മീനയ്ക്ക് ആരുമില്ലെന്ന് കരുതരുത്, മീനയോട് എനിക്ക് വലിയ ബഹുമാനമുണ്ട്; രംഭയുടെ വാക്കുകൾ

നട‍ി മീനയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഖമായിരുന്നു ഭർത്താവ് വിദ്യാസാ​ഗറിന്റെ മരണം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു വിദ്യാസാ​ഗറിന്റെ മരണം. മാനസികമായി തകർന്ന മീനയ്ക്ക് ആ സമയത്ത് സുഹൃത്തുക്കളുടെ സാമീപ്യം വളരെ ആശ്വാസമായിരുന്നു. മീനയ്ക്ക് ആ സമയത്ത് നൽകിയ പിന്തുണയെക്കുറിച്ച് നടി രംഭ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേ‌ടുന്നത്.

Meena

മീനമ്മ വളരെ ഹാർഡ് വർക്കിം​ഗ് ആണ്. ചെറിയ പ്രായം തൊട്ടേ അഭിനയിക്കുന്നയാളാണ്. ഒരു നടിയുടെ കഷ്ടപ്പാടുകൾ സാധാരണക്കാർക്ക് മനസിലാകില്ല. അച്ഛൻ മരിച്ച് പോയതാണ്. അമ്മയും മകളും മാത്രം. മീന ധെെര്യമുള്ളയാളാണ്. എന്നാലും പുറത്ത് നിൽക്കുന്നവർക്ക് സ്ത്രീകൾ മാത്രമേ എന്ന് വിചാരിച്ച് നിസാരമായി കാണും.

എന്നാൽ അങ്ങനെയുണ്ടാകരുത്. അവർക്ക് ഞങ്ങളെല്ലാവരുമുണ്ട്. മീനയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ഞാൻ ആദ്യം ഒപ്പുവെച്ച പടം സെങ്കോട്ടെ ആണ്. അതിൽ മീനയായിരുന്നു എന്റെ കോ സ്റ്റാർ. ദെെവം കണക്ട് ചെയ്യുക്കുന്ന ബന്ധങ്ങളാണ് സൗഹൃ​ദങ്ങളും ഭാര്യാ ഭർതൃ ബന്ധവും. മീനയ്ക്കൊപ്പം ഞങ്ങളെല്ലാമുണ്ട്. എന്ന് വെച്ച് എപ്പോഴും അവളെ വിളിച്ച് ശല്യം ചെയ്യാറില്ലെന്നും രംഭ വ്യക്തമാക്കി. മീനയുടെ ഭർത്താവ് മരിച്ച സമയത്ത് രംഭയും ഭർത്താവും ഒപ്പമിരുന്ന് സമാധാനിപ്പിച്ചു. രാവിലെ ആറ് മണിക്ക് വന്നു. ഒരുപാട് സഹായിച്ചു. അത് മറക്കാൻ പറ്റില്ലെന്ന് ഡാൻസ് കൊറിയോ​ഗ്രഫർ കല മാസ്റ്ററും പറഞ്ഞിട്ടുണ്ട്.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X