twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ഗാനഗന്ധര്‍വ്വനാവുമ്പോള്‍ യേശുദാസിന്റെ പാട്ടുണ്ടാവില്ലേ? രമേഷ് പിഷാരടിയുടെ തീരുമാനം ഇങ്ങനെ!

    |

    അഭിനേതാവായി മുന്നേറുന്നതിനിടയിലാണ് പല താരങ്ങളും സംവിധാനത്തിലേക്ക്് തിരിഞ്ഞത്. മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് പിഷാരടി. എല്ലാതരത്തിലുമുള്ള കഥാപാത്രത്തെ തനിക്ക് വഴങ്ങുമെന്ന് താരം നേരത്തെ തന്നെ തെളിയിച്ചിരുന്നു. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായെത്തിയ പഞ്ചവര്‍ണ്ണതത്തയിലൂടെയാണ് അദ്ദേഹം സംവിധായകനായത്. ആദ്യ സിനിമ വിജയകരമായി മാറിയതിന് പിന്നാലെയായാണ് അടുത്ത സിനിമയെക്കുറിച്ച് അദ്ദേഹം പ്രഖ്യാപിച്ചത്. താനേറെ ഇഷ്ടപ്പെടുന്ന മമ്മൂട്ടിയെ നായകനാക്കിയാണ് രണ്ടാമത്തെ സിനിമ.

    ഗാനഗന്ധര്‍വ്വനെന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കി കഴിഞ്ഞുവെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. സിനിമയുമായി ബന്ധപ്പെട്ട മറ്റ് വര്‍ക്കുകളൊക്കെ തുടങ്ങിയെന്നും താരം വ്യക്തമാക്കിയിരുന്നു. ഗായകനായാണ് മമ്മൂട്ടി എത്തുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി നീട്ടി വളര്‍ത്തിയ മുടിയും കുര്‍ത്തിയുമൊക്കെയായാണ് അദ്ദേഹം എത്തുന്നത്. കലാസദന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. നാല് നായികമാരാണ് ചിത്രത്തിനായി അണിനിരക്കുന്നത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയുടെ വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

    mammoootty

    ഗാനഗന്ധര്‍വ്വന്‍ എന്ന് സിനിമയ്ക്ക് പേരിട്ടപ്പോള്‍ ചിത്രത്തില്‍ യേശുദാസിന്റെ ഗാനമുണ്ടോയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സിനിമയില്‍ യേശുദാസും പാടുന്നുണ്ടെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ജൂണ്‍ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍ , ധര്‍മ്മജന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരന്നിട്ടുണ്ട്.

    English summary
    Ramesh Pisharadi's reply about Ganagandharavn song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X