twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാന് പൃഥിരാജ് ട്രോൾ കൈവിട്ട് പോയി; പെട്ടെന്ന് കോമഡി പറയാൻ പറഞ്ഞാൽ പറ്റില്ലെന്ന് പറയും; രമേശ് പിഷാരടി

    |

    സോഷ്യൽ മീഡിയയിൽ അടുത്ത കാലത്ത് ഹിറ്റായ ട്രോളുകളിലൊന്നാണ് നാന് പൃഥിരാജ് അനൂപ് മേനോൻ എന്ന ഡയലോ​ഗ്. നടൻ ബാലയെ ടിനി ടോം അനുകരിച്ചതോടെയാണ് ഈ ട്രോൾ വന്നത്. ബാലയുടെ ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിൽ ഒരു വേഷം ചെയ്യാൻ ടിനി ടോമിനെ വിളിച്ചിരുന്നു.

    പൃഥിരാജ്, ബാല, അനൂപ് മേനോൻ എന്നിവർ ഒരുമിക്കുന്ന സിനിമയാണെന്ന് പറഞ്ഞാണ് ബാല വിളിച്ചതെന്നും പ്രതിഫലത്തിന്റെ കാര്യം പറയുമ്പോൾ ബാല നാന്, പൃഥിരാജ്, അനൂപ് മേനോൻ എന്ന ഡയലോ​ഗ് പറയുമെന്നാണ് ടിനി പറഞ്ഞത്. ‌

    'എന്താണ് ലെമൺ ടീയൊക്കെ ചോദിച്ചെന്ന് കേട്ടല്ലോ'

    ചാനൽ ഷോയിൽ വെച്ചായിരുന്നു ഇതേപറ്റി സംസാരിച്ചത്. ബാലയുടെ തമിഴ് കലർന്ന മലയാളത്തിലെ ടിനി ടോമും ഒപ്പമുണ്ടായിരുന്ന രമേഷ് പിഷാരടിയും അനുകരിച്ചു. എന്താണ് ലെമൺ ടീയൊക്കെ ചോദിച്ചെന്ന് കേട്ടല്ലോ എന്ന ഡയലോ​ഗ് രമേശ് പിഷാരടിയും ബാലയെ അനുകരിച്ച് കൊണ്ട് പറഞ്ഞു. ഇപ്പോഴിതാ വലിയ തോതിൽ പ്രചരിച്ച ട്രോളിനെ പറ്റി സംസാരിച്ചിരിക്കുകയാണ് രമേഷ് പിഷാരടി. മാറ്റിനീ ലൈവിനോടാണ് പ്രതികരണം.

    Also Read: 'എന്റെ മോന് പത്ത് മുന്നൂറ് കാറുകളുണ്ട്'; കുഞ്ഞു ദുൽഖറിന്റെ കാർ ശേഖരത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്Also Read: 'എന്റെ മോന് പത്ത് മുന്നൂറ് കാറുകളുണ്ട്'; കുഞ്ഞു ദുൽഖറിന്റെ കാർ ശേഖരത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

    ' ചില്ലറ കൈവിടൽ അല്ല. ഒരുപാട് പേർ ഡയലോ​ഗ് ഉപയോ​ഗിച്ചു'

    'എന്താണ് ഇന്റർനെറ്റ് ലോകത്ത് കയറി പിടിക്കുന്നത് എന്ന് നമുക്കറിയില്ല. ചിലത് കയറിപ്പിടിക്കും. അവരൊക്കെ തമ്മിൽ സുഹൃത്തുക്കളായത് കൊണ്ട് നിർദോഷമായത് കൊണ്ടും അതങ്ങ് പോയി എന്നേയുള്ളൂ'

    'പരിചയമുള്ള സൗഹൃദങ്ങളിൽ നിന്നാണ് കഥകൾ പറയുന്നത്. അത്തരത്തിലൊരു കഥയാണത്. അത് കൈവിട്ട് പോയെ എന്നേ ഉള്ളൂ. ചില്ലറ കൈവിടൽ അല്ല. ഒരുപാട് പേർ ഡയലോ​ഗ് ഉപയോ​ഗിച്ചു. ട്രെൻഡിനൊപ്പം നിൽക്കുക എന്നത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. ബാല നല്ല ആക്ടറാണ്. കോമഡി ചെയ്യാൻ പറ്റിയാൽ അതും നല്ലതാണ്'

    'അതുപോലെ ഒരു റിസ്ക് ഫലിതത്തിനുണ്ട്'

    കോമഡി സംസാരിക്കുന്നതിനെക്കുറിച്ചും രമേഷ് പിഷാരടി സംസാരിച്ചു. 'ഫലിച്ചില്ലെങ്കിൽ ഭയങ്കര പ്രശ്നമാണ്. മറ്റ് ബിസിനസും സിനിമയുമായുള്ള വ്യത്യാസം എന്തെന്നാണ് ഒരു സിനിമ പൊളിഞ്ഞാൽ. ഏതാണ് എത്ര രൂപ മുടക്കിയിട്ടുണ്ടെന്നും എത്ര രൂപ പോയിട്ടുണ്ടെന്നും എല്ലാവർക്കും അറിയാം. അതുപോലെ ഒരു റിസ്ക് ഫലിതത്തിനുണ്ട്. ഇവൻ പറയാൻ ശ്രമിച്ചത് ഫലിതമാണ് ചീറ്റിപ്പോയി എന്ന് എല്ലാവർക്കും അറിയാം'

    Also Read: അനുമോൾക്ക് കല്യാണമായോ?, ലക്ഷ്‌മി നക്ഷത്രയ്‌ക്കൊപ്പം വിശേഷങ്ങൾ പങ്കുവെച്ച് താരം; വീഡിയോ വൈറൽAlso Read: അനുമോൾക്ക് കല്യാണമായോ?, ലക്ഷ്‌മി നക്ഷത്രയ്‌ക്കൊപ്പം വിശേഷങ്ങൾ പങ്കുവെച്ച് താരം; വീഡിയോ വൈറൽ

    ഹാസ്യമായാലും സെന്റിമെന്റ്സ് ആയാലും പെട്ടെന്ന് ചെയ്യാൻ പറ്റില്ല

    'മുപ്പത് സെക്കന്റ് കൊണ്ട് ഒരു ഫലിതം കാണിക്കണമെന്ന് പറഞ്ഞാൽ പറ്റില്ലെന്ന് പറയും. ഒരു മണിക്കൂർ കൊണ്ട് ഒരു സിനിമ മുഴുവൻ ഡയരക്ട് ചെയ്യാൻ പറ്റുമോ എന്ന് അപ്പോൾ തന്നെ ചോദിക്കും. ഏതെങ്കിലും ഷോയ്ക്ക് പോയാൽ ഞാൻ അപ്പോൾ തന്നെ പറയും. ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാൻ മറ്റയാൾ വരുന്നു എന്നൊന്നും പറയരുത്. സ്റ്റേജിലേക്ക് മുന്നറിയിപ്പില്ലാതെ കടന്നു വരികയും കുറച്ച് എന്തെങ്കിലും കാണിച്ച് അവിടെ നിന്ന് സൗകര്യത്തിന് ഇറങ്ങിപ്പോവുകയുമാണ് ചെയ്ത് കൊണ്ടിരുന്നത്'

    'ഹാസ്യമായാലും സെന്റിമെന്റ്സ് ആയാലും പെട്ടെന്ന് ചെയ്യാൻ പറ്റില്ല. അതൊക്കെ വരണം. ഞാനെരിക്കൽ ഷോ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഫ്ലെെറ്റിൽ എന്റെയടുത്ത് ഒരാൾ ഇരിക്കുന്നുണ്ട്. പിഷാരടിയാണോ, അപ്പോൾ എനിക്കിന്ന് കൊച്ചി വരെ ചിരിക്കാലോ എന്ന് പറഞ്ഞു,' രമേഷ് പിഷാരടി പറഞ്ഞു.

    Read more about: ramesh pisharody
    English summary
    Ramesh Pisharody About Trolls On Bala; Says Comedy Talk Should Come Organically
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X