മാമാങ്കത്തിന് വെറൈറ്റി ആശംസയുമായി പിഷാരടി!ചാവേര്‍ പോരാളിയുടെ ചങ്കുറ്റവും ആത്മവിശ്വാസവുമുള്ള മമ്മൂക്ക
സിനിമാപ്രേമികള്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രം മാമാങ്കം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഡിസംബര്‍ പന്ത്രണ്ടിന് റിലീസ് തീരുമാനിച്ചിരിക്കുന്ന സിനിമയ്ക്ക് ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്. നിവിന്‍ പോളി, മഞ്ജു വാര്യര്‍, എന്നിങ്ങനെയുള്ള താരങ്ങള്‍ക്ക് പിന്നാലെ രമേഷ് പിഷാരടിയും മാമാങ്കത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. ഈ വര്‍ഷത്തെ മമ്മൂട്ടി ചിത്രങ്ങളുടെ ലൊക്കേഷനില്‍ പോയ അനുഭവങ്ങള്‍ സൂചിപ്പിച്ച് കൊണ്ടാണ് പിഷാരടിയുടെ പോസ്റ്റ്.

പിഷാരടിയുടെ വാക്കുകളിങ്ങനെ
കഥാപാത്രങ്ങളായി മാറുന്നതില്‍ ഒരു ചാവേര്‍ പോരാളിയുടെ ചങ്കുറ്റവും ആത്മവിശ്വാസവും ആവേശവും ഉള്ള മമ്മൂക്ക. 'ഗാനഗന്ധര്‍വന്റെ'' രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കു ഹൈദരാബാദ് പോയപ്പോള്‍ 'അമുദവന്റെ' മിനുക്കു പണികള്‍ കഴിഞ്ഞെത്തിയ 'വൈഎസ്ആറി'നെ കണ്ടു. പിന്നീട് കാസര്‍ഗോഡ് ലൊക്കേഷനില്‍ 'ഉണ്ട'യിലെ മണി സാര്‍ ആണ് തിരക്കഥ കേട്ടത്. ഡേറ്റ് തന്നപ്പോള്‍ ഞാന്‍ ചോദിച്ചു 'ഉറപ്പല്ലേ ' അതിന്റെ മറുപടി രാജകീയമായിരുന്നു.
Recommended Video
'രാജ സൊ ല്‍രതു മട്ടും താന്‍ സെയ്‌വ' പിന്നെ കുറച്ചു നാള്‍ 'കാലസദന്‍ ഉല്ലാസായി' സിനിമ ഇറങ്ങി ആ വിജയം തൂക്കി നോക്കിയത് പലിശക്കാരനായ 'ഷെയ്‌ലോക്ക് 'ആയിരുന്നു. ഇതിനിടയില്‍ 2 വര്‍ഷം കൊണ്ട് മാമാങ്കം. നാളെ മാമാങ്കം കേരളം ഭരിക്കാനെത്തുന്നത് മുഖ്യമന്ത്രി 'കടയ്ക്കല്‍ ചന്ദ്രന്റെ' മൗനാനുവാദത്തോടു കൂടിയാണ്.


Click it and Unblock the Notifications