മമ്മൂട്ടിയുടെ നേതൃത്വത്തില്‍ വീണ്ടും ആഘോഷം! മാമാങ്കം സെറ്റില്‍ കേക്ക് മുറിച്ച് റാം! ചിത്രങ്ങള്‍

മമ്മൂട്ടി ആരാധകര്‍ ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മാമാങ്കം. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. സിനിമയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടി ചാവേറായി എത്തുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രാചി തെഹ്‌ളാന്‍, കനിഹ, അനു സിത്താര, മണിക്കുട്ടന്‍, സുദേവ് നായര്‍, ഇടവേള ബാബു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയുടെ തമിഴ് ഡബ്ബിംഗ് പുരോഗമിച്ച് വരികയാണ് ഇപ്പോള്‍. സംവിധായകനായ റാമിന്റെ നേതൃത്വത്തിലാണ് ഡബ്ബിംഗ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു റാമിന്റെ ജന്മദിനം. സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു അദ്ദേഹം പിറന്നാളാഘോഷിച്ചത്. സംവിധായകനും താരങ്ങളുമുള്‍പ്പടെ നിരവധി പേരായിരുന്നു റാമിന് ആശംസ നേര്‍ന്നത്. സഹപ്രവര്‍ത്തകരുടെ പിറന്നാള്‍ ആഘോഷമാക്കുന്നതിനായി എന്നും മുന്നിട്ടിറങ്ങാറുണ്ട് മമ്മൂട്ടി. ഇത്തവണയും അദ്ദേഹം മുന്നിലുണ്ടായിരുന്നു. മാമാങ്കം സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അണിയറപ്രവര്‍ത്തകര്‍ ഈ സന്തോഷം പങ്കുവെച്ചത്.

Mammootty

മാസ്സും ക്ലാസും മാത്രമല്ല ചരിത്ര സിനിമകളിലൂടെയും വിസ്മയിപ്പിച്ചിട്ടുണ്ട് മെഗാസ്റ്റാര്‍. മാമാങ്കത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് അദ്ദേഹം എത്തുന്നതെന്നുള്ള വിവരവും പുറത്തുവന്നിരുന്നു. സിനിമയ്ക്കായി കാത്തിരിക്കുന്നവരെ ഒരുതരത്തിലും നിരാശപ്പെടുത്തില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാവ് എത്തിയിരുന്നു. അക്ഷമയോടെയാണ് ആരാധകര്‍ മാമാങ്കത്തിന്‍രെ ബ്രഹ്മാണ്ഡ വരവിനായി കാത്തിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് കടപ്പാട്: മാമാങ്കം ഫേസ്ബുക്ക് പേജ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X