സത്യത്തില്‍ ഞാന്‍ അവനെ കുഴിയില്‍ ചാടിക്കുകയായിരുന്നു! ധര്‍മ്മജനുമൊത്തുളള അനുഭവം പങ്കുവെച്ച് പിഷാരടി
മലയാളി പ്രേക്ഷകര്‍ ഏറെയിഷ്ടപ്പെടുന്ന രണ്ട് താരങ്ങളാണ് രമേഷ് പിഷാരടിയും ധര്‍മ്മജനും. ഇരുവരുടെയും സ്‌കിറ്റുകളില്ലൊം തന്നെ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചുകൊണ്ടാണ് എത്താറുളളത്. മിമിക്രി വേദികളിലൂടെയും ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയുമായിരുന്നു ഇരുവരും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയിരുന്നത്. എഷ്യാനെറ്റിലെ സിനിമാല എന്ന പ്രോഗ്രാമിലൂടെ തുടങ്ങിയ ഇരുവരും പിന്നീട് ശ്രദ്ധേയ പരിപാടികളിലൂടെ മുന്നേറിയിരുന്നു.
ടെലിവിഷന്‍ പരിപാടികള്‍ക്കു പുറമെ സിനിമാ രംഗത്തും സജീവമാണ് ധര്‍മ്മജനും പിഷാരടിയും .സിനിമാലയില്‍ തുടങ്ങിയ സൗഹൃദം തുടര്‍ന്നും നല്ല രീതിയില്‍ കൊണ്ടുപോവാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സ്റ്റേജ് ഷോയ്ക്കിടെ ധര്‍മ്മജന് താന്‍ നല്‍കിയ പണിയെക്കുറിച്ച് പിഷാരടി തുറന്നുപറഞ്ഞിരുന്നു. ധര്‍മ്മജനെ കഥാപാത്രമാക്കി അവവതരിപ്പിച്ച സഞ്ചാരം വീഡിയോയെക്കുറിച്ചായിരുന്നു അഭിമുഖത്തില്‍ പിഷാരടി പറഞ്ഞത്.

പിഷുവും ധര്‍മ്മുവും
എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബ്ലഫ് മാസ്റ്റേഴ്‌സ്, സിനിമാല എന്നീ പ്രോഗ്രാമുകളിലൂടെയായിരുന്നു പിഷാരടിയും ധര്‍മ്മജനും ശ്രദ്ധിക്കപ്പെട്ടിരുന്നത്. സ്‌കിറ്റുകളുമായി ഇവര്‍ വേദിയിലെത്തുമ്പോള്‍ ഹര്‍ഷാരവങ്ങളോടെയാണ് എല്ലാവരും സ്വീകരിക്കാറുളളത്. പ്രേക്ഷകരെ എല്ലായ്‌പ്പോഴും പൊട്ടിച്ചിരിപ്പിച്ചുകൊണ്ടേയിരുന്ന പ്രോഗ്രാമുകളിലൊന്നായിരുന്നു സിനിമാല. ആയിരത്തിലധികം എപ്പിസോഡുകളായിരുന്നു സിനിമാലയുടെതായി എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. ഈ പരിപാടിക്ക് ശേഷമെത്തിയ ഇവരുടെ ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന ഷോയ്ക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

സിനിമയിലും സജീവം
സിനിമാ രംഗത്തും ഏറെ സജീവമായ രണ്ടും താരങ്ങളാണ് ധര്‍മ്മജനും പിഷാരടിയും. പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ധര്‍മ്മജന്‍ ഇപ്പോള്‍ മലയാളത്തിലെ തിളങ്ങിനില്‍ക്കുന്ന ഹാസ്യതാരങ്ങളില്‍ ഒരാളാണ്. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പഞ്ചവര്‍ണ്ണ തത്ത എന്ന തന്റെ ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കികൊണ്ട് പിഷാരടിയും മലയാളത്തില്‍ തിളങ്ങിനില്‍ക്കുകയാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമയില്‍ ചാക്കോച്ചനും ജയറാമുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.

ബഡായി ബംഗ്ലാവ് എന്ന പരിപാടി
മലയാളി പ്രേക്ഷകര്‍ ഏറെയിഷ്ടപ്പെട്ട ജനപ്രിയ പ്രോഗ്രാമുകളിലൊന്നായിരുന്നു ബഡായി ബംഗ്ലാവ്. ബഡായി ബംഗ്ലാവിലൂടെയും ഇവര് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. രമേഷ് പിഷാരടി അവതാരകനായും ധര്‍മ്മജന്‍ വീട്ടുജോലിക്കാരനുമായിട്ടായിരുന്നു പരിപാടിയില്‍ എത്താറുണ്ടായിരുന്നത്. ബഡായി ബംഗ്ലാവിന്റെതായി ശ്രദ്ധേയമായ എപ്പിസോഡുകളിലെല്ലാം തിളങ്ങി നിന്നിരുന്നത് ഇവര്‍ രണ്ടു പേരുമായിരുന്നു. ടെലിവിഷന്‍ പരിപാടികള്‍ക്കൊപ്പം തന്നെ സ്റ്റേജ് ഷോകളും ഇവര്‍ ധാരാളമായി ചെയ്യാറുണ്ട്.

ധര്‍മ്മജനെക്കുറിച്ച് പിഷാരടി
അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഒരു സ്റ്റേജ് ഷോയില്‍ വെച്ച് ധര്‍മ്മജന് പണികൊടുത്തത് രമേഷ് പിഷാരടി പറഞ്ഞത്. അടുത്തിടെ ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് നിശയ്ക്കിടെ ധര്‍മ്മജനെ കഥാപാത്രമാക്കി സഞ്ചാരം എന്നാരു വീഡിയോ പിഷാരടി അവതരിപ്പിച്ചിരുന്നു. സഞ്ചാരം വീഡിയോയ്ക്ക് പ്രേക്ഷകര്‍ ഒന്നടങ്കം മികച്ച സ്വീകാര്യത നല്‍കിയിരുന്നു. ആളുകള്‍ക്കെല്ലാം ഒരുപാട് ഇഷ്ടമായ ഈ വീഡിയോയെക്കുറിച്ച് അവതാരിക ചോദിച്ചപ്പോഴായിരുന്നു വീഡിയോയ്ക്ക് പിന്നിലെ രഹസ്യം പിഷാരടി വെളിപ്പെടുത്തിയത്.

സഞ്ചാരം വീഡിയോയെക്കുറിച്ച് പിഷാരടി
ധര്‍മ്മജനോട് പറയാതെയായിരുന്നു താന്‍ ആ വീഡിയോ തയ്യാറാക്കിയതെന്ന് പിഷാരടി പറയുന്നു. മിയയെയും അമ്മയെയും സഹായിക്കണമെന് ഞാന്‍ അവനോട് പറഞ്ഞിരുന്നു. എന്നാല്‍ ഷൂട്ടിംഗിന്റെ കാര്യമൊന്നും പറഞ്ഞില്ലായിരുന്നു. സത്യത്തില്‍ ഞാന്‍ അവനെ കുഴിയില്‍ ചാടിക്കുകയായിരുന്നു.ടിവിയില്‍ കാണുന്നതിനേക്കാള്‍ പ്രതികണമാണ് അന്ന് ആ വീഡിയോയ്ക്ക് ലഭിച്ചിരുന്നത്,രമേഷ് പിഷാരടി പറയുന്നു.


Click it and Unblock the Notifications