മമ്മൂക്ക പൂരതെറി പറയുമെന്ന് ഭയന്നിരുന്നു! ലൊക്കേഷൻ കണ്ടെത്തിയത് ഇങ്ങനെ, വെളിപ്പെടുത്തി പിഷാരടി

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു രമേഷ് പിഷാരടി-മമ്മൂട്ടി കൂട്ട്ക്കെട്ടിൽ പിറന്ന ഗനാഗന്ധർവൻ. പഞ്ചവർണ്ണ തത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാം ചെയ്ത ചിത്രത്തിൽ ഗാമമേള ട്രൂപ്പുൂകളിൽ പാടുന്ന ഗയകൻ കലാസദനം ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 28 ന് റിലീസിനെത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകൾ കീഴടക്കുകയാണ്.

മമ്മൂട്ടിയുടെ കരിയറിലെ മികച്ച ഹിറ്റുകളിലൊന്നാണ് ഗാനഗന്ധർവൻ. ഗ്രാമാന്തരീക്ഷത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ വീട് നാട്ടിൻ പുറത്തെ ഒരു ഓടിട്ട വീടാണ്. ഈ വീട് കണ്ടു പിടിച്ച രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് പിഷാരടി. മനോരമ ഓൺ ലൈൻ സംഘടിപ്പിച്ച ടോക്ക് ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 കഷ്ടപ്പെട്ടു കണ്ടു പിടിച്ച വീട്

പലയിടത്തും അലഞ്ഞ് തിരിഞ്ഞതിനു ശേഷമായിരുന്നു ചിത്രത്തിലേയ്ക്ക് വീട് കണ്ടുപിടിച്ചത്. തൃശൂരിനടുത്തുള്ള തൃപ്രായാറിലായിരുന്നു കലസദനം ഉല്ലാസിന്റെ വീട്. ആദ്യം ദിവസം തന്നെ ലൊക്കേഷനിൽ എത്തിയ മമ്മൂക്ക ആ വീടിനെ കുറിച്ച് ചോദിച്ചിരുന്നു.രമേഷേ നീ എന്തിനാ ലൊക്കേഷൻ തേടി ഇത്രയും അലഞ്ഞത്. വെള്ളൂരിലെ നിന്റെ വീട് നാട്ടിൻപുറത്തല്ലേ. ആദ്യസിനിമ മുഴുവനും അവിടല്ലേ ഷൂട്ട് ചെയ്തത്. അവിടൊരു വീട് കണ്ടുപിടിക്കാമായിരുന്നില്ലേ എന്ന്.

  ആദ്യ സിനിമപോലെയല്ല

ആദ്യ ചിത്രമായ പ‍ഞ്ചവർണ്ണ തത്തയുടെ ഷൂട്ട് നടന്നപ്പോൾ അറിയാവുന്ന ഒരുപാട് പേർ വന്നിരുന്നു. ആക്ഷനും കട്ടുമൊക്കെ പറഞ്ഞ് ഒരു സംവിധായകനായി താൻ നിൽക്കുന്നത് കണ്ടപ്പോൾ അവർക്കെല്ലാം സന്തോഷം തോന്നി. എനിയ്ക്കും സന്തോഷമുണ്ടായി. മൊത്തത്തിൽ ഹാപ്പി ഫീലായിരുന്നു. എന്നാൽ അതുപോലെയല്ല ഇനി ചിത്രമെന്നും പിഷാരടി പറഞ്ഞു.

മമ്മൂക്ക ചീത്ത പറയും

ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ താൻ വല്ല മണ്ടത്തരവും പറയും. അപ്പോൾ മമ്മൂക്ക പൂര ചീത്ത പറയും. അതു നാട്ടുകാരുടെ ഇടയിലാകുമ്പോൾ എന്റെ അവസ്ഥ ഒന്നാലോചിച്ചേ. സത്യം പറഞ്ഞാൽ, അതുകൊണ്ടാണു ഞാൻ ഇത്രയും ദൂരേയ്ക്ക് വന്നത്. പിഷാരടി ഹാസ്യ രൂപേണേ പറഞ്ഞു.

 പുതുമുഖത്തെ പോലെ  മമ്മൂക്ക

ആക്ഷനും കട്ടിനുമിടയിൽ പുതുമുഖ താരത്തെ പോലെയാണ് മമ്മൂക്ക. ഷൂട്ടിങ്ങിനിടയിൽ താൻ എന്ത് പറഞ്ഞാലും അദ്ദേഹം അനുസരിക്കും. എന്നാൽ കഴിഞ്ഞു വന്നാൽ ഒന്നും പറഞ്ഞേക്കരുത് എന്ന് അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നു.വലിയൊരു പാഠമാണ് മമ്മൂക്കയിൽ നിന്ന് പഠിക്കുന്നത്.എക്സ്പീരിയൻസിന്റെ വലിപ്പം നമ്മളെ കാണിക്കാനല്ല അദ്ദേഹം നിൽക്കുന്നത്.

 പേരിന്റെ പിന്നിൽ

ഗാനഗന്ധർവൻ എന്ന പേരുകേട്ടൽ എല്ലാവരും ആദ്യം ഓർക്കുക ദാസേട്ടനെയായിരിക്കും. എന്നാൽ മമ്മൂക്ക നടനും ആകുകയും ഞാൻ സംവിധായകനാകുകയുമൊക്കെ ചെയ്യുമ്പോൾ ഒരിക്കലും ശങ്കരാഭരണം പോലൊരു സംഗീതപടമാണെന്ന് ആരും വിചാരിക്കില്ലെന്നും പിഷാരടി പറഞ്ഞു. ഗാനമേള ട്രൂപ്പുകളിൽ പാടുന്ന ഗായകനാണ് ഉല്ലാസ്. ഇദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ ചില സന്ദർഭങ്ങളിലൂടെയാണ ചിത്രം മുന്നോട്ട് പേകുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X