രംഭയുടെയും കുടുംബത്തിന്റെയും സന്തോഷത്തിന് പിന്നിലെ കാരണം അറിയുമോ? ചിത്രങ്ങള്‍ പറയും ആ കഥ! കാണൂ!
തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളിലൊരാളാണ് രംഭ. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം ഇപ്പോള്‍ ഇടവേളയിലാണ്. മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സുഖകരമായി കഴിയുകയാണ് താരം. അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ളതായിരുന്നു. സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു താരം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വിവാഹ ശേഷം സിനിമയില്‍ തുടരുമെന്നറിയിച്ചിരുന്നുവെങ്കിലും പെട്ടെന്നും അപ്രത്യക്ഷമാവുകയായിരുന്നു. ഇന്ദ്രപത്മനാഭനുമായുള്ള ജീവിതത്തില്‍ നിന്നും താരം വേര്‍പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചത്. എന്നാല്‍ അത്തരത്തിലുള്ള സംഭവങ്ങളൊന്നുമില്ലെന്നും കുടുംബത്തിലേക്ക് പുതിയൊരാളെത്തുന്നുവെന്നും വ്യക്തമാക്കി താരം രംഗത്തുവന്നിരുന്നു.
മലയാളികള്‍ എന്നെന്നും ഓര്‍മ്മിക്കുന്ന തരത്തിലുള്ള ഒട്ടേറെ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗത്തിലൂടെയായിരുന്നു ഈ താരം മലയാളത്തിലേക്ക് കടന്നുവന്നത്. ചമ്പക്കുളം തച്ചന്‍, സിദ്ധാര്‍ത്ഥ, ക്രോണിക് ബാച്ചിലര്‍, മയിലാട്ടം, കൊച്ചിരാജാവ് തുടങ്ങി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. മക്കളായ ലാന്യയ്ക്കും സാഷയ്ക്കും പിന്നാലെ മകനും എത്തിയതിന്റെ ത്രില്ലിലാണ് താരകുടുംബം. അടുത്തിടെയായിരുന്നു ഈ ദമ്പതികള്‍ക്ക് മകന്‍ ജനിച്ചത്. കുഞ്ഞതിഥിയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ രംഭയാണ് മകന്റെ ചിത്രം പങ്കുവെച്ചത്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

കുഞ്ഞതിഥിയുടെ വരവ്
താരങ്ങളുടെ കുടുംബാംഗങ്ങളെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താന്‍ മൂന്നാമതും ഗര്‍ഭിണിയാണെന്നും കുടുംബത്തിലേക്കെത്തുന്ന കുഞ്ഞതിഥിക്കായി ഇനി അധികം കാത്തിരിക്കേണ്ടതില്ലെന്നും വ്യക്തമാക്കിയത രംഭ തന്നെയായിരുന്നു. പ്രസവത്തിന് മുന്‍പുള്ള ചിത്രം മാത്രമല്ല പ്രസവശേഷമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. മക്കളും ഭര്‍ത്താവും ഇക്കാര്യത്തില്‍ ഏറെ സന്തോഷത്തിലാണെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

വൈറലായ ചിത്രങ്ങള്‍
പ്രസവത്തിന് മുന്നോടിയായുള്ള വളക്കാപ്പ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പിന്നീടാണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് താരത്തിന്റെ ഭര്‍ത്താവെത്തിയത്. മൂന്നാമതും അമ്മയായതിന്റെ സന്തോഷത്തിലാണ് താരപത്‌നിയിപ്പോള്‍. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള ലേറ്റസ്റ്റ് ചിത്രങ്ങളില്‍ ആ സന്തോഷം പ്രകടവുമാണ്. ചിത്രങ്ങളെല്ലാം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്.

പ്രചാരണങ്ങള്‍ക്കിടയില്‍
രംഭ വിവാഹ മോചനം നേടിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലായിരുന്നു ചുട്ട മറുപടിയുമായി താരമെത്തിയത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും ആരാണ് ഇത്തരത്തിലുള്ള പ്രചാരണത്തിന് പിന്നിലെന്നും അറിയില്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. മകനെ കൈയ്യിലെടുക്കുമ്പോള്‍ താന്‍ സ്വര്‍ഗത്തിലാണെന്ന് തോന്നുന്നുവെന്നും കുഞ്ഞിന്റെ സ്പര്‍ശം മനോഹരമായ അനുഭവമാണെന്നും താരം പറഞ്ഞിരുന്നു.

ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നു
അഭിനയം തുടങ്ങിയ കാലം മുതലേ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു ഈ അഭിനേത്രി. ഗ്ലാമറസ് പ്രകടനവും മൂക്കിന് സര്‍ജ്ജറി നടത്തിയതുമൊക്കെയായിരുന്നു ആദ്യകാലത്തെ വിവാദം. വിഹാ ശേഷം സിനിമയില്‍ നിന്നും അകന്നുവെങ്കിലും ഭര്‍ത്താവുമായി അകന്നുകഴിയുകയാണെന്നും വിവാഹ മോചനത്തിലേക്ക് നീങ്ങുകയാണ് ഇവരുടെ ബന്ധവുമെന്നൊക്കെയായിരുന്നു പ്രചരിച്ചത്. കുപ്രചാരണങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരുമ്പോഴും താരം മൗനം പാലിക്കുകയായിരുന്നു.

ചിത്രം പുറത്തുവിട്ടു
കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷം താരം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയായാണ് മകന്റെ ചിത്രവും താരകുടുംബം പുറത്തുവിട്ടത്. പൊതുവെ താരങ്ങള്‍ മക്കളുടെ ഫോട്ടോ പുറത്തുവിടുന്നതില്‍ വിമുഖരാണ്. രംഭയെ കണ്ടുപഠിക്കാനായാണ് പലരും പറയുന്നത്. ഗര്‍ഭാവസ്ഥയിലുള്ള ചിത്രങ്ങള്‍ മാത്രമല്ല മകനെത്തിയതിന് ശേഷമുള്ള ചിത്രങ്ങളും പുറത്തുവിട്ട നല്ല മനസ്സിന് നന്ദി പറയുകയാണ് ആരാധകര്‍.
ചിത്രം കാണാം
രംഭ പോസ്റ്റ് ചെയ്ത ചിത്രം കാണൂ.


Click it and Unblock the Notifications











