twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് കൈയ്യും കെട്ടി നോക്കി നിന്നാലെന്താ? ഇന്ന് കൈയ്യടി വാങ്ങുന്ന താരമായില്ലേ പിഷാരടി!പോസ്റ്റ് കാണൂ

    |

    മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് രമേഷ് പിഷാരടി. എല്ലാത്തിനേയും തമാശയോടെ സമീപിക്കുന്ന താരത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ആരാധകര്‍ നല്‍കുന്നത്. ചാനല്‍ പരിപാടിയില്‍ നിന്നും സിനിമയിലേക്കെത്തിയതിന് ശേഷമാണ് മനസ്സിലെ വലിയ മോഹങ്ങളിലൊന്നിന് അദ്ദേഹം സാക്ഷാത്ക്കാരം നല്‍കിയത്. സംവിധാനമെന്ന സ്വപ്‌നം പൂവണിഞ്ഞത് പഞ്ചവര്‍ണ്ണതത്തയിലൂടെയായിരുന്നു. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തിയ സിനിമയ്ക്ക് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. ആദ്യ സിനിമ വിജയകരമായി മാറിയതോടെയാണ് അടുത്ത സിനിമയെക്കുറിച്ച് അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

    മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഗാനഗന്ധര്‍വ്വന്‍രെ തിരക്കുകളിലാണ് താനെന്നും ചിത്രത്തിലേക്ക് നായികയെ തേടുകയാണെന്നും വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയിരുന്നു. പാട്ടുകാരനായാണ് മമ്മൂട്ടി ത്തെുന്നതെന്നും കരിയറില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു വേഷത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്നതെന്നും വ്യക്തമാക്കിയും താരമെത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറയാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ പിഷാരടി ഫോട്ടോയ്ക്ക് നല്‍കുന്ന ക്യാപ്ഷന് കൈയ്യടിയുമായി ആരാധകരെത്തിയിരുന്നു.

    raesh pisharodi

    തലക്കെട്ട് നല്‍കുന്ന കാര്യത്തില്‍ പിഷാരടിയെക്കഴിഞ്ഞേ ആളുകളുള്ളൂവെന്നായിരുന്നു ആരാധകരുടെ കമന്റ്. സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായാണ് കഴിഞ്ഞ ദിവസം അദ്ദേഹം എത്തിയത്. പഴയൊരു ഫോട്ടോയായിരുന്നു അത്. കൈയ്യും കെട്ടി നോക്കിനില്‍ക്കാനെ തനിക്ക് കഴിഞ്ഞുള്ളൂവെന്നായിരുന്നു അദ്ദേഹം ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. അതിന് പിന്നാലെയായാണ് അന്ന് കൈയ്യും കെട്ടി നോക്കിനിന്നാലെന്താ, ഇന്ന് എല്ലാവരുടേയും കൈയ്യടി ഏറ്റുവാങ്ങുന്നില്ലേയെന്ന ചോദ്യവുമായി ആരാധകരെത്തിയത്. ക്യാപ്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വല്ല കോഴ്‌സ് നടത്തുന്നുണ്ടോയെന്ന സംശയവും ജോസഫ് സിനിമയുമായി ബന്ധപ്പെടുത്തിയ കമന്റുകളുമെല്ലാം പോസ്റ്റിന് കീഴിലുണ്ട്. പോസ്റ്റ് കാണാം.

    English summary
    ramesh pisharodi's self troll caption viral in social media.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X