ഭർത്താവിന്റെ പെരുമാറ്റം, അന്ന് ഞാൻ ബാ​ഗുമെടുത്ത് നാട്ടിൽ വന്നിരുന്നു; വിവാഹ ജീവിതത്തെക്കുറിച്ച് നടി രംഭ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്ത് തരം​ഗം തൃഷ്ടിച്ച നായിക നടിയാണ് രംഭ. രംഭയെന്ന പേര് ആരാധകർക്ക് ഹരമായിരുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലും നിരവധി സിനിമകളിൽ രംഭ അഭിനയിച്ചു. സൂപ്പർതാര സിനിമകളിൽ രംഭ തിളങ്ങി. രജിനികാന്ത്, മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം രംഭ അഭിനയിച്ചിട്ടുണ്ട്. മലയാള ചിത്രം സർ​ഗത്തിലൂടെയാണ് രംഭ അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. പിന്നീട് കൊച്ചിരാജാവ്, ക്രോണിക് ബാച്ചിലർ തുടങ്ങിയവയാണ് ഹിറ്റ് മലയാള സിനിമകളിൽ നായികയായി. ഇന്നും ഈ സിനിമകൾ പ്രേക്ഷകരുടെ മനസിലുണ്ട്.

രംഭയുടെ ഡാൻസ് രം​ഗങ്ങൾ ഒരു കാലത്തുണ്ടാക്കിയ തരംഗം ചെറുതല്ല. 2010 ലാണ് രംഭ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. അപ്പോഴേക്കും നടിയുടെ താരപ്രഭ മങ്ങിത്തുടങ്ങിയിരുന്നു. കാനഡയിൽ ബിസിനസ് ചെയ്യുന്ന ഇന്ദ്രകുമാ‍ർ പത്മനാഥൻ ആണ് രംഭയുടെ ഭർത്താവ്. മൂന്ന് മക്കളും ദമ്പതികൾക്കുണ്ട്. വിവാഹ ശേഷം കുടുംബ ജീവിതത്തിലേക്ക് രംഭ പൂർണ ശ്രദ്ധ നൽകി. വർഷങ്ങൾക്കിപ്പുറം കരിയറിലേക്ക് തിരിച്ച് വരികയാണ് രംഭ. റിയാലിറ്റി ഷോ ജഡ്ജായാണ് രംഭയെത്തുന്നത്. ‌‌

Rambha

തിരിച്ച് വരവിനെക്കുറിച്ച് സംസാരിക്കുകയാണ് രംഭയിപ്പോൾ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് രംഭ മനസ് തുറന്നത്. വിവാഹം കഴിഞ്ഞ് 15 വർഷമായി. എനിക്ക് വെറുതെ ഇരിക്കാൻ പറ്റില്ല. മെന്റലി ഞാൻ വളരെ ഫാസ്റ്റ് ആണ്. എന്തെങ്കിലുമൊക്കെ ചെയ്യണം. ഇടവേളയെടുത്ത് വിദേശത്തേക്ക് പോയ സമയത്തും ഇടയ്ക്ക് വന്ന് ഷോകളും മറ്റും ചെയ്തിട്ടുണ്ട്. വഴക്കുകളുമുണ്ടാക്കും. ഇടയ്ക്ക് ഞാൻ ദേഷ്യപ്പെട്ട് നാട്ടിലേക്ക് വരും. എനിക്ക് വീട്ടിൽ ഇരിക്കാൻ പറ്റുന്നില്ലെന്ന് പറയും. പക്ഷെ ഞാനും ഭർത്താവും യാത്ര ചെയ്ത് കൊണ്ടിരുന്നാൽ കുട്ടികളുടെ കാര്യം കഷ്ടമാകും. എന്തുകൊണ്ട് നീ ആക്ടിം​ഗിൽ വീണ്ടും ശ്രമിക്കുന്നില്ലെന്ന് ഭർത്താവ് ചോദിച്ചു.

താനു സാറിന് (നിർമാതാവ് കലൈപുലി എസ് താനു) എന്റെ ഭർത്താവ് ഒരു മകനെ പോലെയാണ്. അദ്ദേഹമാണ് ഞങ്ങളുടെ വിവാഹം നടത്തിയത്. എന്ത് പ്രശ്നമുണ്ടായാലും അദ്ദേഹത്തിന് ഫോൺ വരും. അവൾക്ക് സന്തോഷ ജീവിതമാണ്, പക്ഷെ അവൾ കുറച്ച് നിരാശയിലാണ്, അഭിനയിക്കുന്നതാണ് അവളുടെ സന്തോഷമെന്ന് കരുതുന്നെന്ന് ഭർത്താവ് താനു സാറിനോട് പറഞ്ഞു. നീ ഇപ്പോൾ സിനിമയൊന്നും ചെയ്യേണ്ട, അവൾക്ക് ഞാൻ വർക്ക് നൽകാമെന്ന് താനു സർ പറഞ്ഞു. പറഞ്ഞപ്പോൾ തന്നെ എനിക്ക് സന്തോഷമായി. ഉടനെ എനിക്ക് വിജയ് ടിവി ഷോ വന്നു.

Rambha

മക്കൾ സ്കൂളിൽ പഠിക്കുന്നവരാണ്. നീ നാട്ടിലേക്ക് പൊയ്ക്കോ. മക്കളെ ഞാൻ നോക്കാമെന്ന് അമ്മ പറഞ്ഞു. ഇപ്പോൾ ചെന്നെെയിലെ വീട്ടിൽ താൻ ഒറ്റയ്ക്കാണെന്നും രംഭ വ്യക്തമാക്കി. ഭർത്താവ് ബിസിനസിൽ മുഴുകിയ ആളാണ്. മാഡം, നിങ്ങൾ വരുന്നതിന് മുമ്പ് സർ വളരെ ടെറർ ആയിരുന്നു, ഇപ്പോൾ കുറച്ച് സോഫ്റ്റായെന്ന് കമ്പനിയിലെ ജീവനക്കാർ പറയും. ആർട്ടിസ്റ്റുകളായ ഞങ്ങൾ ഓമനിക്കപ്പെട്ടവരാണ്. ഒരു ഷോട്ട് കൂടെ വേണമെങ്കിൽ മാഡം എന്ന് പറഞ്ഞ് കെഞ്ചും. എന്നാൽ വിവാഹത്തിന് ശേഷം രണ്ട് മൂന്ന് സംഭവങ്ങളുണ്ടായി.

ഭർത്താവ് പരുഷമായി സംസാരിക്കില്ല. എന്നാൽ മിണ്ടാതെ പോകും. അത് അതിനേക്കാൾ പരുഷമായി തോന്നും. ഒരിക്കൽ ഇങ്ങനെ സംഭവിച്ചപ്പോൾ ഞാൻ ബാ​ഗ് പാക്ക് ചെയ്ത് ഫ്ലെെറ്റ് ബുക്ക് ചെയ്ത് ചെന്നെെയിലെ വീട്ടിൽ വന്നു. അമ്മ ഷോക്കായി. ഭർത്താവ് തന്നെ തിരയുകയായിരുന്നെന്നും രംഭ ചിരിയോടെ ഓർത്തു.

മക്കളെക്കുറിച്ച് രംഭ

മൂത്ത മകൾ ലാന്യ എട്ടാം ക്ലാസിൽ പഠിക്കുന്നു. രണ്ടാമത്തെ മകൾ സാഷയാണ്. അവൾ നാലാം ക്ലാസിൽ പഠിക്കുന്നു. ഇളയ മകൻ ശിവൻ ഒന്നാം ക്ലാസിൽ പഠിക്കുന്നു. മൂന്ന് പേരും എന്നോടൊപ്പം തന്നെയായിരുന്നു. ഞാൻ നാട്ടിലേക്ക് വന്നത് കൊണ്ട് പ്രശ്നമാകുമെന്ന് കരുതി. എന്നാൽ തന്റെ അമ്മയുള്ളതിനാൽ ഒരു കുഴപ്പമില്ലെന്നും രംഭ പറയുന്നു. മകൾക്ക് ഇപ്പോൾ അഭിനയത്തിൽ താൽപര്യമുണ്ടെന്ന് പറയുന്നുണ്ട്. അവർ ചെറിയ കുട്ടികളാണ്. താൽപര്യങ്ങൾ മാറ്റി പറയും. പക്ഷെ എന്താണ് ആ​ഗ്രഹമെങ്കിലും ഞാൻ പിന്തുണയ്ക്കും. പക്ഷെ വിദ്യഭ്യാസം പ്രധാനമാണ്. സിനിമകൾ വന്ന് പോകും. പക്ഷെ വിദ്യഭ്യാസം എല്ലാ കുട്ടികൾക്കും പ്രധാനമാണ്. അതുകൊണ്ടാണ് മക്കൾ വിദേശത്ത് തന്നെ പഠിക്കുന്നതെന്നും രംഭ വ്യക്തമാക്കി.

13 വയസിലാണ് സർ​ഗം എന്ന സിനിമ ചെയ്യുന്നത്. അന്ന് ഞാൻ വലിയ നടിയാകുമെന്ന് അറിയില്ല. പ‌ടി പടിയായാണ് താരമായത്. വിജയവും കഠിനാധ്വാനവും ഭാ​ഗ്യവുമെല്ലാം ചേർന്നാണത്. ഇതേ വിധിയായിരിക്കും മക്കൾക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. മക്കളുടെ കാര്യത്തിൽ താൻ വലിയ ശ്രദ്ധ കൊടുക്കാറുണ്ടെന്നും രംഭ പറയുന്നു. സ്റ്റേ ഓവറുകൾക്ക് ഞാൻ അനുവദിക്കാറില്ല. അവരുടെ കൂട്ടുകാരികളെ എന്റെ വീട്ടിൽ നിർത്താൻ മാതാപിതാക്കൾക്ക് പ്രശ്നമല്ലെങ്കിൽ ഞാൻ നന്നായി നോക്കും.

Take a Poll

മിക്കപ്പോഴും മക്കളുടെ കൂട്ടുകാരികൾ എന്റെ വീട്ടിലേക്ക് വരും. കാരണം ഞാൻ നന്നായി കുക്ക് ചെയ്യുന്നെന്ന് പറയും. അവരുടെ അമ്മമാർക്ക് ജോലി ചെയ്യുന്നവരാണ്. മക്കളെ കൊണ്ട് പോയ്ക്കോ എന്ന് അവരും പറയും. മക്കളുടെ കൂട്ടുകാരികളുടെ മാതാപിതാക്കളിൽ ഒരുപാട് പേരുമായി സൗഹൃദമുണ്ടെന്നും രംഭ വ്യക്തമാക്കി.

രംഭയുടെ ഭർത്താവ്

കാനഡയിലെ പ്രമുഖ ബിസിനസുകാരനാണ് രംഭയുടെ ഭർത്താവ് ഇന്ദ്രകുമാർ പത്മനാഭൻ. മാജിക് വുഡ്സ് എന്ന ഇന്റീരിയർസ് കമ്പനിയുടെ ഡയരക്ടറാണ് ഇന്ദ്രകുമാർ. ഇതിന് പുറമെ അഞ്ച് കമ്പനികൾ കൂടെയുണ്ട്. ഒന്ന് രംഭയുടെ പേരിലാണ്. ചില കമ്പനികൾ ചെന്നെെയിലാണ് പ്രവർത്തിക്കുന്നത്.

വിവ‍ാഹത്തിന് ശേഷം സിനിമാ രം​ഗം വിട്ടതിനെക്കുറിച്ച് നേരത്തെയും രംഭ സംസാരിച്ചിട്ടുണ്ട്. എനിക്കൊരു ബ്രേക്ക് വേണമായിരുന്നു. വിവാഹം ചെയ്ത് ഭർത്താവിനൊപ്പം ലോകം ചുറ്റാൻ ആ​ഗ്രഹിച്ചു. പിന്നീട് കാനഡയിൽ വെറുതെയിരുന്നപ്പോൾ ഭർത്താവിന്റെ കമ്പനിയിൽ താൻ ജോലി ചെയ്തിട്ടുണ്ടെന്നും രംഭ പറയുകയുണ്ടായി. കുട്ടികൾക്ക് ഏഴ് വയസ് വരെ മാതാപിതാക്കളുടെ സാമീപ്യം ആവശ്യമാണെന്നും രംഭ അന്ന് പറഞ്ഞു.

ആ പ്രായത്തിലാണ് അവരുടെ ബ്രെയ്ൻ ഡെവലപ്മെന്റ് നടക്കുന്നത്. സിനിമകൾ ചെയ്തോളൂ കുട്ടികളെ നോക്കാൻ ആരെയെങ്കിലും ഏർപ്പാടാക്കാമെന്ന് ഭർത്താവ് പറഞ്ഞതാണ്. പക്ഷെ താനതിന് തയ്യാറായിരുന്നില്ല. മക്കളെ ഈ പ്രായത്തിൽ തിരിച്ച് കിട്ടില്ല, അവർക്കൊപ്പമുള്ള സമയം തനിക്ക് പ്രധാനമായിരുന്നെന്നും രംഭ വ്യക്തമാക്കി. സിനിമാ രം​ഗത്തേക്ക് രംഭ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മീന, റോജ, രംഭ, ദേവയാനി തുടങ്ങിയ നടിമാർ തെന്നിന്ത്യയിൽ തിളങ്ങി നിന്ന കാലഘട്ടം ഇന്നും ആരാധകർ മറന്നിട്ടില്ല. പലരും അഭിനയ രം​ഗത്ത് ഇന്ന് സജീവല്ല. തിരിച്ച് വരവിൽ മികച്ച കഥാപാത്രങ്ങൾ ലഭിച്ച നടിമാർ ചുരുക്കമാണ്. നടി മീനയ്ക്ക് വിവാഹ ശേഷം വന്ന ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും മികച്ച റോളുകൾ ലഭിച്ചിട്ടുണ്ട്. ദേവയാനി സീരിയലുകളിലൂടെ ജനപ്രീതി നിലനിർത്തി. രംഭ അടുത്ത കാലത്തൊന്നും സിനിമ ചെയ്തിട്ടില്ല. എന്നാൽ ആരാധകരുടെ മനസിൽ ഇന്നും സ്ഥാനമുണ്ട്.

FAQs
രംഭയുടെ പ്രായം

48 കാരിയാണ് രംഭ. 1976 ജൂൺ അഞ്ചിനാണ് രംഭ ജനിച്ചത്. 13ാം വയസിൽ അഭിനയ രം​ഗത്തേക്ക് കടന്ന് വന്നു. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് രംഭ ജനിച്ച് വളർന്നത്.

Filmibeat Entertainment

More from Filmibeat

Read more about: rambha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X