ആരാധകർക്ക് കൊടുക്കുന്നത് ഭർത്താവിന്റെ അമ്മയുടെ നമ്പർ, അന്ന് വാങ്ങിയ ഏറ്റവും ഉയർന്ന പ്രതിഫലം; രംഭ!

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് രംഭ. ഹരിഹരന്റെ സര്‍ഗം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവടുവെച്ച താരത്തിന്റെ യഥാർത്ഥ പേര് വിജയലക്ഷ്മി എന്നാണ്. സർ​ഗത്തിലെ പതിനഞ്ചുകാരി തമിഴിലും തെലുങ്കിലുമെല്ലാം സജീവമായശേഷമാണ് ​ഗ്ലാമർ നായികയായി ആഘോഷിക്കപ്പെടാൻ തുടങ്ങിയത്. പതിനഞ്ച് വർഷം മാത്രമെ അഭിനയത്തിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും വലിയൊരു ആരാധക വൃന്ദത്തെ കുറഞ്ഞ കാലയളവിൽ നേടിയെടുക്കാൻ നടിക്ക് കഴിഞ്ഞു.

എനിക്ക് വേറെ ഭാര്യമാരുണ്ടെന്ന് ആരോ പറഞ്ഞ് കൊടുത്തു, ഒളിച്ചോടി വന്ന നാണക്കേടിൽ അവൾ എൽഎൽബി പഠനം നിർത്തി!
എനിക്ക് വേറെ ഭാര്യമാരുണ്ടെന്ന് ആരോ പറഞ്ഞ് കൊടുത്തു, ഒളിച്ചോടി വന്ന നാണക്കേടിൽ അവൾ എൽഎൽബി പഠനം നിർത്തി!

വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച താരം ഇപ്പോൾ റിയാലിറ്റി ഷോകളിൽ‌ വിധികർത്താവായി സജീവമാണ്. മൂന്ന് മക്കളാണ് താരത്തിന്. സോഷ്യൽമീഡിയയിൽ ആക്ടീവായ താരം താനുമായി ബന്ധപ്പെട്ട ചില സ്ക്രട്ടുകളെല്ലാം പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

actress Rambha

​ഗൂ​ഗിളിൽ ആളുകൾ തന്നെ കുറിച്ച് തിരഞ്ഞ ചില ചോദ്യങ്ങൾക്കാണ് നടി അഭിമുഖത്തിൽ മറുപടി നൽകിയിരിക്കുന്നത്. ആദ്യത്തേത് രംഭയ്ക്ക് ടാറ്റുവുണ്ടോ എന്നതായിരുന്നു. ഇഞ്ചക്ഷൻ പോലും ഭയമുള്ള താൻ ആ സാഹസത്തിന് മുതിർന്നിട്ടില്ലെന്നായിരുന്നു നടിയുടെ മറുപടി. എനിക്ക് ടാറ്റുവില്ല. കാരണം ഇഞ്ചക്ഷൻ പോലും ഭയമുള്ളയാളാണ് ഞാൻ.

ബ്ലെഡ് ടെസ്റ്റ് എടുക്കണമെങ്കിൽ പോലും രണ്ടുപേർ എന്നെ പിടിച്ച് വെക്കണം. ​ഗർഭകാലത്ത് പോലും പ്രയാസപ്പെട്ടിരുന്നു. ഞാൻ‌ അനങ്ങാതിരിക്കാൻ എന്നെ നിയന്ത്രിച്ച് പിടിച്ചിരുന്ന ആളെപ്പോലും ടെൻഷനിൽ ഞാൻ നുള്ളുമായിരുന്നു. ടാറ്റു വേണമെന്ന് ആ​ഗ്രഹിച്ചിരുന്നു. വിവാഹശേഷം ഭർത്താവിന്റെ പേര് ടാറ്റു ചെയ്യാമെന്നാണ് കരുതിയിരുന്നത്. കല്യാണശേഷം ഞാൻ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.

'അശ്വിൻ ട്രോഫികളുമായി വന്നിട്ട് അവർ മെെൻഡ് ചെയ്യുന്നില്ല, ഭാര്യ വീട്ടിൽ അശ്വിനെന്തിനിങ്ങനെ കഴിയണം?' നെറ്റിസൺസ്
'അശ്വിൻ ട്രോഫികളുമായി വന്നിട്ട് അവർ മെെൻഡ് ചെയ്യുന്നില്ല, ഭാര്യ വീട്ടിൽ അശ്വിനെന്തിനിങ്ങനെ കഴിയണം?' നെറ്റിസൺസ്

ഇനി ടാറ്റു ചെയ്യുകയാണെങ്കിൽ‌ അവരുടെ പേരും കുത്തേണ്ടി വരും രംഭ പറഞ്ഞു. രംഭയുടെ ഫോൺ നമ്പർ എത്രയാണെന്നായിരുന്നു അടുത്ത ചോദ്യം. അതിന് രസകരമായ മറുപടിയാണ് നടി നൽകിയത്. എന്റെ പേഴ്സണൽ ഫോൺ നമ്പർ ചോ​ദിക്കുന്നവരോട് ഞാൻ ചെയ്യുന്ന ഒരു കാര്യമുണ്ട്. കാനഡയിലായിരിക്കുമ്പോൾ മാളിലൊക്കെ പോകുമ്പോൾ പരിചയപ്പെടുന്ന ആളുകൾ നമ്പർ ചോദിക്കും. എന്റെ ഭർത്താവിന്റെ വീട്ടുകാരുടെ നമ്പർ കൊടുക്കും.

ഭർത്താവിന്റെ അമ്മയുടെ നമ്പറാണ് ഒരിക്കൽ ഞാൻ ഇതുപോലെ ചോദിച്ചവർക്ക് കൊടുത്തത്. ഭർത്താവിന്റെ ചേട്ടന്റെ കുടുംബത്തോടൊപ്പമാണ് അമ്മ താമസിക്കുന്നത്. ഇടയ്ക്ക് എന്നോട് അമ്മ ചോദിക്കും നീ ആർക്കെങ്കിലും നമ്പർ കൊടുത്തുവോയെന്ന് ഇല്ലെന്ന് ഞാൻ കള്ളം പറയും. ‌ഒന്നും അറിയാത്തത് പോലെ അഭിനയിക്കും എന്നും താരം പറഞ്ഞു.

actress Rambha

അഭിനയിച്ചിരുന്ന സമയത്ത് രംഭ വാങ്ങിയ ഏറ്റവും ഉയർന്ന പ്രതിഫലം എത്രയാണെന്നായിരുന്നു അടുത്ത ചോദ്യം. ഞാൻ വാങ്ങിയ ഉയർന്ന പ്രതിഫലം എത്രയാണെന്ന് ചോദിച്ചാൽ എനിക്ക് അഭിമാനത്തോടെ അത് പറയാൻ കഴിയും. 2009ൽ ഞാൻ ഒരു സിനിമയ്ക്ക് 35 ലക്ഷമാണ് വാങ്ങിയിരുന്നത്. ഇപ്പോൾ ‍ഞാൻ ഉയർന്ന പ്രതിഫലം വാങ്ങുന്നത് എന്റെ ഭർത്താവിൽ നിന്നാണ് രംഭ പറഞ്ഞു. നടി പാടുമോ എന്നായിരുന്നു മറ്റ് ചിലർ ​ഗൂ​ഗിളിൽ തിരഞ്ഞത്.

ഞാൻ നല്ലൊരു ​ഗായിക അല്ല. പക്ഷെ നല്ലൊരു കുക്കും സ്കെച്ചറുമാണെന്ന് രംഭ പറഞ്ഞു. അമ്പതിനോട് അടുക്കുന്ന രംഭയുടെ ലുക്കിനും സ്റ്റൈലിനും ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല. തിളങ്ങുന്ന സൗന്ദര്യവും നിഷ്കളങ്ക സംസാരവും ആരുടേയും ഹൃദയം നിറയ്ക്കും. 2008ൽ പുറത്തിറങ്ങിയ കബഡി കബഡി എന്ന സിനിമയാണ് അവസാനമായി രംഭ മലയാളത്തിൽ ചെയ്തത്.

പണം സേവ് ചെയ്യുന്നത് അടുത്ത തലമുറയ്ക്കല്ല, ഉള്ളിലെ സ്വപ്നം; പെട്ടെന്ന് സർജറി ചെയ്യുന്നവർ നേരിടുന്നത്: സീമ
പണം സേവ് ചെയ്യുന്നത് അടുത്ത തലമുറയ്ക്കല്ല, ഉള്ളിലെ സ്വപ്നം; പെട്ടെന്ന് സർജറി ചെയ്യുന്നവർ നേരിടുന്നത്: സീമ

ഏറെക്കാലമായി കുടുംബസമേതം കാനഡയിലാണ് രംഭ. 2010ൽ ആയിരുന്നു താരത്തിന്റെ വിവാഹം. ഇന്ദ്രകുമാർ പത്മനാഥൻ എന്നാണ് ഭർത്താവിന്റെ പേര്. തെലുങ്കിൽ താരം ആദ്യം ചെയ്ത സിനിമയിലെ കഥാപാത്രത്തിന്റെ പേര് ആയിരുന്നു രംഭ. അത് പിന്നീട് സ്ക്രീൻ നെയിമായി നടി ഉപയോ​ഗിക്കുകയായിരുന്നു.

More from Filmibeat

Read more about: rambha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X