ഭാര്യയെ തോളില്‍ ഇരുത്തി പിഷാരടിയുടെ ആശംസ; പൃഥ്വിരാജിനെ വെല്ലുന്ന ഇംഗ്ലീഷാണെന്ന് ആരാധകരും
സമൂഹ മാധ്യമങ്ങളിലെ ക്യാപ്ഷന്‍ സിംഹം എന്നാണ് നടന്‍ പിഷാരടി അറിയപ്പെടുന്നത്. പലപ്പോഴും പിഷാരടി പങ്കുവെക്കുന്ന ചിത്രങ്ങളെക്കാള്‍ അതിലെ അടിക്കുറിപ്പുകളാണ് ശ്രദ്ധേയമാവാറുള്ളത്. ലോക്ഡൗണ്‍ കാലം കുടുംബത്തോടൊപ്പം കഴിയുന്നതിനാല്‍ അവര്‍ക്കൊപ്പമുള്ള വിശേഷങ്ങളായിരുന്നു താരം പങ്കുവെച്ചിരുന്നത്.
ഏറ്റവുമൊടുവില്‍ ഇളയ മകനൊപ്പമുള്ള ചിത്രമായിരുന്നു പിഷാരടി പോസ്റ്റ് ചെയ്തിരുന്നത്. ഇപ്പോഴിതാ ഭാര്യ സൗമ്യയ്‌ക്കൊപ്പമുള്ള പുത്തന്‍ ചിത്രവുമായി എത്തിയിരിക്കുകയാണ്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത സൂചിപ്പിക്കുന്നതിനൊപ്പം ഇത്തവണ ലേശം ഇംഗ്ലീഷ് കൂടി കലര്‍ത്തിയുള്ള ക്യാപ്ഷനാണ് ഫോട്ടോയ്ക്ക് കൊടുത്തിട്ടുള്ളത് എന്നതാണ് ശ്രദ്ധേയം.

വളരെ കുറച്ച് സമയത്തിനുള്ളില്‍ തന്നെ പിഷാരടിയുടെ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഈയിടെയായി പിഷാരടിയ്ക്ക് ലേശം ഇംഗ്ലീഷ് പരിജ്ഞാനം കൂടി വരുന്നുണ്ടെന്നാണ് കൂടുതല്‍ പേരും കമന്റുകളില്‍ പറയുന്നത്. മാത്രമല്ല ക്യാപ്ഷനില്‍ ഒരു സ്ത്രീ വിരുദ്ധത ഒളിഞ്ഞ് കിടപ്പുണ്ടെന്നും ഇംഗ്ലീഷിന്റെ മറവില്‍ ആര്‍ക്കും മനസിലാകില്ലെന്ന് കരുതിയോ എന്നൊക്കെ തമാശരൂപേണയുള്ള പ്രതികരണങ്ങള്‍ വന്ന് നിറയുകയാണ്. ഒപ്പം പിഷാരടിയുടെ ഭാര്യ സൗമ്യയ്ക്കുള്ള പിറന്നാള്‍ സന്ദേശങ്ങളും വരുന്നുണ്ട്.
Recommended Video

അവരെല്ലാം പൂനെയിലായത് കൊണ്ട് സൗമ്യയുടെ അച്ഛന്‍ നാട്ടിലുള്ള ബന്ധുവായ ഒരു പാര്‍ട്ടിക്കാരനെയാണ് എന്നെ പറ്റി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. എന്നെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ പാര്‍ട്ടിക്കാരന്‍ എത്തിയത് എന്റെ അടുത്തും. നാട്ടിലെ ഏറ്റവും നല്ല ചെറുപ്പക്കാരനാണെന്നും വളരെ നല്ല സ്വഭാവക്കാരനാണെന്നുമൊക്കെ ഞാന്‍ എന്നെ പറ്റി തന്നെ അയാളോട് പറഞ്ഞു. എന്റെ പൊക്കി പറയലെല്ലാം പാവം പാര്‍ട്ടിക്കാരന്‍ വിശ്വസിച്ചു. അയാള്‍ അതെല്ലാം അത് പോലെ തന്നെ സൗമ്യയുടെ അച്ഛനെ അറിയിച്ചു. അതോടെ ലോകത്തിലെ ഏറ്റവും നല്ല മരുമകനെ കിട്ടിയെന്ന വിശ്വാസത്തില്‍ സൗമ്യയുടെ അച്ഛന്‍ ഈ കല്യാണം ഉറപ്പിച്ചു.


Click it and Unblock the Notifications











