For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയെയും മക്കളെയും ആദ്യമായി ഫേസ്ബുക്കിലെത്തിച്ച് പിഷാരടി! ഫാമിലി എന്റര്‍ടെയിന്‍മെൻ്റെന്ന് താരം

  |

  മിമിക്രിയിലൂടെ കരിയര്‍ തുടങ്ങി ഇപ്പോള്‍ നടനും അവതാരകനും സംവിധായകനുമൊക്കെ ആയിരിക്കുകയാണ് രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയിലൂടെ ഇത്രയധികം ആരാധകരുമായി സംവദിക്കുന്ന കാരമില്ലെന്ന വേണം പറയാന്‍. തന്റെ പോസ്റ്റുകള്‍ക്ക് പിഷാരടി കൊടുക്കുന്ന ക്യാപ്ഷനായിരുന്നു ഏറ്റവും ഹിറ്റ്. ഒപ്പം കൗണ്ടര്‍ ഡയലോഗുകളിലൂടെ ആരാധകരെയും കൈയിലെടുത്തു.

  സിനിമയിലെ വിശേഷങ്ങള്‍ക്കൊപ്പം സ്വന്തം ചിത്രങ്ങളായിരുന്നു കൂടുതലായും പിഷാരടി പങ്കുവെക്കാറുള്ളത്. ഒരിക്കല്‍ പോലും കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളൊന്നും സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടില്ല. ഒടുവിലിതാ ആദ്യമായി തന്റെ കുടുംബത്തെ ആരാധകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് പിഷാരടി. ഇത്തവണയും കിടിലന്‍ ക്യാപ്ഷനുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

  ഫേസ്ബുക്കിലൂടെ പിഷാരടി നിരന്തരം പോസ്റ്റുകള്‍ ഇടാറുണ്ടെങ്കിലും ഭാര്യ സൗമ്യയുടെയോ മക്കളുടെയോ ചിത്രങ്ങളൊന്നും ഇതുവരെ ഉണ്ടായിരുന്നില്ല. പലപ്പോഴും ആരാധകര്‍ ആവശ്യപ്പെടാറുണ്ടെങ്കിലും പിഷാരടി അതിന് ഉത്തരം പറഞ്ഞിരുന്നുമില്ല. ഒടുവില്‍ കാത്തിരുന്ന പോലെ കുടുംബത്തിനൊപ്പം പിഷു എത്തിയിരിക്കുകയാണ്. ഭാര്യ സൗമ്യയെയും മൂന്ന് മക്കളെയും ചേര്‍ത്ത് പിടിച്ച് വീടിന് മുന്നില്‍ നില്‍ക്കുന്നൊരു ചിത്രമായിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  'ഇതൊരു ഫാമിലി എന്റര്‍ടെയിനര്‍ ചിത്രം' എന്ന ക്യാപ്ഷനായിരുന്നു പിഷാരടി പുതിയ ചിത്രത്തതിന് കൊടുത്തിരിക്കുന്നത്. ഒപ്പം ആദ്യമായി കുടുംബത്തെ ഫേസ്ബുക്കില്‍ എത്തിക്കുന്നു എന്ന് കൂടി ഹാഷ് ടാഗിലൂടെ സൂചിപ്പിച്ചിരിക്കുകയാണ്. ആണ്‍മക്കള്‍ രണ്ട് പേരും പ്രത്യേകിച്ച് ഇളയമകന്‍ പിഷാരടിയുടെ ഫോട്ടോകോപ്പിയാണെന്നും മകള്‍ അമ്മയെ പോലെ ഇരിക്കുന്നുവെന്നുമാണ് കൂടുതല്‍ പേരും കമന്റിലൂടെ പറയുന്നത്. ഇളയ മകന്‍ ഭാവിയിലെ പിഷാരടിയുടെ അതേ പതിപ്പായിരിക്കുമെന്നാണ് ഏറ്റവും കൂടുതല്‍ കമന്റും.

  ചിരിയുടെ കാര്യത്തിലും ചിരിപ്പിക്കുന്ന കാര്യത്തിലും കുടുംബത്തില്‍ ആരും അത്ര മോശം അല്ല എന്ന് തോന്നുന്നു. ല്ലാവരും നന്നായി ചിരിച്ചു കൊണ്ടാണല്ലോ നില്‍ക്കുന്നതെന്ന് ഒരു ആരാധകന്‍ പറയുന്നു. പിഷാരടിയ്ക്ക് രണ്ട് മക്കളുണ്ടെന്നാണ് കരുതിയിരുന്നത്. മൂന്നാമത് ഒരു മകന്‍ കൂടി ഉണ്ടെന്നുള്ളത് ഇന്നാണ് അറിയുന്നതെന്നും ചിലര്‍ പറയുന്നു. അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും മികച്ച കളര്‍ഫുള്‍ ചിത്രം ഇതാണെന്നും അഭിപ്രായങ്ങള്‍ വരുന്നു

  Ramesh Pisharody about the shooting experience with Mammootty | FilmiBeat Malayalam

  അഭിമുഖങ്ങളില്‍ പലപ്പോഴും ഭാര്യയെ കുറിച്ച് പറഞ്ഞിട്ടുള്ള പിഷാരടി അവള്‍ക്ക് മലയാളം അത്ര അറിയില്ലെന്ന് കൂടി സൂചിപ്പിച്ചിരുന്നു. പൂനെ സ്വദേശിനിയായ സൗമ്യയുമായിട്ടുള്ള വിവാഹം നടന്ന കഥയും താരം വെളിപ്പെടുത്തിയിരുന്നു. 'പെണ്ണ് കാണല്‍ നടത്തിയതിന് പിന്നാലെ സൗമ്യയുടെ വീട്ടുകാര്‍ എന്നെ പറ്റിയുള്ള അന്വേഷണവും തുടങ്ങിയിരുന്നു. എന്റെ നാടായ വെള്ളൂരില്‍ വന്ന് അന്വേഷണം നടത്താനായിരുന്നു അവരുടെ പരിപാടി. അവരെല്ലാം പൂനെയിലായത് കൊണ്ട് സൗമ്യയുടെ അച്ഛന്‍ നാട്ടിലുള്ള ബന്ധുവായ ഒരു പാര്‍ട്ടിക്കാരനെയാണ് എന്നെ പറ്റി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. എന്നെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടിക്കാരന്‍ വന്നതാകട്ടെ എന്റെ അടുത്ത്.

  നാട്ടിലെ ഏറ്റവും നല്ല ചെറുപ്പക്കാരനാണെന്നും വളരെ നല്ല സ്വഭാവക്കാരനാണെന്നുമൊക്കെ ഞാന്‍ എന്നെ പറ്റി തന്നെ അയാളോട് പറഞ്ഞു. എന്റെ പൊക്കി പറയലെല്ലാം പാവം പാര്‍ട്ടിക്കാരന്‍ വിശ്വസിച്ചു. അയാള്‍ അതെല്ലാം അത് പോലെ തന്നെ സൗമ്യയുടെ അച്ഛനെ അറിയിച്ചു. അതോടെ ലോകത്തിലെ ഏറ്റവും നല്ല മരുമകനെ കിട്ടിയെന്ന വിശ്വാസത്തില്‍ സൗമ്യയുടെ അച്ഛന്‍ ഈ കല്യാണം ഉറപ്പിച്ചു. ഇത് മാത്രമല്ല കല്യാണം കഴിഞ്ഞ് റിസ്പഷന്‍ നടക്കുമ്പോള്‍ പല സിനിമാക്കരെയും പരിചയപ്പെടുത്തി കൊടുത്തപ്പോള്‍ താന്‍ ശരിക്കും പെട്ടുപോയ കഥയും പിഷരാടി പങ്കുവെച്ചിരുന്നു.

  'കല്യാണം കഴിഞ്ഞു റിസ്പഷന്‍ നടത്തിയപ്പോള്‍ ശരിക്കും ഞാന്‍ കുഴഞ്ഞുപോയി. റിസ്പഷനിലെത്തിയ സിനിമയിലെ പല പ്രമുഖരെയും സൗമ്യക്ക് അറിയില്ലായിരുന്നു. താരങ്ങളില്‍ ചിലരെയൊക്കെ അറിയാമെങ്കിലും അണിയറ പ്രവര്‍ക്കരില്‍ ഒരാളെ പോലും സൗമ്യക്ക് അറിയില്ലായിരുന്നു. ഞങ്ങള്‍ക്ക് ആശംസ നേരാനെത്തിയ പ്രശസ്ത ഗാനരചയിതാവ് ശരത്ചന്ദ്ര വര്‍മയെ ഞാന്‍ സൗമ്യക്ക് പരിചയപ്പെടുത്തിയപ്പോള്‍ ഇതാരാണപ്പാ എന്ന മട്ടില്‍ നില്‍ക്കുകയായിരുന്നു സൗമ്യ. ശരത്ചന്ദ്ര വര്‍മ്മ പോയി കഴിഞ്ഞപ്പോള്‍ അദ്ധേഹത്തെ പരിചയപ്പെടുത്താന്‍ ഞാന്‍ അവളോട് വയലാറിനെക്കുറിച്ച് വരെ പറഞ്ഞു കൊടുക്കേണ്ടി വന്നുവെന്നും പിഷാരടി തമാശയായി പറഞ്ഞിരുന്നു.

  English summary
  Ramesh Pisharody Introduce His Wife Soumya And Childrens On Facebook
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X