ഒരു കുഞ്ഞിനായി 14 വർഷം കാത്തിരുന്നവരാണ്... അദ്ദേഹത്തിന്റെ മനസിന്റെ വേദന ആ ചിരിയിലുണ്ട്; പിഷാരടിക്ക് വിമർശനം!

By Desk

രമേഷ് പിഷാരടിക്ക് സിനിമാ മേഖലയിൽ നിന്നും ലഭിച്ച ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാൾ നടൻ കുഞ്ചാക്കോ ബോബനാണ്. ഇരുവരുടേയും കുടുംബങ്ങൾ തമ്മിലും നല്ലൊരു സ്നേഹബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ട്. കുടുംബസമേതം ഒരുമിച്ച് യാത്രകൾ പോകുന്നതിന്റെയും പിറന്നാൾ പോലുള്ള ആഘോഷങ്ങൾ സെലിബ്രേറ്റ് ചെയ്യുന്നതിന്റേയും വീഡിയോകളും ഫോട്ടോകളും ഇരുവരും സോഷ്യൽമീഡിയയിൽ പങ്കിടാറുമുണ്ട്. മഞ്ജു വാര്യരാണ് ഇവരുടെ ​ഗ്യാങ്ങിലെ മറ്റൊരു മെമ്പർ.

വിദേശ ട്രിപ്പുകൾ മൂവരും ഒരുമിച്ച് കുടുംബസമേതം നടത്തുമ്പോൾ കാര്യങ്ങൾ കോർഡിനേറ്റ് ചെയ്യുന്നതും പ്ലാൻ ചെയ്യുന്നതുമെല്ലാം കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയാണ്. രമേഷ് പിഷാരടയുടേയും കുഞ്ചാക്കോ ബോബന്റെയും മക്കളുടെ ബെസ്റ്റ് ഫ്രണ്ട് ലേബലാണ് മഞ്ജു വാര്യർക്ക്. ഇരുവരുടേയും മക്കളുടെ ഏത് പരിപാടിക്കും നിറ സാന്നിധ്യമായി മഞ്ജു ഉണ്ടാകാറുമുണ്ട്.

Ramesh Pisharody Kunchacko Boban
Photo Credit: Kunchacko Boban Fan Page|

സരസമായ സംസാരവും കൗണ്ടറുകളുമാണ് രമേഷ് പിഷാരടിയുടെ പ്രധാന സവിശേഷത. ഏത് സിറ്റുവേഷനിൽ ചെന്നാലും നിമിഷനേരം കൊണ്ട് നർമ്മം സൃഷ്ടിച്ച് സംസാരിക്കും. ഇപ്പോഴിതാ അത്തരത്തിൽ രമേഷ് പിഷാരടി നടത്തിയൊരു സംസാരമാണ് ചർച്ച വിഷയമാകുന്നത്. കുഞ്ചാക്കോ ബോബന് കുഞ്ഞുണ്ടാകാൻ വൈകിയതുമായി ബന്ധപ്പെട്ടാണ് ചർച്ചയാകുന്ന വീഡിയോയിൽ പിഷാരടി സംസാരിക്കുന്നത്.

ഇതുപോലൊരു സെൻസിറ്റീവ് വിഷയത്തെ കുറിച്ച് കുഞ്ചാക്കോ ബോബനെ സാക്ഷിയാക്കിക്കൊണ്ട് പിഷാരടി തമാശ സൃഷ്ടിച്ചത് വീഡിയോ കണ്ട പലർക്കും ഇഷ്ടമായിട്ടില്ല. ആ എതിർപ്പ് കമന്റ് ബോക്സിൽ വിമർശനമായി പ്രതിഫലിച്ചു. ചാക്കോച്ചന് ഈസു ഉണ്ടാകാൻ വൈകിയല്ലോ... അപ്പോൾ ചിലയിടങ്ങളിൽ ചെല്ലുമ്പോൾ എന്റെ ഇളയ കുഞ്ഞിനൊപ്പം ഈസുവും കളിക്കുന്നത് കാണാം.

മാത്രമല്ല പുതിയതായി കല്യാണം കഴിഞ്ഞ് കുഞ്ഞുണ്ടായവന്മാരുടെ ഒക്കെ പിള്ളേരും അക്കൂട്ടത്തിൽ കാണും. ആ മാതാപിതാക്കളുടെ ​ഗ്യാങ്ങിൽ ചെറിയ ​ചെറുക്കനായി ചാക്കോച്ചനും ഇടയ്ക്ക് നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ആയ കാലത്ത് ചാക്കോച്ചന് അതുപോലൊരു കുഞ്ഞ് ജനിച്ചിരുന്നുവെങ്കിൽ മീനാക്ഷിയുടെ പ്രായമുള്ള കൊച്ച് ഇപ്പോൾ കുഞ്ചാക്കോ ബോബനെ പപ്പയെന്ന് വിളിക്കുമായിരുന്നു. പുള്ളി രക്ഷപ്പെട്ട് നിൽക്കുകയാണ്.

ഈസു മൂന്നാം ക്ലാസിൽ എത്തിയതല്ലേ ഉള്ളു എന്നാണ് പിഷാരടി പറഞ്ഞത്. സുഹൃത്തിന്റെ തമാശകേട്ട് കുഞ്ചാക്കോ ബോബൻ മുഴുവൻ സമയവും പുഞ്ചിരിയോടെയാണ് നിന്നത്. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയിൽ മീനാക്ഷി അനൂപിന്റെ അച്ഛൻ വേഷം കുഞ്ചാക്കോ ബോബൻ ചെയ്തിരുന്നു. ആദ്യമായാണ് ഒരു മുതിർന്ന പെൺകുട്ടിയുടെ അച്ഛന്റെ റോൾ സിനിമയിൽ നടൻ ചെയ്യുന്നത്.

Ramesh Pisharody
Photo Credit: Kunchacko Boban Fan Page|

അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന നിറസല്ലാപം ഷോയിൽ മീനാക്ഷി അതിഥിയായി വന്നപ്പോഴാണ് കുഞ്ചാക്കോ ബോബനെ കുറിച്ചുള്ള ഈ തമാശ രമേഷ് പിഷാരടി പങ്കുവെച്ചത്. എന്നാൽ കുഞ്ഞുങ്ങളുണ്ടാകാൻ വൈകിയെന്ന വിഷയം തമാശയിലൂടെയാണെങ്കിലും വീണ്ടും ആവർത്തിച്ച് പറഞ്ഞ് തമാശ സൃഷ്ടിച്ചത് കുഞ്ചാക്കോ ബോബനെ വേദനിപ്പിച്ച് കാണും എന്നാണ് കമന്റുകൾ. നിങ്ങൾ കുട്ടിയുമായി സന്തോഷിച്ച കാലത്ത് ആ മനുഷ്യൻ എത്ര വേദനിച്ചിരിക്കും,

ആ മനുഷ്യനെ പൊതുവേദിയിൽ നിർത്തി ഇത്തരം വിഷയങ്ങൾ സംസാരിക്കാൻ പാടില്ലായിരുന്നു. അയാളുടെ മനസ് എത്രമാത്രം വേദനിക്കും. അങ്ങേരുടെ മനസിന്റെ വേദന ആ ചിരിയിലുണ്ട്. ഇതൊന്നും മനുഷ്യസാധ്യമല്ല... ഓരോരുത്തരുടെ യോ​ഗമാണ്, ഇത് തമാശയായിട്ട് തോന്നിയതേ ഇല്ല, ഇതൊന്നും നമ്മൾ വിചാരിക്കുന്ന പോലെ ഉണ്ടാവുന്നതല്ലല്ലോ അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ വെറുതെ അഭിപ്രായം പറഞ്ഞ് ഉള്ള വില കളയരുത് പിഷാരടി.

അത്ര സുഖമുള്ള തമാശയല്ല... മക്കളില്ലാത്തവർക്ക് അതിന്റെ വേദന മനസിലാകും, പിഷാരടി ദുരുദ്ദേശം വെച്ച് പറഞ്ഞതാകില്ല. എങ്കിലും ഇത്തരം കോമഡി അദ്ദേഹത്തിന് ഒരിക്കലും ആസ്വദിക്കാനാകില്ല. ഇത് കാണുന്ന ഒരുപാടു പേര് ഉണ്ടാകും ഇതേ അവസ്ഥയിൽ കഴിയുന്നവർ. അവരെ ഒക്കെ എത്ര വിഷമിപ്പിക്കുന്നുണ്ടാകും ഈ അവിഞ്ഞ കോമഡി. ഒരു കുഞ്ഞിനായി 14 വർഷം കാത്തിരുന്നവരാണ് പ്രിയയും ചാക്കോച്ചനും എന്നിങ്ങനെ നീളുന്നു കമന്റുകൾ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X