വിധികര്‍ത്താവ് റോളില്‍ പോവാനിഷ്ടമില്ലെന്ന് രമേഷ് പിഷാരടി, കാരണം ഇതാണ്, തുറന്നുപറച്ചില്‍ വൈറല്‍

നിരവധി പരിപാടികളിലൂടെയായി പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് രമേഷ് പിഷാരടി. മിമിക്രിയിലും സിനിമയിലും ചാനല്‍ പരിപാടികളിലുമെല്ലാമായി സജീവമാണ് അദ്ദേഹം. രഞ്ജിനി ഹരിദാസ് അവതരിപ്പിക്കുന്ന ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവും പരിപാടിയുടെ മെന്ററാണ് അദ്ദേഹം. ദമ്പതികള്‍ക്ക് പോയന്റ് നല്‍കാനും രസകരമായ പണി നല്‍കാനുമൊക്കെയായി മുന്നിലുണ്ട് അദ്ദേഹം. റിയാലിറ്റി ഷോയില്‍ അതിഥിയായെത്താറുണ്ട് അദ്ദേഹം. വിവിധ ചാനലുകളിലായി സംപ്രേഷണം ചെയ്തുവരുന്ന ഒട്ടുമിക്ക പരിപാടികളിലും പിഷു എത്തിയിട്ടുമുണ്ട്.

അതീവ ഗ്ലാമറസായി ഷംന കാസിം, ചിത്രങ്ങള്‍ കാണാം

ബഡായി ബംഗ്ലാവിലെ താമസക്കാരനായി എത്തിയപ്പോഴും പിഷാരടിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ചാനല്‍ പരിപാടികളില്‍ പങ്കെടുക്കാറുണ്ടെങ്കിലും വിധികര്‍ത്താവ് റോള്‍ അത്ര താല്‍പര്യമില്ല തനിക്കെന്ന് അദ്ദേഹം പറയുന്നു. മിമിക്രി സംബന്ധമായ ഒരു ഷോയിലും വിധികര്‍ത്താവാന്‍ താല്‍പര്യമില്ല. സ്വകാര്യ റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

ജഡ്ജായി പോവാറില്ല

ജഡ്ജായി പോവാറില്ല

ഞാൻ ഷോകളിൽ ജഡ്ജ് ആയി പോകാറില്ല. പോയാലും അതിഥിയായി പങ്കെടുക്കും, ജഡ്ജ് എന്ന നിലയിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്നില്ല. ഗസ്റ്റ് എന്ന നിലയിൽ പോയിട്ടുണ്ട്. അതിന്റെ കാരണത്തെക്കുറിച്ചും രമേഷ് പിഷാരടി തുറന്നുപറഞ്ഞിരുന്നു. നമ്മുടെ സ്റ്റേജ് ഷോ കഴിഞ്ഞിട്ട് നമ്മൾ വിധികർത്താവായി പോകുമ്പോൾ ചിലർ പറയും. അവിടെ ഇരുന്നു ജഡ്ജ് ചെയ്യുന്നത് കണ്ടല്ലോ അതിന്റെ അത്രയും വന്നില്ലല്ലോ നിങ്ങളുടെ ഷോ എന്ന്.

കാരണം

കാരണം

അങ്ങനെ പറയുന്നവരോടുള്ള മറുപടി ഇതാണ്, നമുക്ക് അങ്ങനെ ജഡ്ജ് ചെയ്യാനുള്ള ഒരു അധികാരം ഒന്നുമില്ല, പിന്നെ അഭിപ്രായം പറയാം അത്ര തന്നെ. ജഡ്ജ്മെന്റിനു പോകാനുള്ള ആളല്ല ഞാൻ എന്ന് തോന്നിയത് കൊണ്ടാണ് പോകാത്തത്. അത് മാത്രമല്ല നമുക്ക് ഒരു പാട്ടൊക്കെ ജഡ്ജ് ചെയ്യാം. അത് സംഗീതം പഠിച്ചവർക്കു തീർച്ചയായും കഴിയുമെന്നും അദ്ദേഹം പറയുന്നു.

മിമിക്രിയെക്കുറിച്ച്

മിമിക്രിയെക്കുറിച്ച്

പക്ഷെ മിമിക്രിക്ക് അത് സാധ്യമല്ല. മിമിക്രി എന്ന കലാരൂപത്തിന് ഒരു ശാസ്ത്രീയമായ അടിത്തറയില്ലാത്തിടത്തോളം കാലം നമുക്ക് അതിന്റെ വിധി പറയാനൊന്നും കഴിയില്ല. എന്ത് മാനദണ്ഡത്തിലാകും ഇത് ജഡ്ജ് ചെയ്യുന്നത് അങ്ങനെ പറ്റില്ല എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് പോകാത്തതെന്നും രമേഷ് പിഷാരടി പറയുന്നു.

Recommended Video

മമ്മൂക്കയെപ്പറ്റി രസകരമായ കഥ പറഞ്ഞ് രമേഷ് പിഷാരടി | FilmiBeat Malayalam
സജീവം

സജീവം

മിമിക്രിയില്‍ തുടങ്ങി സിനിമയിലെത്തി താരമായും സംവിധായകനായുമൊക്കെ മാറിയവരേറെയാണ്. സിനിമയിലും സംവിധാനത്തിലുമൊക്കെയായി തിളങ്ങിയപ്പോഴും ടെലിവിഷനിലും മിക്രിയിലും സജീവമാണ് പിഷാരടി. അവതാരകനായും എത്താറുണ്ട് അദ്ദേഹം. സദസ്സിനെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലായിരിക്കും കൗണ്ടറുകള്‍. പിഷാരടിയുടെ കഴിവിനെ പുകഴ്ത്തി താരങ്ങളും എത്താറുണ്ട്. കോമഡി പറഞ്ഞ് ഫലിപ്പിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

More from Filmibeat

Read more about: ramesh pisharody
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X