മമ്മൂട്ടിയുടെ സിബിഐ അഞ്ചാം പതിപ്പിൽ പിഷാരടി എത്തുന്നത് ജഗതിയ്ക്ക് പകരമോ, നടന്റെ വാക്കുകൾ വൈറൽ

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബി ഐ അഞ്ചാം പതിപ്പ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട് . ക്യാമറയ്ക്ക് മുന്നിലും അണിയറയിലും പ്രഗത്ഭരായ താരങ്ങളും അണിയറ പ്രവർത്തകരുമാണ് എത്തുന്നത് . മമ്മൂട്ടി- എസ്എൻ സ്വാമി- മധു കൂട്ടുകെട്ട് വീണ്ടും എത്തുന്നു എന്ന് അറിഞ്ഞത് മുതൽ ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. വളരെ പെട്ടെന്ന് ചിത്രം തിയേറ്ററിൽ എത്തണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.

Ramesh Pisharod

1998 ൽ പുറത്ത് ഇറങ്ങിയ സിബിഐ ഡയറിക്കുറിപ്പിലൂടെയാണ് സിബിഐ സീരീസ് ആരംഭിക്കുന്നത്. ഇതിന് ശേഷം ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിബിഐ സീരിസുകൾ എത്തിയിരുന്നു. നാല് ചിത്രങ്ങളും വ്യത്യസ്തമായ കുറ്റാന്വേഷണ കഥകളായിരുന്നു പറഞ്ഞിരുന്നത്. 2005 ൽ പുറത്ത് ഇറങ്ങിയ നേരറിയാൻ സി.ബി.ഐ ആയിരുന്നു ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ സിബി ഐ സീരീസ്. ഇപ്പോഴിത പുതിയ ചിത്രത്തിന്റെ വിശേഷമാണ് പുറത്ത് വരുന്നത്.

മമ്മൂട്ടിക്കൊപ്പം അഞ്ചാം പതിപ്പിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. സിബിഐ അഞ്ചാം ഭാഗത്തിലും മുകേഷ് ഉണ്ട്. ചാക്കോയായി തന്നെയാണ് താരം എത്തുന്നത്. ഒപ്പം രൺജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് മറ്റ് താരങ്ങൾ. സിബിഐ അഞ്ചാം പതിപ്പിൽ പുതിയ താരങ്ങൾ ഉണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ സംവിധായകൻ കെ മധുവും താരങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.

ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല അണിയറയിലും പ്രഗത്ഭരായ ആളുകൾ തന്നെയാണ് എത്തുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ കെ മധു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകൻ, നായകൻ, തിരക്കഥാകൃത്ത് എന്നിവരല്ലാതെ സിബിഐ നാലു ഭാഗങ്ങളിലും ഉണ്ടായിരുന്ന മറ്റൊരാൾ കൂടി അഞ്ചാം ഭാഗത്തിലും ഉണ്ടാവുമെന്ന് പറഞ്ഞ് കൊണ്ടാണ് അണിയറഫ പ്രവർത്തകരെ പരിചയപ്പെടുത്തിയത്. പ്രൊഡക്‌ഷൻ ഡിസൈനർ അരോമ മോഹൻ ആണ് ആ നാലാമൻ. നിരവധി ചിത്രങ്ങളിൽ ഞാനും മോഹനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്റെ മനസ്സറിഞ്ഞ് മോഹൻ പ്രവർത്തിക്കും. ഞങ്ങളുടേത് ഒരേ മനസ്സാണ്- നിർമാതാവിന് അധികച്ചെലവ് ഉണ്ടാക്കാതെ ചിത്രം പൂർത്തീകരിക്കുക. എറണാകുളം, ഹൈദരാബാദ്, ഡൽഹി എന്നിവടങ്ങളിലായി ഒറ്റ ഷെ‍ഡ്യൂളില്‍ ഷൂട്ടിങ് പൂർത്തിയാക്കും. ശ്രീകർ പ്രസാദ് ആണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. സംഗീത സംവിധാനം -ജേക്സ് ബിജോയി. ഛായാഗ്രഹണം- അഖിൽ ജോർജ് ആണ് എന്നിവരാണ് സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചിത്രത്തെ കുറിച്ചുള്ള പിഷാരടിയുടെ വാക്കുകളാണ്. ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കൊണ്ടാണാണ് സിനിമയെ കുറിച്ച് രമേഷ് പിഷാരടി ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്. കഥാപാത്രം ലഭിച്ചതിനുള്ള നന്ദിയും താരം പറയുന്നുണ്ട്.

'ഈ ഐ.ഡി കാര്‍ഡിന് നന്ദി. കുട്ടിക്കാലത്ത് സി.ബി.ഐ ഡയറിക്കുറിപ്പ് കണ്ടപ്പോള്‍ വിദൂര ഭാവിയില്‍ പോലും ഇല്ലാതിരുന്ന സ്വപനം... വളര്‍ന്ന് സേതുരാമയ്യര്‍ സി.ബി.ഐ കാണുമ്പോള്‍ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകില്‍ കെട്ടി ആ ബി.ജി.എം ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ഒരുപക്ഷെ ലോകസിനിമയില്‍ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വര്‍ഷങ്ങള്‍ക്കിടയില്‍ 5 ഭാഗങ്ങളില്‍ ഒന്നിക്കുന്നു', രമേശ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു. നടന്റെ പോസ്റ്റ് വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. ഈ ചത്രത്തിൽ ജഗതി ശ്രീകുമാർ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. കൂടാതെ മഞ്ജു വാര്യരുടെ പേരും കേൾക്കുന്നുണ്ട്.

More from Filmibeat

Read more about: mammootty cbi 5
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X