ലിപ്സ്റ്റിക് ഇല്ലേ?, ഞാൻ കരഞ്ഞു, തിളക്കമുള്ള ചർമമായിരുന്നു, പക്ഷെ അവർ ചെയ്തത്: സർഗത്തെക്കുറിച്ച് രംഭ
ഗ്ലാമറസ് റോളുകളിലൂടെ തരംഗം സൃഷ്ടിച്ച നടിയാണ് രംഭ. തമിഴ്, തെലുങ്ക് സിനിമകളിൽ രംഭ തരംഗമായി. ബോളിവുഡിലും നടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാള ചിത്രം സർഗത്തിലൂടെയാണ് രംഭ അഭിനയ രംഗത്തേക്ക് കടന്നത്. പിന്നീട് മറ്റ് ഭാഷകളിലേക്ക് കടന്ന രംഭ വളരെ ഗ്ലാമറസ് റോളുകൾ ചെയ്തു. സർഗത്തിലെ രംഭ തന്നെയാണ് പിന്നീട് കണ്ട രംഭയെന്ന് ആരാധകർക്ക് തോന്നിപ്പോകും വിധമായിരുന്നു മാറ്റം. സർഗത്തിലെ ഓർമകൾ പങ്കുവെക്കുകയാണിപ്പോൾ രംഭ. ചിത്രത്തിൽ താൻ മേക്കപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് രംഭ പറയുന്നു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ഈ സിനിമയിൽ മേക്കപ്പുണ്ടാകുമെന്ന് ഞാൻ കരുതി. എന്നാൽ ഒന്നുമില്ല. എനിക്ക് ബ്ലഷ് ഇടുന്നില്ലേ, ലിപ്സ്റ്റിക് ഇടുന്നില്ലേ എന്ന് ഞാൻ ചോദിച്ചു. അതൊന്നും ഈ ക്യാരക്ടറിന് ആവശ്യമില്ലെന്ന് അവർ പറഞ്ഞു. സിനിമയുടെ സെക്കന്റ് ഹാഫ് എടുത്തപ്പോൾ മേക്കപ്പ് അല്ലേ വേണ്ടത് വാ എന്ന് അവർ പറഞ്ഞു. എന്നിട്ട് എനിക്ക് ഡാർക്ക് സർക്കിൾ കാണിക്കുന്ന മേക്കപ്പ് ചെയ്തു. ഞാൻ കരഞ്ഞു. പക്ഷെ ആ ക്യാരക്ടറിന് അത് ആവശ്യമായിരുന്നു. ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു.

എല്ലാവരും ട്രെഡീഷൻ നോക്കുന്നവരാണ്. സിനിമയിൽ എന്റെ കെെ ഡ്രെെ ആയി കാണണം. എന്ത് മേക്കപ്പ് ചെയ്താലും അങ്ങനെയാകില്ല. കാരണം ഞാൻ ചെറുപ്പമാണ്. എന്റെ ചർമ്മം തിളങ്ങുന്നുണ്ടായിരുന്നു. പക്ഷെ സിനിമയിൽ ബ്ലഡ് സർക്കുലേഷനില്ലാത്ത കെെ പോലെയാണ് വേണ്ടത്. അതിനായി കയ്യിൽ മുട്ടയുടെ വെള്ള രാവിലെ മുതൽ കയ്യിൽ തേച്ച് പിടിപ്പിക്കും. വെെകുന്നേരമാണ് എന്റെ ഷോട്ട്. മേക്കപ്പൊന്നും ഇല്ലാതെ പൂർണമായും ഡീ ഗ്ലാമറെെസ് ചെയ്തു. പക്ഷെ ഈ സിനിമ തനിക്ക് പേര് വാങ്ങിത്തന്നെന്നും രംഭ ചൂണ്ടിക്കാട്ടി.
1992 ലാണ് സർഗം റിലീസ് ചെയ്തത്. ഇതേ വർഷം തന്നെ ആ ഒക്കടി അടക്കു എന്ന തെലുങ്ക് ചിത്രത്തിലും രംഭ നായികയായെത്തി. സിനിമ സൂപ്പർഹിറ്റായി. രംഭയെ തേടി തുടരെ അവസരങ്ങൾ വന്നു. തെലുങ്കിലും തമിഴിലും സൂപ്പർസ്റ്റാർ സിനിമകളിൽ രംഭ തിളങ്ങി. ഭോജ്പൂരി ഉൾപ്പടെയുള്ള ഭാഷകളിലും സാന്നിധ്യം അറിയിച്ചു. മലയാളത്തിൽ പിന്നീട് കൊച്ചിരാജാവ്, ക്രോണിക് ബാച്ചിലർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ രംഭയ്ക്ക് ലഭിച്ചു. വിവാഹശേഷമാണ് രംഭ അഭിനയ രംഗം വിട്ടത്. 2011 ലായിരുന്നു വിവാഹം.

കാനഡയിൽ ബിസിനസ് ചെയ്യുന്ന ഇന്ദ്രകുമാർ പത്മനാഥൻ എന്നാണ് രംഭയുടെ ഭർത്താവ്. മൂന്ന് മക്കളും ദമ്പതികൾക്കുണ്ട്. സിനിമാ രംഗത്ത് നിന്ന് മാറി നിൽക്കുകയാണെങ്കിലും ഡാൻസ് റിയാലിറ്റി ഷോയിൽ ജഡ്‍ജായി രംഭ സാന്നിധ്യം അറിയിക്കുന്നുണ്ട്. സിനിമാ രംഗത്ത് നിന്നും ബ്രേക്കെടുത്തതിനെക്കുറിച്ച് രംഭ നേരത്തെ സംസാരിച്ചിട്ടുണ്ട്. കരിയറിൽ നിന്നും ബ്രേക്ക് വേണമായിരുന്നു. ഭർത്താവിനൊപ്പം കുടുംബ ജീവിതം നയിക്കാൻ ആഗ്രഹിച്ചു.
വിവാഹത്തിന് ശേഷം ഷോകൾ ചെയ്തെങ്കിലും കുട്ടികളുള്ളതിനാൽ അത ബുദ്ധിമുട്ടായായിരുന്നു. കുട്ടികൾക്ക് ഏഴ് വയസ് വരെ മാതാപിതാക്കളുടെ സാമീപ്യം ആവശ്യമാണെന്ന് മനസിലാക്കി താൻ എല്ലാത്തിൽ നിന്നും മാറി നിന്നെന്നും രംഭ വ്യക്തമാക്കി. വർക്ക് ചെയ്യണമെങ്കിൽ ചെയ്തോളും കുട്ടികളെ നോക്കാൻ ആരെയെങ്കിലും ഏർപ്പാടാക്കാമെന്ന് ഭർത്താവ് പറഞ്ഞതാണ്. എന്നാൽ താൻ അതിന് തയ്യാറായിരുന്നില്ലെന്നും രംഭ വ്യക്തമാക്കി.


Click it and Unblock the Notifications











