twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പണി പാളിയെന്ന് മനസ്സിലായത് അപ്പോഴാണെന്ന് പിഷാരടി! മക്കളുടെ മോട്ടിവേഷന്‍ കേട്ട താരത്തിന് കിട്ടിയ പണി?

    |

    ജിസ് ജോയ്-ആസിഫ് അലി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വിജയ് സൂപ്പറും പൗര്‍ണ്ണിമയുമെന്ന സിനിമയുടെ 100 ദിനാഘോഷമായിരുന്നു കഴിഞ്ഞ ദിവസം. താരങ്ങളും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെ വന്‍താരനിരയാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. രസകരമായ പ്രസംഗവുമായാണ് ഓരോ താരവുമെത്തിയത്. കുടുംബസമേതമായാണ് ആസിഫ് അലി ചടങ്ങഇല്‍ പങ്കെടുക്കാനെത്തിയത്. കുസൃതിക്കുടുക്കയായ ഇളയമകളായിരുന്നു വേദിയിലെ താരം. ചിത്രത്തിലെ നായികയായ ഐശ്വര്യ ലക്ഷ്മിക്ക് പരിപാടിയിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. രമേഷ് പിഷാരടി, രണ്‍ജി പണിക്കര്‍, അരുണ്‍ ഗോപി, സിദ്ദിഖ്, കുഞ്ചാക്കോ ബോബന്‍, ജോസഫ് അന്നക്കുട്ടി ജോസ് തുടങ്ങിയവരും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

    59 ന്‍റെ നിറവില്‍ മോഹന്‍ലാല്‍!പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ് എപ്പോഴെത്തുമെന്ന് ആരാധകരും!59 ന്‍റെ നിറവില്‍ മോഹന്‍ലാല്‍!പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ് എപ്പോഴെത്തുമെന്ന് ആരാധകരും!

    നായക കഥാപാത്രത്തെ തന്നെ ലഭിക്കണമെന്ന നിര്‍ബന്ധമൊന്നും ആസിഫ് അലിക്കില്ലെന്നും വില്ലനായും തനിക്ക് തിളങ്ങാന്‍ കഴിയുമെന്നും താരം തെളിയിച്ചിരുന്നു. ഉയരെയിലെ കഥാപാത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. പലരും സ്വീകരിക്കരുതെന്ന് പറഞ്ഞ കഥാപാത്രമായിരുന്നു ഗോവിന്ദ്. എന്നാല്‍ ആസിഫ് അത് സ്വീകരിക്കുകയായിരുന്നു. വിജയ് സൂപ്പര്‍ പോലെയുള്ള ചിത്രങ്ങളും നമുക്ക് ആവശ്യമാണെന്നും ഇനിയും അത്തരത്തിലുള്ള സിനിമകള്‍ ഇറങ്ങണമെന്നുമായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. പൂച്ചകളുടെ ചിത്രങ്ങളുള്ള ടീഷര്‍ട്ടണിഞ്ഞായിരുന്നു രമേഷ് പിഷാരടി എത്തിയത്. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ടീഷര്‍ട്ടിന് പിന്നിലെ കഥ

    ടീഷര്‍ട്ടിന് പിന്നിലെ കഥ

    മുഖാമുഖം നില്‍ക്കുന്ന രണ്ട് പൂച്ചകളുടെ ചിത്രങ്ങളുള്ള ടീഷര്‍ട്ടണിഞ്ഞായിരുന്നു രമേഷ് പിഷാരടി എത്തിയത്. ഒരു അമീര്‍ഖാന്റെ മുഖമുള്ള ഇംഗ്ലീഷുകാരന്‍ ഈ ടീഷര്‍ട്ടണിഞ്ഞ് നില്‍ക്കുന്ന ചിത്രം കണ്ട് താന്‍ ഓണ്‍ലൈനിലൂടെ വാങ്ങിയതാണ് ഇത്. വൈകുന്നേരും വരുന്നതിന് മുന്‍പായാണ് ഇത് ഇട്ട് നോക്കിയതെന്നും അദ്ദേഹം പറയുന്നു.

    മക്കളുടെ കമന്റ്

    മക്കളുടെ കമന്റ്

    താന്‍ പുതിയ ടീ ഷര്‍ട്ടണിഞ്ഞ് നില്‍ക്കുന്നത് കണ്ടപ്പോള്‍ രണ്ട് മക്കള്‍ ഇടതും വലതും നിന്ന് അച്ഛാ സൂപ്പറാണച്ഛാ, കിടുവാണെന്നൊക്കെ കേട്ടതിന് ശേഷമാണ് ഇതിട്ട് ഇറങ്ങാന്‍ താന്‍ തീരുമാനിച്ചത്. പരിപാടിയിലേക്കെത്തിയതിന് ശേഷമാണ് അബദ്ധമാണെന്ന് മനസ്സിലായത്. താഴെ എത്തിയപ്പോള്‍ സെക്യൂരിറ്റിയുടെ മുഖത്തെ ഭാവം കണ്ടപ്പോള്‍ത്തന്നെ പണി പാളിയെന്ന് മനസ്സിലാക്കിയത്. നമ്മള്‍ വല്ലതുമിട്ടാല്‍ നല്ലവനായ ഉണ്ണിയെന്ന ഭാവമാണ് എല്ലാവര്‍ക്കുമെന്നും താരം പറയുന്നു.

     മുങ്ങാനായില്ല

    മുങ്ങാനായില്ല

    പറ്റിയ അബദ്ധത്തെക്കുറിച്ച് സംവിധായകനായ ജിസ് ജോയ്ക്ക് താന്‍ സന്ദേശമയച്ചുവെന്നും താരം പറയുന്നു. താഴെ നിന്ന് മെസ്സേജ് അയച്ച് ചോദിച്ചുവെങ്കിലും പരിപാടിയില്‍ നിന്നും മുങ്ങാനായില്ല. വന്ന് ജോസഫ് അന്നക്കുട്ടി ജോസിനൊപ്പമാണ് താന്‍ ഇരുന്നതെന്നും അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നുവെന്നും താരം പറയുന്നു. ഈ ടീഷര്‍ട്ട് പറയുന്നത്ര അപകടമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ചേട്ടാ ഈ ടീഷര്‍ട്ട് എന്നൊക്കെ പറയുന്നതെന്ന് പറഞ്ഞ് തുടങ്ങിയപ്പോള്‍ ഇനിയൊരു മോട്ടിവേഷനും കൂടി താങ്ങാന്‍ കെല്‍പ്പില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങുകയായിരുന്നു താനെന്നും താരം പറഞ്ഞിരുന്നു.

    പിള്ളേരുടെ മോട്ടിവേഷന്‍

    പിള്ളേരുടെ മോട്ടിവേഷന്‍

    രണ്ട് പിള്ളേരുടെ മോട്ടിവേഷന്‍ കേട്ടാണ് താന്‍ ഈ പൂച്ചയുടെ ചിത്രമുള്ള ടീഷര്‍ട്ടും അണിഞ്ഞെത്തിയത്. അല്ലെങ്കില്‍ താനിങ്ങനെയൊരു കോലത്തില്‍ ഇതുപോലൊരു പരിപാടിക്ക് വരില്ലായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. പറ്റിപ്പോയി, ക്ഷമിക്കുക, ഇതുകൊണ്ട് മറ്റ് ചില ഗുണങ്ങളുണ്ടായി. വോട്ടെണ്ണല്‍ അടുത്തിരിക്കുന്ന സമയമായതിനാല്‍ ജയപരാജയത്തെക്കുറിച്ചുള്ള ചര്‍ച്ചകളൊക്കെ സജീവമായി നടക്കുകയാണല്ലോ, ഈ കോലത്തില്‍ പോയാല്‍ ആരെങ്കിലും തന്നോട് ഇനി ഇന്ത്യ ആര് ഭരിക്കുമെന്ന് ചോദിക്കാനാ.

    ടീഷര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച

    ടീഷര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച

    താഴെ ഇത്തരത്തില്‍ രാഷ്ട്രീയ ചര്‍ച്ച നടക്കുന്നതിനിടയില്‍ തന്നെ കണ്ടപ്പോള്‍ പലരും ടീഷര്‍ട്ടിനെക്കുറിച്ച് സംസാരിച്ചുവെന്നും അദ്ദേഹം പറയുന്നു. പരസ്യത്തില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് ജിസ് ജോയ്. താന്‍ ആ സമയത്ത് സ്‌റ്റേജ് പരിപാടികളുമായി നടക്കുകയായിരുന്നു.യ മനസ്സിലെ സിനിമാമോഹത്തെക്കുറിച്ച് ഇരുവരും അന്ന് സംസാരിക്കാറുണ്ടായിരുന്നു. തങ്ങളൊരുമിച്ചാണ് ഈ സിനിമ കണ്ടത്. തന്‍രെ സിനിമ ആളുകള്‍ ആസ്വദിക്കുന്നത് കണ്ടുനില്‍ക്കുന്ന ജിസ് ജോയിക്കൊപ്പം താനുണ്ടായിരുന്നു. തന്‍രെ വീട്ടിലുമൊരു പൗര്‍ണ്ണിമയുണ്ടെന്നും മകളുടെ പേര് ഇതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    സംശയമുണ്ട്

    സംശയമുണ്ട്

    സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചവര്‍ക്കുള്ള നന്ദിയും പിഷാരടി അറിയിച്ചിരുന്നു, തന്‍രെ മകളുടെ പേരിനെക്കുറിച്ച് അറിഞ്ഞതിന് ശേഷമാണോ ജിസ് ജോയ് ചിത്രത്തിനായി ഈ പേര് തിരഞ്ഞെടുത്തതെന്ന് വരെ തനിക്ക് സംശയമുണ്ടെന്നും പിഷാരടി പറഞ്ഞിരുന്നു. പിഷാരടിയുടെ സംസാരം കേട്ട് സദസ്സ് നിറഞ്ഞുചിരിക്കുകയായിരുന്നു.

    English summary
    Ramesh Pisharodi reveals the secret behind his tshirt
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X