For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൊച്ചുണ്ടായതിന്റെ നേര്‍ച്ചയാണോ? ചാക്കോച്ചനോട് പിഷാരടിയുടെ ചോദ്യം! വീഡിയോ വൈറല്‍! കാണൂ!

  |

  അനിയത്തിപ്രാവിലൂടെ സിനിമയിലേക്കെത്തിയ താരമാണ് കുഞ്ചാക്കോ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ആദ്യസിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ റെക്കോര്‍ഡും ഈ താരത്തിന് സ്വന്തമാണ്. തുടക്കത്തില്‍ അത്ര നല്ല സ്വീകരണം ലഭിച്ചിരുന്നില്ലെങ്കിലും പിന്നീട് സിനിമയുടെ ഭാവി മാറിമറിയുകയായിരുന്നു. ശാലിനിയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഉദയ കുടുംബത്തിലെ ഇളംതലമുറക്കാരനായ തന്നില്‍ എല്ലാതരത്തിലുള്ള കഥാപാത്രവും ഭദ്രമാണെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. അഭിനയം മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ചാണ് അദ്ദേഹം മുന്നേറുന്നത്.

  പേളിയുടെ മാലാഖക്കുട്ടി റേച്ചല്‍! ചേച്ചിമാരുടെ കുഞ്ഞനിയനായി ശ്രിനിഷും! നവദമ്പതികളുടെ പോസ്റ്റ് വൈറല്‍!

  തുടക്കത്തില്‍ ചോക്ലേറ്റ് ഹീറോ കഥാപാത്രങ്ങളെയായിരുന്നു ചാക്കോച്ചന് ലഭിച്ചിരുന്നത്. എന്നാല്‍ ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും താരം മാറിനിന്നിരുന്നു. അതിന് ശേഷം ലഭിച്ച കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമാര്‍ന്നതായിരുന്നു. വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളുമൊക്കെയായി തന്റെ കരിയര്‍ തന്നെ മാറ്റിമറിക്കുകയായിരുന്നു താരം. മേക്കോവറിലൂടെയും താരം ഞെട്ടിച്ചിരുന്നു. മകന്റെ പേരിനെക്കുറിച്ചുള്ള വിവരവുമായി കഴിഞ്ഞ ദിവസം താരമെത്തിയിരുന്നു. ഇതാദ്യമായി ഒരു ചാനല്‍ പരിപാടി അവതരിപ്പിക്കാനായും താരമെത്തിയിരുന്നു. ആ അനുഭവത്തെക്കുറിച്ച് താരം തന്നെ തുറന്നുപറഞ്ഞിരുന്നു. അതിനിടയിലെ വീഡിയോയും പുറത്തുവന്നിരുന്നു.

  വമ്പന്‍ താരങ്ങളോട് മത്സരിക്കാന്‍ ഉപ്പും മുളകും ടീം! പാറുക്കുട്ടിയുടെ വരവാണ് കിടുക്കിയത്! വീഡിയോ കാണൂ

  അവതാരകന്റെ വേഷത്തില്‍

  അവതാരകന്റെ വേഷത്തില്‍

  ഇതാദ്യമായാണ് കുഞ്ചാക്കോ ബോബന്‍ ഒരു പരിപാടിയുടെ അവതാരകനായി കുഞ്ചാക്കോ ബോബനെത്തിയത്. മുന്‍നിര ചാനലുകളുടേതുള്‍പ്പടെ നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും അവതാരകനായി എത്തിയത് ആദ്യമായിരുന്നു. നീല കോട്ടും സ്യൂട്ടുമണിഞ്ഞായിരുന്നു ചാക്കോച്ചന്റെ വരവ്. മലയാളത്തിന് പുറമെ അന്യഭാഷകളിലെ പ്രമുഖരെല്ലാം പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന അവതരണ ജോലി അത്ര എളുപ്പമല്ലെന്ന് താരം പറഞ്ഞിരുന്നു.

  രമേഷ് പിഷാരടിക്കൊപ്പം

  രമേഷ് പിഷാരടിക്കൊപ്പം

  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകരുടെ സ്വന്തം താരമായ രമേഷ് പിഷാരടിയായിരുന്നു മറ്റൊരു അവതാരകനായി എത്തിയത്. വര്‍ഷങ്ങളായി അവാര്‍ഡ് പരിപാടി നയിച്ച പരിചയമുണ്ട് പിഷാരടിക്ക്. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളും തമാശയുമൊക്കെയായാണ് പിഷാരടി ഓരോ തവണയും എത്താറുള്ളത്. നീണ്ട നാളത്തെ സിനിമാജീവിതത്തിനിടയില്‍ പഞ്ചവര്‍ണ്ണതത്തയിലൂടെയായിരുന്നു അദ്ദേഹം സംവിധായകനായത്. കുഞ്ചാക്കോ ബോബനും ജയറാമുമൊക്കെയായിരുന്നു ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇപ്പോഴിതാ മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വ്വനൊരുക്കുന്ന തിരക്കിലാണ് അദ്ദേഹം ഇപ്പോള്‍.

  ഇതാദ്യമായാണ് ഇങ്ങനെയൊരു നേര്‍ച്ച

  ഇതാദ്യമായാണ് ഇങ്ങനെയൊരു നേര്‍ച്ച

  കുട്ടി ജനിച്ചതിന്റെ ഭാഗമായാണോ ഇത്തരത്തിലൊരു നേര്‍ച്ചയെന്നായിരുന്നു പിഷാരടി കുഞ്ചാക്കോ ബോബനോട് ചോദിച്ചത്. ഇങ്ങനെയൊരു നേര്‍ച്ചയെക്കുറിച്ച് താന്‍ ആദ്യമായാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. രമേഷ് പിഷാരടിയുടെ ട്രോളില്‍ നിറപുഞ്ചിരിയുമായി നില്‍ക്കുകയാണ് ചാക്കോച്ചന്‍. അദ്ദേഹത്തിന്റെ മറുപടി എന്താണെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. മഴവില്‍ മനോരമ അവാര്‍ഡ് നൈറ്റിന്റെ സംപ്രേഷണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  മഴവില്‍ മനോരമ അവാര്‍ഡ് നൈറ്റ്

  മഴവില്‍ മനോരമ അവാര്‍ഡ് നൈറ്റ്

  മഴവില്‍ മനോരമയുടെ പ്രഥമ അവാര്‍ഡ് നൈറ്റായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മലയാളത്തിലെ മാത്രമല്ല അന്യഭാഷയിലെ പ്രമുഖ താരങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. നൃത്തവും പാട്ടുമൊക്കെയായി ആരാധകര്‍ക്ക് മനോഹരമായ ആഘോഷരാവായിരുന്നു മനോരമ സമ്മാന ിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി. യേശുദാസ്, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍ തുടങ്ങി നിരവധി പേരായിരുന്നു പരിപാടിയിലേക്ക് എത്തിയത്.

  മമ്മൂട്ടിയും മോഹന്‍ലാലും

  മമ്മൂട്ടിയും മോഹന്‍ലാലും

  മലയാളത്തിന്റെ അഭിമാനതാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചായിരുന്നു വേദിയിലേക്ക് എത്തിയത്. ഇട്ടിമാണി ലുക്കിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്. ബിലാല്‍ ഗെറ്റപ്പുമായാണ് മമ്മൂട്ടി എത്തിയത്. യേശുദാസിന് പുരസ്‌കാരം സമ്മാനിക്കാനായി ഇരുവരും ഒരുമിച്ച് വേദിയിലേക്കെത്തിയിരുന്നു. അദ്ദേഹരത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ഇരുവരും പങ്കുവെച്ചിരുന്നു. ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  മികച്ച സംവിധായകനായി പൃഥ്വിരാജ്

  മികച്ച സംവിധായകനായി പൃഥ്വിരാജ്

  സംവിധാനം ചെയ്ത ആദ്യ സിനിമയിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം പൃഥ്വിരാജിന് ലഭിച്ചിരുന്നു. മഴവില്‍ മനോരമയുടെ പ്രഥമ പുരസ്‌കാര ചടങ്ങിനിടയില്‍ അവാര്‍ഡ് സ്വീകരിക്കാനെത്തിയ താരത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ക്ലാസ്‌മേറ്റ്‌സിലെ സുകുമാരനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ലുക്ക് തന്നെയാണ് പൃഥ്വിയുടേതെന്നായിരുന്നു ആരാധകര്‍. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും പ്രധാന കഥാപാത്രങ്ങളാക്കിയൊരുക്കിയ ലൂസിഫറിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  വീഡിയോ കാണാം

  സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

  English summary
  Ramesh Pisharodi's comment about Kunchako Boban's anchoring
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X