അന്ന് ഭാര്യയുടെ മറുപടി കേട്ട് അമ്മായിയുടെ പിടിവിട്ടുപോയി! തുറന്നുപറഞ്ഞ് രമേഷ് പിഷാരടി

By Prashant V R

ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി. ബഡായി ബംഗ്ലാവ് പോലുളള പരിപാടികളിലൂടെയാണ് പിഷാരടി എല്ലാവരുടെയും ഇഷ്ടതാരമായത്. നടനായും അവതാരകനായുമൊക്കെ തിളങ്ങിയ നടന്‍ സംവിധായകനായും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് രമേഷ് പിഷാരടി സംവിധായകനായും തിളങ്ങിയത്.

മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ താരത്തിന് നിരവധി ആരാധകരാണുളളത്. കരിയറിന്റെ തുടക്കത്തില്‍ ധര്‍മ്മജനൊപ്പം പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു രമേഷ് പിഷാരടി ശ്രദ്ധേയനായത്. തുടര്‍ന്ന് ഇരുവരും സിനിമകളിലും തിളങ്ങുകയായിരുന്നു. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് പിഷാരടി. അടുത്തിടെ കുടുംബത്തിനൊപ്പമുളള നടന്റെ പുതിയ ചിത്രങ്ങള്‍ തരംഗമായി മാറിയിരുന്നു.

ഭാര്യ സൗമ്യയ്ക്കും

ഭാര്യ സൗമ്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമുളള ചിത്രങ്ങളായിരുന്നു നടന്‍ പങ്കുവെച്ചിരുന്നത്. അതേസമയം ഭാര്യയെക്കുറിച്ച് രമേഷ് പിഷാരടി മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. കൈരളി ടിവിയുടെ അഭിമുഖത്തിലായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍ക്ക് കുടുംബത്തെക്കുറിച്ച് നടന്‍ മനസുതുറന്നത്. മലയാളം അധികം അറിയാത്ത ഭാര്യയായതുകൊണ്ടുളള മൂന്ന് ഗുണങ്ങളും ദോഷങ്ങളും എന്താണെന്നായിരുന്നു ഒരാള്‍ പിഷാരടിയോട് ചോദിച്ചത്.

മലയാളി അല്ലാത്ത

മലയാളം അധികം അറിയാത്ത ഭാര്യയായതുകൊണ്ടുളള ഒരു ഗുണം വിവാഹത്തിന് മുന്‍പ് ഇവളെന്റെ പരിപാടികള്‍ ഒന്നും കണ്ടിരുന്നില്ല എന്നതാണെന്ന് രമേഷ് പിഷാരടി പറയുന്നു. അതുകൊണ്ട് എന്നിലെ കലാകാരനെ അവള്‍ ഇഷ്ടപ്പെട്ടിട്ടേയില്ല. നാളെ ഞാന്‍ മമ്മൂട്ടിയായാലും നാളെ ഞാന്‍ ആരുമായില്ലെങ്കിലും എന്റെ കരിയര്‍ സംബന്ധിച്ചുളള ഉയര്‍ച്ച താഴ്ചകള്‍ എന്നോടുളള ഇഷ്ടത്തെ അവള്‍ക്ക് ബാധിക്കില്ല.

ഞാന്‍ എന്ന വ്യക്തിയെ ആണ്

ഞാന്‍ എന്ന വ്യക്തിയെ ആണ് അവള്‍ ഇഷ്ടപ്പെടുന്നത് എന്നത് ഒരു ഗുണം. ദോഷം എന്ന് പറയുന്നത്, മലയാളത്തിലെ താരങ്ങളെ ഒന്നും ഇവള്‍ക്ക് അധികം അറിയില്ലായിരുന്നു. ഇവിടത്തെ ചില പ്രയോഗങ്ങളും അറിയില്ല. ഒരിക്കല്‍ ഞാനും അവളും എന്റെ അമ്മായിയെ കാണാന്‍ പോയിരുന്നു. അമ്മായിമാര്‍ വെറുതെയിരിക്കുമ്പോള്‍ ചുമ്മാ ഓരോന്ന് പറയുമല്ലോ.

അമ്മായി വെറുതെ

അമ്മായി വെറുതെ ഇരിക്കുമ്പോ ഇങ്ങനെ പറഞ്ഞു; അവന്റെ കല്യാണം കഴിഞ്ഞു, അവളുടെ കല്യാണം കഴിഞ്ഞു. ഇനിയിപ്പോ ഒന്നുമില്ല. ആരെയും ബുദ്ധിമുട്ടിക്കാതെ അങ്ങോട്ട് അങ്ങ് പോകണം. അത്രേയൂളളു നമ്മുടെയൊക്കെ ആഗ്രഹം. എന്നിട്ട് എന്റെ ഭാര്യയെ നോക്കി പറഞ്ഞു. അമ്മായി പെട്ടെന്ന് മരിക്കണമെന്ന് പ്രാര്‍ത്ഥിക്കണം കേട്ടോ മോളേ എന്ന് പറഞ്ഞു.

അപ്പോ നമ്മളൊക്കെ എന്താ പറയോ

അപ്പോ നമ്മളൊക്കെ എന്താ പറയാ. അങ്ങനെയൊന്നും ഉണ്ടാവില്ലെന്നെ എന്നൊക്കെയല്ലോ. അപ്പോ അവള് പറഞ്ഞു ഞാന്‍ പ്രാര്‍ത്ഥിക്കാം എന്ന്. അത് കേട്ട് അമ്മായിയുടെ പിടിവിട്ടുപോയി. അമ്മായി ഇപ്പോ ദിവസേന പ്രാര്‍ത്ഥിക്കാ അങ്ങനെയൊന്നും സംഭവിക്കില്ലെയെന്ന്. അപ്പോ അങ്ങനെയുളള ചില പ്രയോഗങ്ങളൊന്നും അവള്‍ക്ക് അറിയില്ലായിരുന്നു. ഞാന്‍ പിന്നെ പറഞ്ഞു, ഇങ്ങനെയൊന്നും പ്രാര്‍ത്ഥിക്കരുത് കേട്ടോ. അവര് പറയുന്നത് വേറൊരു തരത്തിലാണ്. അന്ന് അത് അറിയാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അഭിമുഖത്തില്‍ രമേഷ് പിഷാരടി പറഞ്ഞു. കിളി എന്നാണ് ഭാര്യയെ വീട്ടില്‍ വിളിക്കാറുളളതെന്നും മക്കളില്‍ ഒരാളുടെ പേര് പീലി എന്നാണെന്നും രമേഷ് പിഷാരടി പറഞ്ഞു.

Read more about: ramesh pisharody
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X