക് പണ്ട് മുതൽ ഇഷ്ടമായിരുന്നു. എട്ടിലും ഒമ്പതിലുമൊക്കെ പഠിക്കുന്ന സമയത്ത് നാടകങ്ങൾ‌ ചെയ്തിട്ടുണ്ട്.

Ram Gopal Varma Aaradhya Devi

പക്ഷെ ഒരു സാധാരണ പെൺകുട്ടി എന്ന നിലയിൽ അത് സ്വപ്നം കണ്ട് മുന്നോട്ട് പോകാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പഠിക്കുക, സ്വന്തം കാലിൽ നിൽക്കുക എന്നത് മാത്രമായിരുന്നു അന്നത്തെ ചിന്തയെന്നും ആരാധ്യ പറഞ്ഞു. പണ്ട് എന്റെ പേര് ശ്രീലക്ഷ്മി എന്നായിരുന്നു. ആ പേര് പണ്ട് മുതൽ എനിക്ക് ഇഷ്ടമായിരുന്നില്ല. കുറ്റമായിട്ട് പറയുകയല്ല.

കാരണം ഒരു ക്ലാസിൽ പോയാൽ അവിടെ തന്നെ അ‍ഞ്ചോ, ആറോ ശ്രീലക്ഷ്മിയുണ്ടാകും. അതുകൊണ്ട് തന്നെ ഒരു യൂണിക്കായ പേര് വേണമെന്ന് പണ്ട് മുതൽ ആ​ഗ്രമുണ്ടായിരുന്നു. ശ്രീലക്ഷ്മി എന്ന പേര് എന്തിനാണ് എനിക്കിട്ടതെന്ന് അ‍ച്ഛനോടും അമ്മയോടും നിരന്തരം ചോദിക്കാറുണ്ടായിരുന്നു. ഇപ്പോൾ‌ സ്ക്രീൻ‌ നെയിം ചെയ്ഞ്ച് ചെയ്യാൻ ഒരു അവസരം വന്നപ്പോൾ അത് ഞാൻ ചെയ്തു. ശ്രീലക്ഷ്മി വളരെ ട്രെഡീഷണലായ പേരാണ്.

പേര് മാറ്റാൻ ഉദ്ദേശിച്ചപ്പോൾ മാതാപിതാക്കളും റാമും നിരവധി പേരുകൾ സജസ്റ്റ് ചെയ്തു. അതിൽ എനിക്ക് ഇഷ്ടപ്പെട്ട പേരാണ് ആരാധ്യ എന്നും നടി പറയുന്നു. ആർജിവി സിനിമയുടെ ഭാ​ഗമായശേഷം ആദ്യമായാണ് മലയാളം മീഡിയകൾക്ക് മുമ്പ് ആരാധ്യ പ്രത്യക്ഷപ്പെടുന്നത്.

More from Filmibeat

Read more about: ram gopal varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X