അച്ഛൻ വില്ലനാണെന്ന് മനസിലാക്കിയത് ഭർത്താവിനെ കണ്ട ശേഷം; കരിയർ വിട്ടതിന് കാരണം; രംഭ പറയുന്നു

സിനിമാ രം​ഗത്ത് സെൻസേഷനായിരുന്നു ഒരു കാലത്ത് രംഭ. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമായിരുന്നു രംഭ. കൊച്ചിരാജാവ്, ക്രോണിക് ബാച്ചിലർ തുടങ്ങിയവയാണ് രംഭയുടെ ഹിറ്റ് മലയാള സിനിമകൾ. വിവാഹശേഷമാണ് രംഭ അഭിനയ രം​ഗം വിട്ടത്. കാനഡയിൽ ബിസിനസ് ചെയ്യുന്ന ഇന്ദ്രകുമാ‍ർ പത്മനാഥൻ ആണ് രംഭയുടെ ഭർത്താവ്. മൂന്ന് മക്കളും ദമ്പതികൾക്കുണ്ട്. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ കുടുംബജീവിതത്തെക്കുറിച്ച് സംസാാരിക്കുകയാണ് രംഭ.

വിവാഹം കഴിഞ്ഞ നാളുകളിൽ തനിക്ക് കുക്കിം​ഗ് അറിയില്ലായിരുന്നെന്ന് രംഭ പറയുന്നു. എല്ലാം പതിയെ പതിയെ പഠിച്ചെടുത്തു. ഭർത്താവ് എല്ലാ ഭക്ഷണവും കഴിക്കും. അഡ്ജസ്റ്റും ചെയ്യും. ഇന്ന് അതില്ലേ ഇതില്ലേ എന്നൊന്നും പറയില്ല. ഊബറിൽ ഓർഡർ ചെയ്യും. നിനക്ക് എന്തെങ്കിലും വേണോ എന്ന് ചോദിക്കും. ഇദ്ദേഹത്തെ വിവാഹം ചെയ്ത ശേഷം എന്റെ അച്ഛൻ വില്ലനാണെന്ന് മനസിലാക്കി. അമ്മേ, എങ്ങനെ നിങ്ങളീ മനുഷ്യന്റെ കൂടെ ജീവിക്കുന്നെന്ന് ചോദിക്കും. അച്ഛന് ചൂടുള്ള ഭക്ഷണം വേണം. ഞാൻ ഒന്നും പാചകം ചെയ്തില്ലെങ്കിൽ ഭർത്താവിന് കുഴപ്പമില്ല.

Rambha

അദ്ദേഹം ഭക്ഷണം ഓർഡർ ചെയ്യും. നല്ല കറിയുണ്ടെങ്കിൽ പിറ്റേ ദിവസവും അത് കഴിക്കാൻ അദ്ദേഹം തയ്യാറാണ്. എന്റെ അച്ഛൻ രാവിലെ കഴിച്ചത് വൈകുന്നേരം കഴിക്കില്ല. അച്ഛനെ ഇഷ്ടമാണ്. പക്ഷെ ഇത്തരം രീതികൾ തെറ്റാണെന്നും രംഭ ചൂണ്ടിക്കാട്ടി. എന്റെ സുഹൃത്തുക്കളെയൊക്കെ ഇടയ്ക്ക് കാണുമ്പോൾ മുമ്പത്തെ പോലെയല്ല ഇൻഡസ്ട്രി എന്നവർ പറയും. ഞങ്ങൾ വരുന്ന കാലഘട്ടത്തിൽ പുതുമുഖങ്ങളായിരുന്നു. ഞങ്ങളുടെ സീനിയർ നടിമാർ മുമ്പത്തെ പോലെയല്ല ഇപ്പോഴെന്ന് പറയുമായിരുന്നു.

എന്തിനാണ് പരാതിപ്പെടുന്നത്. ഇൻഡസ്ട്രി അഡ്വാൻസ് ആകുകയാണ്. ആക്ടിം​ഗിന് പ്രായമില്ല. പക്ഷെ നമ്മൾ സ്വയം മെയിന്റെയ്ൻ ചെയ്യണം. പാഷനും വേണ്ടതുണ്ടെന്നും രംഭ ചൂണ്ടിക്കാട്ടി. കുട്ടികൾ വളരെ പ്രാക്ടിക്കലാണ്. കുടുംബ മൂല്യവും സംസ്കാരവും വിദ്യാഭ്യാസവും അവർക്ക് പകർന്ന് നൽകാറുണ്ട്. മകൾക്ക് ആറ് വയസ് വരെയും ഞാനൊരു നടി ആണെന്ന് അറിയില്ലായിരുന്നെന്നും രംഭ വ്യക്തമാക്കി. മകൻ തന്റെ ​ഗാന രം​ഗങ്ങൾ കാണുമ്പോൾ പൊസസീവ് ആകാറുണ്ട്.

Rambha

അദ്ദേഹമാണ് എന്റെ അച്ഛൻ, നിങ്ങളെന്താണീ ചെയ്യുന്നത്, അച്ഛൻ എവിടെ എന്നാെക്കെ അവൻ ചോദിക്കു. മൂത്തമകളാണ് അമ്മയുടെ പ്രൊഫഷനാണിതെന്ന് മനസിലാക്കിക്കൊടുത്തത്. മക്കൾക്ക് എല്ലാവരും മിടുക്കരാണെന്നും രംഭ വ്യക്തമാക്കി. വിവ‍ാഹത്തിന് ശേഷം സിനിമാ രം​ഗം വിട്ടതിനെക്കുറിച്ചും രംഭ സംസാരിച്ചു.

എനിക്കൊരു ബ്രേക്ക് വേണമായിരുന്നു. വിവാഹം ചെയ്ത് അദ്ദേഹത്തോടാെപ്പം ലോകം ചുറ്റാനായിരുന്നു ആ​​​ഗ്രഹം. കാനഡയിൽ വെറുതെയിരുന്നപ്പോൾ ഭർത്താവിന്റെ കമ്പനിയിൽ താൻ ജോലി ചെയ്തിട്ടുണ്ടെന്നും രംഭ വ്യക്തമാക്കി. വിവാഹത്തിന് ശേഷം ഷോകൾ ചെയ്തെങ്കിലും കുട്ടികളുള്ളതിനാൽ അത ബുദ്ധിമുട്ടായായിരുന്നു. കുട്ടികൾക്ക് ഏഴ് വയസ് വരെ മാതാപിതാക്കളുടെ സാമീപ്യം ആവശ്യമാണ്. ആ സമയത്താണ് അവരുടെ ബ്രെയ്ൻ ഡെവലപും മറ്റും നടക്കുന്നത്.

വർക്ക് ചെയ്യണമെങ്കിൽ ചെയ്തോളു കുട്ടികളെ നോക്കാൻ ആരെയെങ്കിലും ഏർപ്പാടാക്കാമെന്ന് ഭർത്താവ് പറഞ്ഞതാണ്. പക്ഷെ അത് വേണ്ടെന്ന് ഞാൻ പറഞ്ഞു. കുട്ടികളെ ആ പ്രായത്തിലേക്ക് എനിക്ക് തിരിച്ച് കിട്ടില്ല. എനിക്ക് വീട്ടിലിരിക്കണമെന്നായിരുന്നു. കരിയറിൽ‌ പേരെടുത്തതാണ്. നല്ല സിനിമകൾ ചെയ്തു. ഇനിയും ഒരു പത്ത് സിനിമ ചെയ്താലും ഇല്ലെങ്കിലും തനിക്കുള്ള പേര് അവിടെയുണ്ടെന്നും രംഭ ചൂണ്ടിക്കാട്ടി.

ഭർത്താവിന് ബിസിനസിന്റെ തിരക്കുകളുണ്ടെങ്കിലും ഇടയ്ക്കിടെ തന്നെ വിളിച്ച് സംസാരിക്കാറുണ്ടെന്ന് രംഭ പറയുന്നു. ബിസിനസുകാരനായതിനാൽ വൈകുന്നേരമേ കോൾ വരൂ എന്നാണ് കരുതിയത്. എന്നാൽ എല്ലാ അരമണിക്കൂർ കൂടുമ്പോഴും അദ്ദേഹം വിളിക്കുമെന്നും രംഭ വ്യക്തമാക്കി.

Read more about: rambha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X