'മകന്റെ വെപ്രാളം കണ്ടാണ് റൂമിലേക്ക് ചെന്നത്, പേടിച്ച് വിറയ്ക്കുകയാണ്, മിന്നാമിനുങ്ങാണെന്ന് അറിയില്ലായിരുന്നു'

കൺമുന്നിൽ വീഡിയോ കാണുന്നതിന് സമാനമായ രീതിയിൽ കഥ പറഞ്ഞ് ഫലിപ്പിക്കാൻ കഴിവുള്ള ചുരുക്കം ചില ആളുകൾ മാത്രമെ മലയാള സിനിമയിൽ ഉള്ളൂ. അവരിൽ ഭൂരിഭാ​ഗം സ്റ്റേജ് കൈകാര്യം ചെയ്യാനും അവതാരകരാ‌കാനും പ്രാവീണ്യമുള്ളവരാണ്. ജയറാം, മുകേഷ്, ഇന്നസെന്റ്, കലാഭവൻ മണി തുടങ്ങിയവരെല്ലാം അവരിൽ ചിലരാണ്. പുതിയ തലമുറയിൽ അത്തരം കഴിവുള്ളൊരാൾ രമേഷ് പിഷാരടി.

തന്റെ ജീവിതാനുഭവങ്ങളും അൽപ്പം കോമ‍ഡിയും എല്ലാം കലർത്തി കഥ പറയുന്ന രീതിയിലാണ് ചില ജീവിതാനുഭവങ്ങൾ രമേഷ് പിഷാരടി വിവരിക്കാറുള്ളത്. അടുത്തിടെ സൂര്യ ടിവിയിലെ ഫൺ ബേബി ഫൺ ഷോയിൽ രമേഷ് പിഷാരടി വിവരിച്ച ഒരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ മൂത്തമകൻ മിന്നാമിനുങ്ങിനെ കണ്ട് പേടിച്ച് കഥയാണ് നടൻ വിവരിച്ചത്.

Ramesh Pisharody
Photo Credit: Ramesh Pisharody / Facebook

പത്ത് വയസായി എങ്കിലും മിന്നാമിനുങ്ങ് എന്ന ജീവിടെ അവൻ കണ്ടിരുന്നില്ലെന്നും അടുത്തിടെ മുറിയിലേക്ക് മിന്നാമിനുങ്ങ് വന്നപ്പോൾ പേടിച്ച് വിറച്ചുവെന്നും രമേഷ് പിഷാരടി പറയുന്നു. കുറച്ച് ​ ദിവസം മുമ്പ് രാത്രി ഞാൻ ഉറങ്ങുമ്പോൾ എന്റെ നടുക്കത്തെ മകൻ ഓടി വന്ന് ഞങ്ങളുടെ മുറിയിൽ തട്ടി. അമ്മേ വാതിൽ തുറക്ക് വാതിൽ തുറക്ക് ഓടി വാ... റൂമിലോട്ട് വായെന്ന് പറഞ്ഞു. ഞാൻ അവന്റെ മുറിയിൽ ചെന്ന് ലൈറ്റിട്ടപ്പോൾ പേടിച്ച് ഇവൻ വിറയ്ക്കുകയാണ്.

അച്ഛാ... ലൈറ്റ് ഓഫ് ചെയ്ത് എന്റെ കൂടെ നിൽക്കൂ എന്ന് അവൻ പറഞ്ഞു. അങ്ങനെ ഞാനും ഭാര്യയും ലൈറ്റ് ഓഫ് ചെയ്ത് റൂമിലാക്കി നോക്കി. ഒരു പച്ച ലൈറ്റുണ്ട് എന്ന് അവൻ ആവർത്തിച്ച് പറയുന്നുണ്ട്. ഞാൻ നോക്കിയപ്പോൾ ഒരു മിന്നാമിനുങ്ങ് ഇവന്റെ മുറിയിലൂടെ പറക്കുകയാണ്. ഒരു അതിശയോക്തിയും ഇല്ലാതെ ഒരു കാര്യം പറയട്ടെ. അവന് പത്ത് വയസായി.

ഞാൻ അപ്പോൾ ആലോചിച്ചു ഇവന് മിന്നാമിനുങ്ങിനെ അറിയാൻപാടില്ലേയെന്ന്. അപ്പോഴാണ് ഞാനും ആലോലിച്ചത് ഞാനും ഒരു മിന്നാമിനുങ്ങിനെ കണ്ടിട്ട് കുറേ നാളുകളായല്ലോയെന്ന്. മിനിമം അഞ്ചാറ് കൊല്ലമെങ്കിലും ആയിട്ടുണ്ട്. മിന്നാമിനുങ്ങൊക്കെ ഫീൽഡ് ഔട്ടായ വിവരം അപ്പോഴാണ് എനിക്ക് മനസിലായതെന്നും രമേഷ് പിഷാരടി പറഞ്ഞു. നടന് മൂന്ന് മക്കളാണ്. സിനിമാക്കാരുടെ ഒട്ടുമിക്ക ഫങ്ഷനുകളിലും കുടുംബസമേതമാണ് രമേഷ് പങ്കെടുക്കാറുള്ളത്.

മൂത്തത് മകളാണ് പീലി എന്നാണ് നടനും ഭാര്യ സൗമ്യയും പേരിട്ടിരിക്കുന്നത്. കൂടാതെ രണ്ട് ആൺകുട്ടികൾ കൂടി ഇരുവർക്കുമുണ്ട്. ഇവിടെ കാണുന്നത് പോലെയല്ല പിഷു വീട്ടില്‍... നേരെ ഓപ്പോസിറ്റാണ്. രണ്ട് കുട്ടികള്‍ മതിയെന്നായിരുന്നു വിചാരിച്ചത്. അപ്പോഴാണ് വെള്ളപ്പൊക്കം. കുറേ ദിവസം വീട്ടിലിരുന്നത്.

Ramesh Pisharody
Photo Credit: Ramesh Pisharody / Facebook

കൊറോണയ്ക്ക് മുമ്പ് കട പൂട്ടിയെന്നായിരുന്നു മക്കളേയും ഭർത്താവ് രമേഷിനെയും കുറിച്ച് ഒരിക്കൽ സൗമ്യ പറഞ്ഞത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി. കുമാറിന്റെ മിമിക്രി ട്രൂപ്പായ കൊച്ചിൻ സ്റ്റാലിയൻസിൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയിലൂടെയാണ്.

കുറിക്ക് കൊള്ളുന്ന ഹാസ്യവും കൗണ്ടർ ഡയലോഗുകളുമെല്ലാമായി എപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുകയും ഇഷ്ടം കവരുകയും ചെയ്യുന്ന പിഷാരടിക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് രമേഷ്. 2008ൽ പോസിറ്റീവ് എന്ന സിനിമയിലൂടെയാണ് നടൻ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തു.

2018ൽ പഞ്ചവർണ്ണതത്ത എന്ന സിനിമയിലൂടെ സംവിധാനത്തിലേക്കും രമേഷ് പിഷാരടി ചുവടുവെച്ചു. നായകൻ ജയറാമായിരുന്നു. ശേഷം മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധർവ്വൻ എന്ന സിനിമയും രമേഷ് പിഷാരടി സംവിധാനം ചെയ്തു.

More from Filmibeat

Read more about: ramesh pisharody
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X