ഞാനൊരു സ്വവർഗാനുരാഗിയല്ല!! സാമന്തയെക്കാൾ ഇഷ്ടം നാഗ ചൈതന്യയെ, സംവിധായകന്റെ ട്വീറ്റ് വൈറവലാകുന്നു
ടോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മജ് ലി. വിവാഹ ശേഷം നാഗ ചൈതന്യയും സാമന്തയും ഒരുമിച്ചെത്തുന്ന ചിത്രമാണിത്. തങ്ങളുടെ പ്രിയപ്പെട്ട താര ജോഡികളെ ഒന്നിച്ചു കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നിരുന്നു. മികച്ച പ്രതികരണമായിരുന്നു ട്രെയിലറിനു ലഭിച്ചത്. ഇപ്പോഴിത നാഗചൈതന്യയുടെ പ്രകടനത്തെ പുകഴ്ത്തി സംവിധായകൻ രാംഗോപൽ വർമ്മ രംഗത്തെത്തിയിട്ടുണ്ട്.

തനിയ്ക്ക് യഥാർഥത്തിൽ സാമാന്തയെയാണ് ഇഷ്ടം. എന്നാൽ ട്രെയിലറിൽ സാമന്തയെക്കാൾ ഇഷ്ടപ്പെട്ടത് നാഗ ചൈതന്യയെയാണെന്ന് രാം ഗോപാൽ വർമ്മ ടീറ്റ് ചെയ്തു. കൂടാതെ താനൊരു സ്വവർഗാനുരാഗിയല്ലെന്നും സംവിധായകൻ പറയുന്നു. താൻ മദ്യപിച്ചിട്ടുണ്ടെന്നും ട്വീറ്റിൽ പറയുന്നു എന്നാൽ ഈ ട്വീറ്റ് ടോളിവുഡിൽ വൻ ചർച്ച വിഷയമായിരുന്നു. എന്നാൽ ഉടൻ തന്നെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. രാം ഗോപാൽ വർമ്മയുടെ ട്വീറ്റ് നാഗചൈതന്യ കാണുകയും അദ്ദേഹത്തിന് മറുപടി നൽകുകയും ചെയ്തിരുന്നു. വർമ്മയുടെ ട്വീറ്റിന്റെ സ്ക്രീൻ ഷോർട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഒരു ക്രിക്കറ്റ് പ്ലേയറുടെ കഥ പറയുന്ന ചിത്രമാണ് മഞ് ലി. ചിത്രത്തിൽ ഒരു ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലാണ് നാഗ ചൈതന്യ എത്തുന്നത്. ഇയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു നിർണ്ണായക സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. ഏപ്രിൽ അഞ്ചിനാണ് ചിത്രം റിലീസിനെത്തുന്നത്.


Click it and Unblock the Notifications