അനു സിത്താരയ്ക്ക് ഷുഗറാണെന്ന് രമേഷ് പിഷാരടി! ട്രോളിന് മറുപടിയുമായി താരവും! പൊളിച്ചെന്ന് ആരാധകര്‍!

സ്വതസിദ്ധമായ അഭിനയ ശൈലിയുമായി മുന്നേറുന്ന അഭിനേത്രിയാണ് അനു സിത്താര. മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാതിരക്കുകള്‍ക്കിടയില്‍ ഉദ്ഘാടനത്തിനായും താരം എത്താറുണ്ട്. രമേഷ് പിഷാരടിക്കൊപ്പമായിരുന്നു അടുത്തിടെ താരം ഒരു ചടങ്ങില്‍ പങ്കെടുത്തത്. ഒരുപാട് സന്തോഷത്തോടെയാണ് താന്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. എല്ലാവര്‍ക്കും ഓണാശംസയും താരം നേര്‍ന്നിരുന്നു. തനിക്ക് നേരെ മൈക്കെത്തിയപ്പോള്‍ ലേഡീസ് ഫസ്റ്റ് എന്ന് പറഞ്ഞ് പിഷാരടി അനുവിനെ സംസാരിക്കാന്‍ ക്ഷണിക്കുകയായിരുന്നു.

ഓണാശംസ നേര്‍ന്നാണ് രമേഷ് പിഷാരടിയും തുടങ്ങിയത്. തന്റെ പുതിയ സിനിമയായ ഗാനഗന്ധര്‍വന്റെ ട്രെയിലര്‍ പുറത്തിറങ്ങുന്നതിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 27ന് സിനിമ എത്തുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കിയിരുന്നു. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമാതിരക്കുകള്‍ക്കിടയിലും താരങ്ങളെല്ലാം ഉദ്ഘാടനത്തിനായി എത്താറുണ്ട്. ഓപ്പോയുടെ പുതിയ മോഡല്‍ ഫോണിന്റെ ലോഞ്ചിന് വേണ്ടിയായിരുന്നു അനു സിത്താരയും പിഷാരടിയും എത്തിയത്.

അനു സിത്താരയ്ക്ക് ഷുഗര്‍

പരിപാടി കഴിഞ്ഞതിന് പിന്നാലെയായാണ് കേക്ക് മുറിക്കുന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. അനു സിത്താരയ്ക്ക് ഷുഗറാണെന്നും സൂക്ഷിച്ച് കേക്ക് നല്‍കണമെന്നുമായിരുന്നു രമേഷ് പിഷാരടിയുടെ കമന്റ്. ഒപ്പമുള്ളവരെ ട്രോളുന്ന കാര്യത്തില്‍ പ്രത്യേക വൈഭവമാണ് പിഷാരടിക്ക്. ഗൗരവകരമായ എന്തോ കാര്യമാണ് പറയാന്‍ പോകുന്നതെന്ന ഭാവത്തിലാണ് അദ്ദേഹം തമാശ പറയാറുള്ളത്.

അനു സിത്താരയുടെ മറുപടി

നിറപുഞ്ചിരിയോടെ പിഷാരടിയുടെ കമന്റ് കേള്‍ക്കുകയായിരുന്നു അനു സിത്താര. ഒരുമിച്ചായിരുന്നു ഇരുവരും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അഭിനയത്തിന് പുറമെ സംവിധാനത്തിലും മികവ് തെളിയിച്ച് മുന്നേറുകയാണ് രമേഷ് പിഷാരടി. മാമാങ്കമുള്‍പ്പടെ നിരവധി സിനിമകളിലാണ് അനു സിത്താര അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

 മമ്മൂട്ടിയുടെ വീട്ടിലെത്തി

മലയാളത്തിന്റെ എല്ലാമെല്ലാമായ മമ്മൂട്ടിയുടെ പിറന്നാളാണ് ശനിയാഴ്ച. പിറന്നാള്‍ ദിനത്തില്‍ ഗാനഗന്ധര്‍വന്റെ ട്രെയിലര്‍ പുറത്തുവിടുമെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കൃത്യസമയത്ത് പിഷാരടി ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയുടെ വീട്ടിലെത്തിയതിന് ശേഷമായിരുന്നു ലൈവ് വീഡിയോയുമായി പിഷാരടി എത്തിയത്. പതിവ് പോലെ തന്നെ അദ്ദേഹത്തിന് നേരിട്ട് ആശംസ അറിയിക്കാനായി ആരാധകര്‍ ഇത്തവണയും നേരിട്ട് എത്തിയിരുന്നു.

അനു സിത്താരയും ഞെട്ടിച്ചു

വ്യത്യസ്തമാര്‍ന്ന സിനിമകളുമായാണ് അനു സിത്താര മുന്നേറുന്നത്. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായിരുന്നു അനു അരങ്ങേറിയത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. മാമാങ്കത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം വീണ്ടും അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു താരം പറഞ്ഞത്.

മമ്മൂട്ടിയോടുള്ള ഇഷ്ടം

മമ്മൂട്ടിയെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് താനെന്നും അനു സിത്താര നേരത്തെ തന്നെ പറഞ്ഞിരുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷവതിയാണെന്നും അനു വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിക്ക് പിറന്നാളാശംസ നേര്‍ന്നും അനു എത്തിയിരുന്നു. മമ്മൂട്ടിയുടെ വിവിധ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള ഷോളായിരുന്നു താരം ധരിച്ചത്. ആശംസാവീഡിയോ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X