മമ്മൂട്ടിയെപ്പോലെയാവാനുള്ള സൈക്കോളജിക്കല്‍ മൂവാണ്! രമേഷ് പിഷാരടിക്ക് കിട്ടിയ പണി കണ്ടോ? കാണൂ!
എന്തിനേയും ഏതിനേയും ഹാസ്യത്തോടെ സമീപിക്കുന്നവരോട് എല്ലാവര്‍ക്കും പ്രത്യേക ഇഷ്ടമുണ്ടാവാറുണ്ട്. മറ്റുള്ളവരെ ബാധിക്കാത്ത തരത്തിലുള്ള രസകരമായ തമാശകളുമായാണ് രമേഷ് പിഷാരടി എത്താറുള്ളത്. ഒരുകാലത്ത് മിമിക്രി വേദികളില്‍ നിറഞ്ഞുനിന്ന താരം പിന്നീട് സിനിമയിലേക്ക് പ്രവേശിക്കുകയായിരുന്നു. ബഡായി ബംഗ്ലാവിലെ താമസക്കാരനായും പിഷാരടിയെത്തിയിരുന്നു. 5 വര്‍ഷത്തിന് ശേഷം പരിപാടിയുടെ രണ്ടാം ഭാഗം ഇറങ്ങിയപ്പോള്‍ പ്രേക്ഷകരെല്ലാം പറഞ്ഞത് പിഷാരടിയുടെയും ആര്യയുടേയും അസാന്നിധ്യത്തെക്കുറിച്ചായിരുന്നു. മിഥുന്‍ രമേഷും ഭാര്യ ലക്ഷ്മിയുമായിരുന്നു ബംഗ്ലാവിലെ പുതിയ താമസക്കാരായി എത്തിയത്.
പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം അടുത്ത സിനിമയുമായി എത്താനുള്ള തയ്യാറെടുപ്പുകളിലാണ് പിഷാരടി. മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത് അദ്ദേഹമായിരുന്നു. സിനിമാലോകവും പ്രേക്ഷകരുമെല്ലാം കാത്തിരിക്കുകയാണ് അദ്ദേഹത്തിന്‍രെ പുതിയ സിനിമയ്ക്കായി. ഗാനഗന്ധര്‍വ്വനെന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തിയായതായി പിഷാരടി പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ പിഷാരടി പങ്കുവെച്ച ചിത്രങ്ങളും വീഡിയയുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.

പിഷാരടിയുടെ പോസ്റ്റ്
പഴയകാല ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ചാണ് പിഷാരടി എത്തിയിട്ടുള്ളത്. എല്ലാത്തിലും ഹാസ്യം കലര്‍ത്തുന്ന അദ്ദേഹം ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമായിരുന്നു. സിനിമാപ്രവര്‍ത്തകരും ആരാധകരുമുള്‍പ്പടെ നിരവധി പേരായിരുന്നു താരത്തിന്റെ പോസ്റ്റിന് കമന്റുകളുമായെത്തിയിട്ടുള്ളത്. സിനിമാതിരക്കുകള്‍ക്കിടയിലും വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പിഷാരടി. നിമിഷനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്.

ബജറങ്കനെന്ന അണ്ണാന്‍
മൃഗങ്ങളുടെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് തനിക്കെന്ന് പിഷാരടി നേരത്തെ തന്നെ പറഞ്ഞിരുന്നു. പഞ്ചവര്‍ണ്ണതത്തയ്ക്കായി നിരവധി മൃഗങ്ങളെയായിരുന്നു താരം അണിനിരത്തിയത്. മൃഗങ്ങള്‍ക്കൊപ്പമുള്ള അനുഭവത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. 1996ല്‍ ബജറങ്കന്‍ എന്ന പേരുള്ള അണ്ണാന്‍ തന്റെ സന്തതസഹചാരിയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അണ്ണാനൊപ്പമുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ചേച്ചിയുടെ കല്യാണ കാസറ്റിലുള്ള ദൃശ്യങ്ങളും പിഷാരടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

വലുതാവുമ്പോള്‍ ആരാവണം?
കുട്ടിക്കാലത്തെ ഒരു ചിത്രവും പങ്കുവെച്ചെത്തിയതിന് പിന്നാലെയായാണ് വലുതാവുമ്പോള്‍ ആരാവണമെന്നും ചെറുതാവാനാണ് ആഗ്രഹമെന്നും കുറിച്ചിട്ടുള്ളത്. കണ്ണുകളിലെ കള്ളനോട്ടം അന്നേയുണ്ടായിരുന്നുവല്ലേ എന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഈ ആഗ്രഹം സാധിച്ച് കിട്ടിയത് ധര്‍മ്മജനും പക്രുവിനുമായിപ്പോയി എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

ഭൗതിക മാറ്റം അഥവാ പരിണാമം
സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോയും പിഷാരടി പങ്കുവെച്ചിരുന്നു. ഫിസിക്‌സില്‍ ഇതിനെ ഭൗതികമാറ്റമെന്ന് പറയുമെന്നും ബയോളജിയില്‍ പരിണാമമെന്ന് പറയുമെന്നുമായിരുന്നു തലക്കെട്ട്. പണ്ഡിതനാവാനുള്ള ശ്രമമാണെന്നും ചളമാക്കരുതെന്നുമായിരുന്നു ഒരാള്‍ കമന്റ് ചെയ്തത.് പഴയ വൃത്തികേടൊക്കെ പോയിട്ടുണ്ടെന്നും ഇച്ചിരി വൃത്തിയുണ്ടെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്.

കണ്ണ് പഴുത്ത് ചീഞ്ഞിരിക്കുകയാണ്
കൂളിങ് ഗ്ലാസ് വെച്ച് നില്‍ക്കുന്ന ഫോട്ടോയും പിഷാരടി പങ്കുവെച്ചിട്ടുണ്ട്. കണ്ണുകളില്‍ ചാത്തന്‍രെ തീക്ഷണത എന്ന കമന്റായിരുന്നു ഇതിന് നല്‍കിയത്. കണ്ണ് പഴുത്ത് ചീഞ്ഞിരിക്കുകയാണെന്ന കമന്റുമായാണ് കുഞ്ചാക്കോ ബോബനെത്തിയത്. അന്യോന്യം ട്രോളുന്ന കാര്യത്തില്‍ ഇരുവരും കട്ടയ്ക്ക് കട്ടയാണ്.

മമ്മൂട്ടിക്ക് പഠിക്കുകയാണോ?
പുതിയ സിനിമയിലെ നായകന്‍ മമ്മൂട്ടിയാണെന്ന് വെച്ച് അദ്ദേഹത്തിന് പഠിക്കുവാനുള്ള ശ്രമത്തിലാണ് പിഷാരടി എന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു അദ്ദേഹം തന്‍രെ രണ്ടാമത്തെ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തിയായെന്നും അധികം വൈകാതെ തന്നെ ചിത്രീകരണം തുടങ്ങുമെന്നും പിഷാരടി പറഞ്ഞിരുന്നു.
പോസ്റ്റ് കാണാം
ബജറങ്കനും പിഷാരടിയും, വീഡിയോ കാണാം.
പുതിയ ഫോട്ടോ
പിഷാരടി പങ്കുവെച്ച പുതിയ ഫോട്ടോ.
മമ്മൂട്ടിക്കൊപ്പം
മമ്മൂട്ടിയും രമേഷ് പിഷാരടിയും.


Click it and Unblock the Notifications