ഭാര്യയുടെ വീട്ടുകാര്‍ അന്വേഷിച്ച് വന്നത് എന്റെ അടുത്ത്! അത് വിശ്വസിച്ച് വിവാഹമുറപ്പിച്ചെന്ന് പിഷാരടി
മിമിക്രി താരം, നടന്‍, അവതാരകന്‍ സംവിധായകന്‍ എന്നിങ്ങനെ ഒട്ടനവധി വിശേഷണങ്ങള്‍ രമേശ് പിഷാരടിയുടെ പേരിനൊപ്പമുണ്ട്. എന്നാല്‍ കൗണ്ടര്‍ കോമഡികള്‍ പറയുന്നതിലൂടെയാണ് പിഷാരടിയ്ക്ക് ഏറെയും ആരാധകരെ ലഭിച്ചത്. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്ക് പിഷരാടി കൊുക്കുന്ന ക്യാപ്ഷനാണ് ഏറ്റവും ശ്രദ്ധേയം.
അടുത്തിടെ തന്റെ ഭാര്യയ്ക്ക് മലയാളം അറിയാന്‍ പറ്റാത്തത് കൊണ്ട് ഉണ്ടാവുന്ന കാര്യങ്ങളെ കുറിച്ച് പിഷാരടി പറഞ്ഞിരുന്നു. പിഷാരടിയുടെ ഭാര്യ സൗമ്യ പൂനെയില്‍ നിന്നും എത്തിയതായിരുന്നു. സൗമ്യയുടെ വീട്ടുകാര്‍ വിവാഹത്തിന് മുന്‍പ് തന്നെ കുറിച്ച് അന്വേഷിക്കാന്‍ വന്നപ്പോഴുണ്ടാ രസകരമായ കാര്യം പറയുകയാണ് താരമിപ്പോള്‍. ഗൃഹലക്ഷ്മിയ്ക്ക് കൊടുത്ത അഭിമുഖത്തിലായിരു്ന്നു പിഷാരടി ഭാര്യയെ കുറിച്ച് പറഞ്ഞത്.

'പെണ്ണ് കാണല്‍ നടത്തിയതിന് പിന്നാലെ സൗമ്യയുടെ വീട്ടുകാര്‍ എന്നെ പറ്റിയുള്ള അന്വേഷണവും തുടങ്ങിയിരുന്നു. എന്റെ നാടായ വെള്ളൂരില്‍ വന്ന് അന്വേഷണം നടത്താനായിരുന്നു അവരുടെ പരിപാടി. അവരെല്ലാം പൂനെയിലായത് കൊണ്ട് സൗമ്യയുടെ അച്ഛന്‍ നാട്ടിലുള്ള ബന്ധുവായ ഒരു പാര്‍ട്ടിക്കാരനെയാണ് എന്നെ പറ്റി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. എന്നെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടിക്കാരന്‍ വന്നതാകട്ടെ എന്റെ അടുക്കലും.
നാട്ടിലെ ഏറ്റവും നല്ല ചെറുപ്പക്കാരനാണെന്നും വളരെ നല്ല സ്വഭാവക്കാരനാണെന്നുമൊക്കെ ഞാന്‍ എന്നെ പറ്റി തന്നെ അയാളോട് പറഞ്ഞു. എന്റെ പൊക്കി പറയലെല്ലാം പാവം പാര്‍ട്ടിക്കാരന്‍ വിശ്വസിച്ചു. അയാള്‍ അതെല്ലാം അത് പോലെ തന്നെ സൗമ്യയുടെ അച്ഛനെ അറിയിച്ചു. അതോടെ ലോകത്തിലെ ഏറ്റവും നല്ല മരുമകനെ കിട്ടിയെന്ന വിശ്വാസത്തില്‍ സൗമ്യയുടെ അച്ഛന്‍ ഈ കല്യാണം ഉറപ്പിച്ചു' എന്നും പിഷാരടി പറയുന്നു.

ഇത് മാത്രമല്ല കല്യാണം കഴിഞ്ഞ് റിസ്പഷന്‍ നടക്കുമ്പോള്‍ പല സിനിമാക്കരെയും പരിചയപ്പെടുത്തി കൊടുത്തപ്പോള്‍ താന്‍ ശരിക്കും പെട്ടുപോയി എന്നും താരം പറഞ്ഞിരുന്നു. 'കല്യാണം കഴിഞ്ഞു റിസ്പഷന്‍ നടത്തിയപ്പോള്‍ ശരിക്കും ഞാന്‍ കുഴഞ്ഞുപോയി. റിസ്പഷനിലെത്തിയ സിനിമയിലെ പല പ്രമുഖരെയും സൗമ്യക്ക് അറിയില്ലായിരുന്നു. താരങ്ങളില്‍ ചിലരെയൊക്കെ അറിയാമെങ്കിലും അണിയറപ്രവര്‍ക്കരില്‍ ഒരാളെ പോലും സൗമ്യക്ക് അറിയില്ലായിരുന്നു.


Click it and Unblock the Notifications