»   » നെഗറ്റീവ് തരംഗത്തിലും സൂപ്പര്‍ ഹിറ്റായി രാമലീല, കലക്ഷനില്‍ ദൃശ്യത്തെ വെട്ടി, 80 കോടി ക്ലബില്‍

നെഗറ്റീവ് തരംഗത്തിലും സൂപ്പര്‍ ഹിറ്റായി രാമലീല, കലക്ഷനില്‍ ദൃശ്യത്തെ വെട്ടി, 80 കോടി ക്ലബില്‍

Posted By:
Subscribe to Filmibeat Malayalam

പ്രതികൂല സാഹചര്യം നില നില്‍ക്കുന്നതിനിടയിലാണ് രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ടോമിച്ചന്‍ മുളകുപാടമാണ്. ബഹിഷ്‌ക്കരണ ഭീഷണികളും നെഗറ്റീവ് പ്രതികരണങ്ങളും തുടരുന്നതിനിടയിലാണ് രാമലീല റിലീസ് ചെയ്തത്. കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന്റെ സ്വീകാര്യത ഈ സിനിമയ്ക്ക് ലഭിക്കുമോയെന്ന തരത്തിലുള്ള ആശങ്കകളും നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ എല്ലാ ആശങ്കകളെയും കാറ്റില്‍ പറത്തിയാണ് രാമനുണ്ണി കുതിച്ചത്.

ബോക്‌സോഫീസില്‍ വില്ലന്‍ കാഴ്ചവെച്ചത് ഗംഭീരപ്രകടനം, സ്ഥിരീകരണവുമായി സംവിധായകന്‍!

കലക്ഷന്റെ കാര്യത്തില്‍ മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തെ പിന്തള്ളിയിരിക്കുകയാണ് രാമലീല. 75 കോടിയായിരുന്നു ജിത്തു ജോസഫ് ചിത്രമായ ദൃശ്യത്തിന് ലഭിച്ചത്. എന്നാല്‍ 80 കോടി നേടി രാമലീല ദൃശ്യത്തെ പിന്തള്ളിയിരിക്കുകയാണ്. രാമലീല 80 കോടി നേടിയെന്ന സന്തോഷം സംവിധായകന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. പുലിമുരുകന് ശേഷം 80 കോടി സ്വന്തമാക്കുന്ന ആദ്യ സിനിമയാണ് രാമലീല. ചിത്രത്തെ വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് നന്ദി, ആനന്ദലബ്ധിക്ക് ഇതില്‍പ്പരം എന്തുവേണമെന്നാണ് സംവിധായകന്റെ ചോദ്യം. ദിലീപിനെ ഇഷ്ടപ്പെടുന്ന ആരാധകരെ സംബന്ധിച്ചും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്.

നെഗറ്റീവ് തരംഗത്തില്‍ പതറിയില്ല

തിയേറ്റര്‍ ബഹിഷ്‌ക്കരണം പോലെയുള്ള ഭീഷണികള്‍ തുടരുന്നതിനിടയിലാണ് രാമലീല പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മലയാള സിനിമയെ ഒന്നടങ്കം നടുക്കിയ സംഭവത്തിന് ശേഷമുള്ള കോലോഹലങ്ങള്‍ തുടരുന്ന സമയത്ത് ചിത്രം റിലീസ് ചെയ്യന്നതില്‍ അണിയറപ്രവര്‍ത്തകര്‍ക്കും ആശങ്കയുണ്ടായിരുന്നു.

രാമനുണ്ണിയുടെ ലീല

രാമനുണ്ണി എന്ന രാഷ്ട്രീയ നേതാവായാണ് ദിലീപ് എത്തിയത്. മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ജോര്‍ജേട്ടന്‍സ് പൂരത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

ആരാധകര്‍ ഏറ്റെടുത്തു

തുടക്കത്തില്‍ തന്നെ മികച്ച പ്രതികരണം നേടിയാണ് സിനിമ മുന്നേറിയത്. കലക്ഷന്‍രെ കാര്യത്തിലും ഏറെ മുന്നിലായിരുന്നു ഈ ചിത്രം. ഇതേ ദിനത്തില്‍ റിലീസ് ചെയ്ത മറ്റു ചിത്രങ്ങളേക്കാള്‍ സ്വീകാര്യത ലഭിച്ചതും രാമലീലയ്ക്കായിരുന്നു.

നവാഗത സംവിധായകന്‍

നെഗറ്റീവ് തരംഗം നില നില്‍ക്കുന്നതിനിടയില്‍ സിനിമ റിലീസ് ചെയ്യാന്‍ അധികമാരും ധൈര്യം കാണിക്കാറില്ല. അഞ്ച് വര്‍ഷത്തെ കഠിന പ്രയത്‌നത്തിന് ശേഷമാണ് ആദ്യ ചിത്രവുമായി അരുണ്‍ ഗോപി പ്രേക്ഷക സമക്ഷം എത്തിയത്.

നല്ല സിനിമയെ ഇഷ്ടപ്പെടുന്നവര്‍ സ്വീകരിക്കും

നല്ല സിനിമയെ ഇഷ്ടപ്പെടുന്നവര്‍ ചിത്രം സ്വീകരിക്കുമെന്ന പ്രതീക്ഷയുമായാണ് അരുണ്‍ ഗോപി സിനിമ റിലീസ് ചെയ്തത്. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

സിനിമയ്ക്ക് അപ്പുറത്തുളള വിഷയങ്ങള്‍

സിനിമയ്ക്ക് അപ്പുറത്തുള്ള വിഷയങ്ങള്‍ സിനിമയുമായി കൂട്ടിച്ചേര്‍ക്കുന്നതില്‍ കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍രെ നിലപാട്. താരങ്ങളുടെ സ്വഭാവ സവിശേഷത മുന്‍നിര്‍ത്തിയല്ല സിനിമയെ സമീപിക്കേണ്ടത്. അങ്ങനെയാണെങ്കില്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ ഒരിക്കല്‍പ്പോലും പരാജയത്തിന്റെ കയ്പ് അറിയില്ലായിരുന്നുവല്ലോയെന്നും സംവിധായകന്‍ ചോദിച്ചിരുന്നു.

കലക്ഷനില്‍ ഏറെ മുന്നില്‍

80 കോടിയാണ് രാമലീല ഇതുവരെ നേടിയത്. പുലിമുരുകന് ശേഷം 80 കോടി ക്ലബില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മോഹന്‍ലാലിന്റെ ദൃശ്യത്തിന്റെ റെക്കോര്‍ഡ് രാമലീല തകര്‍ത്തിരുന്നു.

മുന്നില്‍ പുലിമുരുകന്‍

ജിത്തു ജോസഫ് ചിത്രമായ ദൃശ്യത്തിന്റെ റെക്കോര്‍ഡ് തകര്‍ത്ത രാമലീലയ്ക്ക് മുന്നില്‍ ഇനി തകരാനുള്ളത് പുലിമുരുകന്റെ കലക്ഷനാണ്. ടോമിച്ചന്‍ മുളകുപാടമായിരുന്നു പുലിമുരുകന്‍ നിര്‍മ്മിച്ചത്. രാമലീലയുടെയും നിര്‍മ്മാതാവ് അദ്ദേഹമാണ്.

150 കോടി ക്ലബില്‍

വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ 150 കോടിയാണ് നേടിയത്. മലയാള സിനിമയക്ക് അത്ര പരിചിതമല്ലാതിരുന്ന നൂറു കോടി ക്ലബ് എന്ന നേട്ടവും പുലിമുരുകനിലൂടെ നേടിയിരുന്നു.

സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്

രാമലീല 80 കോടി ക്ലബില്‍ ഇടം നേടിയെന്ന വാര്‍ത്ത സംവിധായകന്‍ അരുണ്‍ ഗോപിയാണ് പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ.

English summary
Ramaleela Box Office: The Dileep Starrer Is Now Next Only To Mohanlal's Pulimurugan!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X