»   » രാമനുണ്ണിയുടെ ലീല കേരളക്കര ഏറ്റെടുത്തു, കോടികളുടെ കിലുക്കവുമായി പുതിയ റെക്കോര്‍ഡിലേക്ക്...

രാമനുണ്ണിയുടെ ലീല കേരളക്കര ഏറ്റെടുത്തു, കോടികളുടെ കിലുക്കവുമായി പുതിയ റെക്കോര്‍ഡിലേക്ക്...

Posted By: Karthi
Subscribe to Filmibeat Malayalam

ജനപ്രിയ നായകന്‍ എന്ന ദിലീപിന്റെ പേരിനേറ്റ വലിയ കളങ്കമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ അറസ്റ്റ്. മാധ്യമങ്ങള്‍ ഒന്നടങ്കം ദിലീപിനെതിരെ തിരിഞ്ഞു. മലയാള സിനിമയില്‍ ദിലീപ് യുഗം അവസാനിച്ചു എന്ന് വരെ മാധ്യമ ലോകം വിധിയെഴുതിയ സാഹചര്യത്തിലായിരുന്നു. ദിലീപിന്റെ അറസ്റ്റിനേത്തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്നു രാമലീല റിലീസിന് എത്തിയത്.

രാമലീല പരാജയപ്പെട്ടാല്‍ അതിന് ഒരേ ഒരു കാരണം മാത്രം... തിരക്കഥാകൃത്ത് സച്ചി പറയുന്നു!

നഗ്നയായി അഭിനയിക്കാന്‍ നിര്‍ബന്ധിച്ചത് അമ്മ, 12ാം വയസില്‍ അതും ആവശ്യപ്പെട്ടെന്ന് 19കാരി നടി..?

ദിലീപിനെതിരെ ശക്തമായി നിലകൊണ്ട മാധ്യങ്ങള്‍ രാമലീലയ്‌ക്കെതിരെയും രംഗത്ത് വന്നു. ചിത്രത്തെ ഡിഗ്രേഡ് ചെയ്യാന്‍ മന:പ്പൂര്‍വ്വമായ ശ്രമങ്ങളും നടന്നു. എന്നാല്‍ രാമലീലയെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീടുള്ള ദിവസങ്ങളില്‍ കണ്ടത്. ദിലീപിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബോക്‌സ് ഓഫീസ് കളക്ഷനിലേക്കാണ് ചിത്രത്തിന്റെ കുതിപ്പ്.

മാസ് ഓപ്പണിംഗ്

ഒരു ദിലീപ് ചിത്രത്തിന് ഇതുവരെ ലഭിക്കാത്ത മാസ് ഓപ്പണിംഗ് ആണ് രാമലീലയ്ക്ക് ലഭിച്ചത്. സെപ്തംബര്‍ 28ന് പൂജ റിലീസായി എത്തിയ ചിത്രം ആദ്യ ദിനം 2.5 കോടിയോളമാണ് കളക്ട് ചെയ്തത്. ഫാന്‍സിനെ മാത്രമല്ല കുടുംബ പ്രേക്ഷകരേയും തിയറ്ററിലെത്തിക്കാന്‍ ചിത്രത്തിന് സാധിച്ചു.

റെക്കോര്‍ഡ് നേട്ടം

തിയറ്ററിലെത്തി ആദ്യ വാരം 20 കോടി പിന്നിട്ട ചിത്രമാണ് രാമലീല. ദിലീപിന്റെ കരിയറില്‍ ആദ്യമായിട്ടാണ് ഒരു ചിത്രം ആദ്യ വാരം 20 കോടി കളക്ഷന്‍ നേടുന്നത്. റിലീസ് ചെയ്ത എല്ലാ സെന്ററുകളിലും മികച്ച പ്രേക്ഷക പ്രാതിനിധ്യം ഉറപ്പാക്കാന്‍ സാധിച്ചു എന്നതായിരുന്നു ചിത്രത്തിന്റെ വിജയം.

25 കോടി പിന്നിട്ടു

റിലീസ് ചെയ്ത 11 ദിവസം പിന്നിടുമ്പോള്‍ രാമലീലയുടെ കളക്ഷന്‍ 25 കോടി പിന്നിട്ടിരിക്കുകയാണ്. കേരളത്തിന് പുറത്ത് ചെന്നൈ, ബംഗളൂരു എന്നീ സെന്ററുകളിലും മികച്ച പ്രതികരണമാണ് ചിത്രത്തിനുള്ളത്. ദിലീപ് ഓണ്‍ലൈനാണ് രാമലീല 25 കോടി പിന്നിട്ടതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തിയറ്ററുകള്‍ വര്‍ദ്ധിച്ചു

കേരളത്തില്‍ മാത്രം 121 തിയറ്ററുകളിലായാരുന്നു രാമലീല റിലീസ് ചെയ്തത്. എന്നാല്‍ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ തിയറ്ററുകളുടെ എണ്ണവും സ്‌ക്രീനുകളും വര്‍ദ്ധിച്ചു. കേരളത്തില്‍ മാത്രം 150ല്‍ അധികം തിയറ്ററുകളിലാണ് ചിത്രം പിന്നീട് പ്രദര്‍ശിപ്പിച്ചത്.

തിരുവനന്തപുരത്തും താരം

തിരുവനന്തപുരം നഗരത്തില്‍ മാത്രം ആറ് തിയറ്ററുകളിലാണ് രാമലീല പ്രദര്‍ശിപ്പിക്കുന്നത്. മോഹന്‍ലാലിന് ഏറെ ആരാധകരുള്ള തലസ്ഥാനത്ത് 32 ദിവസം കൊണ്ട് വെളിപാടിന്റെ പുസ്തകം നേടിയ കളക്ഷനാണ് 8 ദിവസം കൊണ്ട് രാമലീല നേടിയത്.

മാതൃഭൂമിയുടെ പ്രതികാരം

രാമലീലയെയും ദിലീപിനേയും പ്രതികാര ബുദ്ധിയോടെയാണ് മാതൃഭൂമി പത്രവും ചാനലും സമീപിച്ചത്. ചിത്രത്തെ ഡിഗ്രേഡ് ചെയ്യുന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു ആദ്യ ദിനങ്ങളില്‍ മാതൃഭൂമയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇതിനെ മറികടക്കുന്നതായിരുന്നു ചിത്രത്തിന് ലഭിച്ച മൗത്ത് പബ്ലിസിറ്റി.

ജനകീയ കോടതി

രാമലീല സിനിമ തിയറ്ററിലെത്തുന്നത് വരെ നവാഗത സംവിധായകന്റെ സിനിമ ഒട്ടനേകം ആളുകളുടെ കഷ്ടപ്പാട് എന്നൊക്കെ വാദിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ രാമലീല വിജയമായതോടെ ദിലീപിന് ജനകീയ കോടതി നല്‍കിയ വിജയം എന്ന തരത്തിലേക്ക് ഇവര്‍ നിലപാട് മാറ്റിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

സച്ചിയുടെ തിരക്കഥ

ലൂപ്പ് ഹോളുകള്‍ ഇല്ലാത്ത മികച്ച തിരക്കഥ തന്നെയായിരുന്നു രാമലീലയുടെ വിജയ ഘടകം. അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി തിരക്കഥ ഒരുക്കിയ ചിത്രമായിരുന്നു രാമലീല. ആദ്യ ചിത്രത്തിന്റെ പരിഭ്രമങ്ങളില്ലാതെ സിനിമ ഒരുക്കാന്‍ അരുണ്‍ ഗോപിക്കും സാധിച്ചു.

വിവാദങ്ങള്‍ ഗുണം ചെയ്തു

ദിലീപുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ രാമലീലയ്ക്ക് ഗുണകരമായി ഭവിക്കുകയായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ ദിലീപിന് സംഭവിച്ച പലകാര്യങ്ങളും സിനിമയും സംഭവിക്കുന്നുണ്ട്. കേവലം യാദൃശ്ചീകത മാത്രമാണെങ്കിലും ഇതിനെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു.

English summary
Ramaleela marks a new record in Dileep's career. With in nine days Ramaleela cross 25 crores in Box Office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X