ആ സിനിമയിൽ ഡ്യൂപ്പല്ല, എന്റെ കാലും കൈയും കണ്ടാൽ മനസിലാകും; സിമ്രാനൊപ്പം അഭിനയിച്ചപ്പോൾ; രംഭ
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരുകാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് രംഭ. ഗ്ലാമറസ് നടിയായി തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ രംബ ഹിന്ദി, ഭോജ്പുരി ഭാഷകളിലും രംഭ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൊച്ചിരാജാവ്, ക്രോണിക് ബാച്ചിലർ എന്നിവയാണ് രംഭയുടെ ഹിറ്റ് മലയാള സിനിമകൾ. വിവാഹശേഷമാണ് രംഭ അഭിനയ രംഗം വിട്ടത്. ഭർത്താവിനും മക്കൾക്കുമൊപ്പം വിദേശത്താണ് രംഭ കഴിയുന്നത്. ഇപ്പോഴിതാ സിനിമാ രംഗത്ത് സജീവമമായിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് രംഭ.
അക്കാലത്ത് മറ്റ് നടിമാരുമായി തനിക്ക് അസൂയയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിരുന്നെന്ന് രംഭ പറയുന്നു. 'ഞാൻ വിഐപി എന്ന സിനിമ ചെയ്യുമ്പോൾ സിമ്രാൻ പുതിയ നടിയാണ്. പക്ഷെ ഞങ്ങൾക്കിടയിൽ അസൂയ ഉണ്ടായിട്ടില്ല. പക്ഷെ മത്സരം ഉണ്ടായിട്ടുണ്ട്. എനിക്ക് നല്ല വസ്ത്രം ധരിക്കണം എന്നൊക്കെയുള്ള ചിന്തകൾ. പക്ഷെ ഇൻഡസ്ട്രി വളരെ വലുതാണ്. എല്ലാവർക്കും അവരുടേതായ സ്ഥാനം ഉണ്ട്'

'അവർ എന്റെ സ്ഥാനം കൈക്കലാക്കുകയോ ഞാനവരുടെ സ്ഥാനം കൈക്കലാക്കുകയോ അല്ല. ഡാൻസ് നന്നായി ചെയ്യുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. എനിക്ക് ലഭിച്ചതിൽ ഞാൻ സന്തോഷവതിയാണ്. കരിയറിൽ സജീവമായ കാലത്ത് പലയിടത്തായിരുന്നു ഷൂട്ടിംഗ്. ഒരു സിനിമ തമിഴ്നാട്ടിലാണെങ്കിൽ മറ്റ് സിനിമകൾ ബോംബോയിലും ഹൈദരാബാദിലുമായിരുന്നു'
'എന്റെ സ്റ്റാഫുകൾ അവരുടെ ജീവിതത്തിന്റെ പകുതിയും എനിക്കൊപ്പമുള്ള യാത്രയിലായിരുന്നു, അന്ന് മേക്കപ്പ്മാന്റെയും മറ്റും യാത്രാ ചെലവുകൾ പ്രൊഡക്ഷൻ വഹിക്കില്ല. ഞാൻ ഫ്ലൈറ്റിൽ പോകും. പാവം എന്റെ സ്റ്റാഫുകൾ ട്രെയ്നിലായിരിക്കും. അവർ സെറ്റിലെത്തുന്ന ദിവസം വരെ പകരം മറ്റൊരു മേക്കപ്പ് മാനെ അവർ തന്നെ അറേഞ്ച് ചെയ്യും. അപകടമുള്ള സ്ഥലങ്ങളിലൂടെയാണ് യാത്രയെങ്കിൽ അവരെ താൻ തന്നെ ഫ്ലൈറ്റിൽ കൊണ്ടുപോകുമായിരുന്നു,' രംഭ ഓർത്തു.

'ഒരു ഭാഷയിൽ മാത്രം ഞാൻ നിന്നിട്ടില്ല. തമിഴിൽ സിനിമയില്ലെങ്കിൽ മലയാളത്തിലുണ്ടാകും. അല്ലെങ്കിൽ മറ്റൊരു ഭാഷയിലുണ്ടാകും. അതിനാൽ മറ്റ് നടിമാരോട് അസൂയ തനിക്കില്ലായിരുന്നു,' രംഭ വ്യക്തമാക്കി. ത്രീ റോസസ് എന്ന സിനിമ നിർമ്മിച്ചതിനെക്കുറിച്ചും രംഭ സംസാരിച്ചു. 'ആ സിനിമ തെറ്റായ തെരഞ്ഞെടുപ്പായിരുന്നു. പക്ഷെ ഷൂട്ടിംഗ് ആസ്വദിച്ചു. ആരൊക്കെയാണ് എന്റെ സുഹൃത്തുക്കൾ, വെൽ വിഷേർസ് എന്നൊക്കെ ആ സിനിമയിലൂടെ മനസിലായി'
'ഗോവിന്ദയും അബ്ബാസും ഒരു രൂപ പോലും സിനിമയ്ക്ക് വേണ്ടി വാങ്ങിയില്ല. സിനിമയുമായി സഹകരിക്കാത്ത ആളുകളുമുണ്ടായിരുന്നു. നല്ലതും മോശവുമായ അനുഭവങ്ങൾ ത്രീ റോസസിലൂടെ ഉണ്ടായിട്ടുണ്ട്. ആദ്യം സിനിമയിൽ ഞാൻ അഭിനയിക്കാൻ തീരുമാനിച്ചിരുന്നില്ല. സിമ്രാൻ, ജ്യോതിക, ലൈല എന്നിവരായിരുന്നു നായികമാർ. പെട്ടെന്ന് സിമ്രാൻ പിന്മാറി. എന്തുകൊണ്ടാണെന്നറിയില്ല. സിമ്രാൻ പിൻമാറിയതോടെയാണ് ത്രീ റോസസിൽ നായികയായി താനെത്തിയത്,' രംഭ വ്യക്തമാക്കി.
'2008-2009 കാലഘട്ടത്തിൽ ഞാൻ ഭോജ്പൂരി സിനിമകളാണ് ചെയ്തതിരുന്നു. അവിടെ പ്രശസ്തയായി. ഒരുപാട് അവസരങ്ങൾ വന്നു. എല്ലാം ചെയ്യാൻ പറ്റിയില്ല. ഇതിനിടെയാണ് വിവാഹക്കാര്യം വന്നത്. തീർച്ചയായും കരിയറിൽ ഒരു സമയത്ത് താഴ്ചയുണ്ടാകും. ഇതിനിടെ നാചോരെ രംഭ എന്ന ഷോ ചെയ്തു. ഒരുപക്ഷെ കരിയറിലെ മോശം സമയമായിരുന്നിരിക്കാം. വിവാഹശേഷം ഒരു സിനിമകളിലും ഒപ്പുവെച്ചില്ല' രംഭ വ്യക്തമാക്കി.
'സോഷ്യൽ മീഡിയയിൽ എന്നെ ടാഗ് ചെയ്യുന്ന പോസ്റ്റുകളെല്ലാം കാണാറുണ്ട്. എനിക്ക് അഡ്മിൻ ഇല്ല. ഞാൻ തന്നെയാണ് നോക്കുന്നത്. മോശമായ എന്തെങ്കിലും പോസ്റ്റ് വന്നാൽ ഡിലീറ്റ് ചെയ്യും. കാരണം എന്റെ കുട്ടികൾ ഇൻസ്റ്റഗ്രാം നോക്കാറുണ്ട്' രംഭ പറഞ്ഞു. ഒരു സിനിമയിലെ അനുഭവവും നടി പങ്കുവെച്ചു.
'വണ്ണനിലവെ വണ്ണനിലവെ എന്ന സിനിമയിൽ ഒരു ഇൻഡ്രൊഡക്ഷൻ സീൻ ഉണ്ട്. അത് ഡ്യൂപ്പിനെ വെച്ച് എടുത്തതാണെന്ന് ആ സിനിമയുടെ ആളുകൾ പറയുന്നുണ്ട്. പക്ഷെ ഞാൻ തന്നെയാണ് ചെയ്തത്. എന്റെ കൈയും കാലും കണ്ടാൽ പ്രേക്ഷകർക്ക് മനസിലാകും. മരത്തിൽ നിന്നും ഒരു കയറിൽ തൂങ്ങിപ്പിടിച്ചത് മറുവശത്തേക്ക് തൂങ്ങിപോകണം. അത് ഞാൻ തന്നെയാണ് ചെയ്തത്. ബീച്ചിലോടുന്ന ഹെലികോപ്ടർ വെച്ചെടുത്ത ഷോട്ട് ഡ്യൂപ്പാണ്. പക്ഷെ പ്രധാന ഭാഗങ്ങളെല്ലാം താൻ തന്നെയാണ് ചെയ്തത്' രംഭ വ്യക്തമാക്കി.


Click it and Unblock the Notifications