For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ ചെയ്തത് ശരിയായില്ല അല്ലേയെന്ന് പ്രണവ് ചോദിച്ചിരുന്നു, മീനയ്ക്ക് മുമ്പ് നയൻതാരയെ സമീപിച്ചിരുന്നു'; ജീത്തു

  |

  മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹന്‍ലാല്‍. സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ സജീവമാണ് പ്രണവ്. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമെ ചെയ്തിട്ടുള്ളുവെങ്കിലും പ്രണവിനുള്ള ജനപ്രീതി വളരെ വലുതാണ്. അടുത്തിടെ ഗിറ്റാർ വായിട്ട് പാട്ട് പാടുന്ന വീ‍‍ഡിയോ പ്രണവ് മോഹൻലാൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

  സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വളരെ വേ​ഗത്തിൽ വൈറലാവുകയും ചെയ്തു. അവധിക്കാല യാത്രയ്ക്കിടെ ഒരു വേദിയിൽ പാട്ട് പാടുന്നതിന്റെ വീഡിയോ ആയിരുന്നു പ്രണവ് പങ്കുവെച്ചത്.

  Also Read: 'രണ്ട് മരുമക്കളും ഹിന്ദുക്കളാണെങ്കിലും മതം മാറിയിട്ടില്ല, അവൾ ഞങ്ങളുടെ മകളായി... വിജയുടെ പെണ്ണായി'; പ്രഭ

  ഗിറ്റാറിൽ ഈണമിട്ട് ഏറെ ആസ്വദിച്ചാണ് പ്രണവിന്റെ പാട്ട്. അമേരിക്കന്‍ ബ്ലൂസ് സോങ് വിഭാഗത്തില്‍പ്പെടുന്ന ലൂയിസ് ആംസ്‌ട്രോങ്ങിന്റെ സെന്റ് ജെയിംസ് ഇന്‍ഫേമറി ബ്ലൂസാണ് പ്രണവ് ആലപിച്ചത്. വിഡിയോ ഇതിനകം വൈറൽ ആയിക്കഴിഞ്ഞു.

  സാഹസിക യാത്രികനാണ് പ്രണവ്. താരത്തിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും ആരാധകർക്കിടയില്‍ ചർച്ചയാകാറുണ്ട്. ഇപ്പോൾ താരം മൊറോക്കോയിലാണ് ഉള്ളതെന്നാണ് സൂചന. ഹൃദയത്തിന് ശേഷം പുതിയ സിനിമകളൊന്നും പ്രണവ് കമ്മിറ്റ് ചെയ്തിട്ടില്ല.

  ആദിയിലൂടെയാണ് പ്രണവ് നായകനായി അഭിനയിച്ച് തുടങ്ങിയത്. ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് ആയിരുന്നു. അതിന് മുമ്പ് ലൈഫ് ഓഫ് ജോസൂട്ടിയിൽ ‌ജീത്തുവിന്റെ അസിസ്റ്റന്റായിരുന്നു പ്രണവ്.

  ഇപ്പോഴിത പ്രണവ് മോഹൻലാലിന്റെ ചിന്തകളെ കുറിച്ചും ദൃശ്യം സിനിമയുടെ മേക്കിങിനെ കുറിച്ചുമെല്ലാം മിർച്ചി മലയാളത്തിന് നൽ‌കിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

  'ആർട്ടിസ്റ്റാണെങ്കിലും സംവിധായകനാണെങ്കിലും ഞാൻ ചെയ്യുന്നതെല്ലാം പെർഫെക്ടാണെന്ന തോന്നൽ അവർക്കുണ്ടായാൽ അത് അപകടമാണ്. പണ്ടൊരിക്കൽ പ്രണവ് മോഹൻലാൽ‌ ഫസ്റ്റ് പടം ചെയ്തിട്ട് അത് കണ്ട ശേഷം എന്നോട് പറഞ്ഞു ഞാൻ ചെയ്തത് ശരിയായില്ലെന്ന്.'

  'അപ്പോൾ തന്നെ ഞാൻ പറ‍ഞ്ഞു ആ തോന്നൽ നല്ല കാര്യമാണെന്ന്. കാരണം അവനൊരു തുടക്കകാരനാണ്. ആദ്യം പ്രശ്നങ്ങളുണ്ടാകും പിന്നെ ചെയ്ത് ചെയ്ത് വരുമ്പോൾ ശരിയാകുമെന്ന് അന്ന് അവനോട് ഞാൻ പറഞ്ഞു.'

  Also Read: 'പേഴ്സണൽ ട്രിപ്പിലേക്കാണ് അജിത്ത് സാർ എന്നെ ക്ഷണിച്ചത്, ആദ്യം സന്തോഷിച്ചെങ്കിലും പിന്നെ സംശയമായി'; മഞ്ജു!

  'എന്ന് കരുതി നിന്റെ പ്രകടനം മോശമല്ലെന്നും ഞാൻ പ്രണവിനോട് പറഞ്ഞു. അതുപോലെ തന്നെ എനിക്ക് എന്റെ സിനിമ പൂർത്തിയാക്കി തിയേറ്ററിലെത്തി കാണുമ്പോൾ ഒരുപാട് പോരായ്മകൾ തോന്നാറുണ്ട്. അത് സ്വഭാവികമായി വരും. എന്റെ സിനിമകൾ റീ ഷൂട്ട് ചെയ്യേണ്ടി വന്നാലും ഷോട്ടിൽ പോലും മാറ്റം വരും.'

  'ദൃശ്യം മോഡൽ കുറ്റകൃത്യം നടന്നുവെന്ന് വാർത്തകൾ വരാറുണ്ട്. അതിൽ പറയാൻ അവർ ഉദ്ദേശിച്ചത് ദൃശ്യത്തിലേതിന് സമാനമായ സംഭവം നടന്നുവെന്നാണ്. അല്ലാതെ ദൃശ്യം സിനിമ കണ്ട് പ്രചോദനം കിട്ടി കുറ്റകൃത്യം ചെയ്തുവെന്നല്ല.'

  'നോർത്ത് ഇന്ത്യയിൽ ഒരു കേസാണ് ദൃശ്യം സിനിമ കണ്ട് പ്രചോദനമായതിന്റെ പേരിൽ റിപ്പോർട്ട് ചെയ്തത്. ദൃശ്യത്തിൽ കാണിച്ചതുപോലെ കൊലപാതകം ചെയ്ത് ഒളിപ്പിക്കുന്ന സംഭവം മുമ്പും കേരളത്തിലടക്കം ഉണ്ടായിട്ടുണ്ട്.'

  'ദൃശ്യത്തിലെ മീനയുടെ വേഷം ചെയ്യാൻ നയൻതാരയെ വരെ സമീപിച്ചിരുന്നു. പക്ഷെ ‍ഡേറ്റ് പ്രശ്നമായി. അവർക്ക് കഥ വരെ ഇഷ്ടമായിരുന്നു. പിന്നെ അവർ വരാതിരുന്നത് നന്നായി മീന ആ റോളിന് ആപ്ടായിരുന്നു. ഹീറോയിൻസാണ് കൂടുതലും ഇമേജ് കോൺഷ്യസാവുന്നത്' ജീത്തു ജോസഫ് പറഞ്ഞു.

  കൂമനാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ജീത്തു ജോസഫ് സിനിമ. ചിത്രത്തിൽ ആസിഫ് അലിയായിരുന്നു നായകൻ. ഇനി മോഹൻലാൽ സിനിമ റാമാണ് റിലീസിന് എത്താനുള്ളത്. റാം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോ​ഹൻലാൽ എത്തുന്നത്.

  തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബോളിവുഡ് നടൻ ആദിൽ ഹുസൈൻ, ഇന്ദ്രജിത്ത്, സുരേഷ് മേനോൻ, സിദ്ദിഖ്, ദുർഗ കൃഷ്ണ എന്നിവരും അഭിനയിക്കുന്നുണ്ട്. യുകെ, ഉസ്ബക്കിസ്ഥാൻ ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

  Read more about: jeethu joseph nayanthara
  English summary
  Ram Movie Director Jeethu Joseph Latest Statement About Mohanlal Son Pranav And Nayanthara-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X