ക്ലീൻ ഇമേജില്ലാത്തവരെ അടുപ്പിക്കില്ല, പിഷാരടി മമ്മൂട്ടിയുടെ അടുക്കളയിൽ വരെ ക‌യറുന്നതിന് പിന്നിൽ...; അഷ്റഫ്!

ടെലിവിഷൻ പ്രോ​ഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പുതുതലമുറയിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു കലാകാരൻ രമേഷ് പിഷാരടിയെപ്പോലെ വേറൊരാൾ ഉണ്ടാകുമോയെന്ന് സംശയമാണ്. കാൽനൂറ്റാണ്ടിൽ ഏറെയായി കറപുരളാത്ത കലാജീവിതം നയിക്കുന്ന ആൾ കൂടിയാണ് രമേഷ് പിഷാരടി. അദ്ദേഹത്തിന്റെ സംസാരം എത്ര കേട്ടാലും ആർക്കും മടുപ്പോ വെറുപ്പോ തോന്നാറില്ല. സമയം പോകുന്നത് അറിയുക പോലുമില്ല. അതിന് കാരണം അദ്ദേഹത്തിന്റെ നിരീക്ഷണ പാടവം, വായന, കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് എന്നിവയൊക്കെയാണ്.

പൊതുജനങ്ങളുടെ പൾസ് പിഷാരടിക്ക് അറിയാം. അതുകൊണ്ടാണ് അയാൾ ഇത്തരത്തിൽ സംസാരിക്കുന്നതും ആളുകൾ അയാളെ ശ്രവിക്കുന്നതും. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയാണ് ഇപ്പോൾ താരം. തെരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിൽ എത്തിയാൽ തന്നെ സിനിമയിൽ കാണില്ലെന്നും മുഴുൻ സമയംവും രാഷ്ടീയ പ്രവർത്തനത്തിനായി മാറ്റവെക്കുമെന്നും പിഷാരടി പറഞ്ഞിരുന്നു.

Ramesh Pisharody

ഇപ്പോഴിതാ രമേഷ് പിഷാരടിയെ കുറിച്ച് ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വ്യക്തി ​ഗുണങ്ങൾ നിരവധിയുള്ള പിഷാരടിയെയാണ് മുൻ മന്ത്രി തോമസ് ഐസക്ക് കോമാളിയെന്ന് വിളിച്ച് പരിഹ​സിച്ചത്. കോമഡി ചെയ്യുന്ന ആളെന്നതിൽ ഉപരി പിഷാരടിയെ കുറിച്ച് തോമസ് ഐസക്കിന് ഒന്നും അറിയില്ലായിരുന്നു. ​​ധർമ്മജൻ ബോൾ​ഗാട്ടിക്കൊപ്പം പിഷാരടി ചെയ്ത പ്രോ​ഗ്രാമുകൾ മാത്രം കണ്ടിട്ടാണ് പിഷാരടിയെ തോമസ് ഐസക്ക് കോമാളിയെന്ന് വിശേഷിപ്പിച്ചത്.

പിന്നീട് അന്വേഷിച്ചപ്പോൾ‌ അദ്ദേഹത്തിന് മനസിലായി പിഷാരടി ഒരു ജീനിയസ് ആണെന്നും അസാമാന്യ അറിവുള്ള ഒരു ബുദ്ധി ജീവിയാണെന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന കലാകാരനാണെന്നും. പിന്നീട് ഒട്ടും വൈകാതെ തോമസ് ഐസക്ക് ക്ഷമാപണം നടത്തി തടിയൂരി. തോമസ് ഐസക്കിന്റെ കോമാളി വിളിയോട് വളരെ പക്വതയോടെയും ലളിതമായും സരസമായുമാണ് പിഷാരടി പ്രതികരിച്ചത്.

അതുപോലെ മീഡിയക്കാർ പിഷാരടിയോട് ചോദിച്ചിരുന്നു പ്രചാരണത്തിന് മമ്മൂട്ടി വരുമോയെന്ന്. അതിന് മറുപടിയായി പിഷാരടി പറഞ്ഞത് പ്രചാരണത്തിനായി അദ്ദേഹം വരില്ല. പക്ഷെ ഞാൻ ജയിച്ച് കഴിഞ്ഞാൽ ഒരു ദിവസം അ​​ദ്ദേഹത്തെ പാലക്കാട് കൊണ്ടുവരും എന്നാണ്. ഇങ്ങനെ പറയുന്നത് കൊടിയ അപരാധമാണോ?. നോമിനേഷൻ കൊടുക്കും മുമ്പ് മമ്മൂട്ടിയെ വിളിച്ച് അനു​ഗ്രഹം വാങ്ങിച്ചുവെന്ന് പിഷാ​രടി പറഞ്ഞത് വലിയ അപരാധമായി ചില ആളുകൾ കണ്ടിരുന്നു.

ജേഷ്ഠ സഹോദരനായി കാണുന്ന ആളോട് അനു​ഗ്രഹം വാങ്ങുന്നത് തെറ്റാണോ?, മമ്മൂട്ടിയെ ​ഗുരുസ്ഥാനീയനായി കാണുന്നത് അപരാധമാണോ?. അതുപോലെ മമ്മൂട്ടിയുടെ കൂടെ മണിയടിച്ച് നടക്കുന്നയാളാണ് പിഷാരടി എന്നാണ് ചിലരുടെ ആക്ഷേപം. എന്നാൽ ഞാൻ മനസിലാക്കിയ ചില കാര്യങ്ങളുണ്ട് അപാരമായ കഴിവും സ്വഭാവ ​ഗുണങ്ങളുമുള്ള ഒരാളെ മമ്മൂട്ടി എപ്പോഴും കൂടെ കൂട്ടാറുണ്ട്.

Ramesh Pisharody

വിജ്ഞാനപ്രദമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും വേണ്ടിയാണത്. ക്ലീൻ ഇമേജില്ലാത്ത ഒരുത്തനേയും മമ്മൂട്ടി ഏഴ് അയലത്ത് അടുപ്പിക്കില്ല. പിഷാരടി സർവ​ഗുണ സമ്പന്നനായതുകൊണ്ടാണ് മമ്മൂട്ടിയുടെ വീടിന്റെ അടുക്കളയിൽ വരെ കയറാൻ അനുവാദമുള്ളത്. അതുപോലെ പിഷാരടിക്ക് മൂന്ന് കോടിയോളം ആസ്തിയുണ്ടെന്നതും ചിലർ ന്യൂനതയായി പറഞ്ഞ് കണ്ടു.

തന്റെ കഠിനപ്രയത്നവും കഴിവും കൊണ്ട് ധൂർത്തടിക്കാതെ അദ്ദേഹം സ്വരുക്കൂട്ടിയതാണ് ആ ആസ്തി. ഏഷ്യാനെറ്റിലെ സിനിമാലയിൽ അം​ഗമാകുമ്പോൾ അഞ്ഞൂറ് രൂപയായിരുന്നു പിഷാരടിയുടെ പ്രതിഫലം. പിന്നീട് അതേ ‌ചാനലിൽ ബഡായി ബം​ഗ്ലാവ് പ്രോ​ഗ്രാം അവതരിപ്പിച്ചപ്പോൾ ഒന്നരലക്ഷം ദിവസവും പ്രതിഫലം വാങ്ങി. മറ്റ് കലാകാരന്മാരുടെ വളർച്ചയിൽ അസൂയയോ കുശുമ്പോ പാരവെപ്പോ പിഷാരടിക്ക് ഇല്ല.

ആരെയും വേദനിപ്പിക്കുന്ന തരത്തിൽ സംസാരിക്കാറുമില്ല. ദേഷ്യം വരാത്ത കലാകാരൻ എന്ന പേര് കൂടി അദ്ദേഹത്തിന് സ്വന്തമാണ്. നമ്മൾ ആരെയും ചെറുതാക്കാൻ നിൽക്കണ്ട. നമ്മൾ വലുതായാൽ മതി. അപ്പോൾ അവർ താനെ ചെറുതായിക്കോളുമെന്നുമാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

Read more about: ramesh pisharody mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X