പിഷാരടിയുടെ കുടുംബത്തിലെ പുതിയ അതിഥി; ഭാര്യ സൗമ്യയ്‌ക്കൊപ്പമുള്ള താരത്തിന്റെ ചിത്രം വൈറലാവുന്നു
മിമിക്രിക്കാരനായി കരിയര്‍ ആരംഭിച്ച് ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നടനും സംവിധായകനുമൊക്കെയായി മാറിയിരിക്കുകയാണ് രമേഷ് പിഷാരടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കി ഗാനഗന്ധര്‍വ്വനാണ് പിഷാരടിയുടെ സംവിധാനത്തില്‍ പിറന്ന അവസാന ചിത്രം. കൊറോണ വന്നതോടെ പുതിയ സിനിമകളൊന്നും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്.
ലോക്ഡൗണ്‍ നാളുകളില്‍ ഭാര്യ സൗമ്യയ്ക്കും മക്കള്‍ക്കുമൊപ്പമായിരുന്നു പിഷാരടിയും. വീട്ടില്‍ നിന്നുള്ള രസകരമായ ചിത്രങ്ങളും വീഡിയോസും താരം സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടാറുണ്ടായിരുന്നു. പലപ്പോഴും ഈ ചിത്രങ്ങള്‍ക്ക് നല്‍കുന്ന ക്യാപ്ഷനാണ് പിഷാരടിയെ ഏറെ ശ്രദ്ധയനാക്കുന്നത്. ഇപ്പോഴിതാ പിഷാരടിയുടെ കുടുംബത്തില്‍ പുതിയൊരു അതിഥി എത്തിയതിന്റെ വിശേഷമാണ് പ്രചരിക്കുന്നത്.

സിനിമാ താരങ്ങളെല്ലാം ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കാറുണ്ട്. അടുത്തിടെ നടന്‍ ഫഹദ് ഫാസിലും നസ്രിയ നസീമും കാര്‍ വാങ്ങിയിരുന്നു. ഇപ്പോള്‍ പിഷാരടിയും പുതുപുത്തന്‍ ബിഎംഡബ്ല്യൂ സ്വന്തമാക്കി എന്ന വിവരമാണ് വന്നിരിക്കുന്നത്. ഭാര്യ സൗമ്യയ്‌ക്കൊപ്പം പുതിയ ബിഎംഡബ്ല്യൂ കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങള്‍ വഴി വൈറലായത്.
ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ പേജുകളിലും പിഷാരടി സജീവമാണെങ്കിലും കുടുംബത്തിന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് വളരെ അപൂര്‍വ്വമായിട്ടാണ്. ഭാര്യ സൗമ്യയുടെയും മക്കളുടെയും ചിത്രങ്ങള്‍ ലോക്ഡൗണ്‍ നാളുകളിലാണ് പുറത്ത് വിടുന്നത്. 'ഇതൊരു ഫാമിലി എന്റര്‍ടെയിനര്‍ ചിത്രം' എന്ന ക്യാപ്ഷന്‍ കൊടുത്ത ചിത്രത്തല്‍ ആദ്യമായി കുടുംബത്തെ ഫേസ്ബുക്കില്‍ എത്തിക്കുന്നു എന്ന കാര്യം കൂടി ഹാഷ് ടാഗിലൂടെ പിഷാരടി സൂചിപ്പിച്ചിരുന്നു.

Recommended Video
മലയാളി അല്ലാത്ത ഭാര്യ സൗമ്യയെ കുറിച്ച് പല അഭിമുഖങ്ങളിലും പിഷാരടി പറഞ്ഞിട്ടുണ്ട്. പൂനെ സ്വദേശിനിയായ സൗമ്യയുമായി പ്രണയിച്ച് വിവാഹം കഴിച്ചതാണ്. പല അഭിമുഖങ്ങളിലും സൗമ്യയുടെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നെങ്കിലും അതിനെ മറികടന്ന വിവാഹത്തെ കുറിച്ച് പിഷാരടി പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications