ഭർത്താവുമായി വലിയ വഴക്കുണ്ടാകും, ഒരു കാരണവശാലും വീട്ടിൽ നിന്നിറങ്ങരുതെന്ന് ഖുശ്ബു; തുറന്ന് പറഞ്ഞ് രംഭ

തമിഴ്, തെലുങ്ക് സിനിമാന രം​ഗത്ത് തരം​ഗം സൃഷ്ടിച്ച നായിക നടിയാണ് രംഭ. ​ഇന്ന് സിനിമകളിൽ രംഭ അഭിനയിക്കുന്നില്ല. വിവാഹ ശേഷമാണ് നടി അഭിനയ രം​ഗം വിട്ട് കാനഡയിലേക്ക് പോയത്. ഇന്ദ്രകുമാർ പത്മനാഭൻ എന്നാണ് രംഭയുടെ ഭർത്താവിന്റെ പേര്. പുതിയ അഭിമുഖത്തിൽ ഭർത്താവിനെക്കുറിച്ച് രംഭ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

നിന്റെ മൂന്ന് ഭർത്താക്കാൻമാരും ജീവിച്ചിരിപ്പുണ്ടല്ലോ, ചേച്ചിയുടെ ഭർത്താവിനെ അടിച്ചോണ്ട് പോയിട്ടില്ല: രേണു സുധി
നിന്റെ മൂന്ന് ഭർത്താക്കാൻമാരും ജീവിച്ചിരിപ്പുണ്ടല്ലോ, ചേച്ചിയുടെ ഭർത്താവിനെ അടിച്ചോണ്ട് പോയിട്ടില്ല: രേണു സുധി

ഖുശ്ബുവിനോട് മാത്രമാണ് എനിക്ക് സഹോദരിയോടെന്ന പോലെ അടുപ്പം തോന്നിയത്. ഭർത്താവുമായി ഞാൻ വല്ലാതെ വഴക്കിടും. ഒരുപക്ഷെ കൾച്ചറൽ വ്യത്യാസം കൊണ്ടായിരിക്കും. അദ്ദേഹം ശ്രീലങ്കൻ കൾച്ചറുള്ളയാളാണ്. നമുക്കിവിടെ സിനിമാ രം​ഗത്ത് രാജകുമാരിയെ പോലെയുള്ള പരി​ഗണനയാണ്. അതിനാൽ ഇപ്പോൾ പല കാര്യങ്ങളിലും അലോസരം തോന്നും. അഭിപ്രായ വ്യത്യാസങ്ങൾ വന്നാൽ ഞാൻ ഖുശ്ബുവിനെ വിളിക്കും. ഒരു പെൺകടുവയെ പോലെ ഞാൻ വഴക്കിടും.

Rambha

എന്നാൽ ഉള്ളിൽ ഒരു ഭയം തോന്നും. അമ്മയോട് പറഞ്ഞാൽ എന്നെ വഴക്ക് പറയും. ഭർത്താവിനെയാണ് പിന്തുണയ്ക്കുക. ചേ‌ട്ട‌നോട് പറഞ്ഞാൽ കാര്യങ്ങൾ വേറൊരു തരത്തിലേക്ക് മാറും. അദ്ദേഹം പൊസസീവ് ആകും. ചേച്ചിയും ഭർത്താവിനെയാണ് പിന്തുണയ്ക്കുക. അതിനാൽ ഞാൻ ഖുശ്ബുവിനെ വിളിക്കും. ഖുശ്, ഞാൻ വഴക്കിട്ടു. ഇപ്പോൾ എന്ത് ചെയ്യും എന്ന് ചോദിക്കും.

19 വയസിലെ പ്രണയം, ഭർത്താവുമായുള്ള പ്രായ വ്യത്യാസം; ഇയാളെ കൂടെ കൂട്ടിയാൽ കൊള്ളാമെന്ന് തോന്നി: ഗ്രേസ് ആന്റണി
19 വയസിലെ പ്രണയം, ഭർത്താവുമായുള്ള പ്രായ വ്യത്യാസം; ഇയാളെ കൂടെ കൂട്ടിയാൽ കൊള്ളാമെന്ന് തോന്നി: ഗ്രേസ് ആന്റണി

എന്ത് കാരണം കൊണ്ടായാലും നീ വീട് വിട്ട് വരരുതെന്ന് ഖുശ്ബു ഉപദേശിക്കുമെന്നും രംഭ പറയുന്നു. തിരുപ്പതിയിൽ വെച്ചായിരുന്നു വിവാ​ഹം. അവിടെ വെച്ച് വിവാഹം ചെയ്യണമെന്നത് അമ്മയുടെ ആ​ഗ്രഹമായിരുന്നു. തെലുങ്കനായ പൂജാരി പറയുന്ന ചടങ്ങുകൾ ഞാൻ ഭർത്താവിന് വിശദീകരിച്ച് കൊടുത്തെന്നും രംഭ ഓർത്തു.

More from Filmibeat

Read more about: rambha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X