എന്നെ കണ്ടതും അവര്‍ക്ക് സംശയമായി, ഞാനാരാണെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ പറഞ്ഞെന്ന് രമേഷ് പിഷാരടി

മകൾക്ക് പീലി എന്ന് പേരിട്ടതിൻ്റെ കാരണം രസകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് രമേഷ് പിഷാരടി.

നടന്‍, അവതാരകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ രമേഷ് പിഷാരടിയെ വിശേഷിപ്പിക്കാന്‍ പദവികള്‍ ഏറെയാണ്. വിദേശത്തടക്കം നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള പിഷാരടി കൗണ്ടര്‍ കോമഡികളുടെ രാജാവായിട്ടാണ് അറിയപ്പെടുന്നത്.

പലപ്പോഴും സ്‌പോട്ടില്‍ പിഷാരടി നല്‍കുന്ന മറുപടികളാണ് ആരാധകരെ പോലും അത്ഭുതപ്പെടുത്താറുള്ളത്. എന്നാല്‍ തന്റെ ജീവിതത്തിലുണ്ടായ ചില അബദ്ധങ്ങളെ പറ്റി പറയുകയാണ് താരം.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എയര്‍പോര്‍ട്ടില്‍ നിന്നുണ്ടായ അബദ്ധത്തെ കുറിച്ച് താരം പറഞ്ഞത്.

'കഴിഞ്ഞ ഡിസംബറില്‍ ഓസ്‌ട്രേലിയയിലേയ്ക്ക് താന്‍ പോയിരുന്നു. അന്ന് വിമാനത്താവളത്തിലെ പരിശോധനയില്‍ എന്റെ മുഖവും പാസ്‌പോര്‍ട്ടിലെ മുഖവും കണ്ടതോടെ അവര്‍ക്ക് സംശയമായി.

pisharody-photos

പാസ്‌പോര്‍ട്ടിലുള്ള ഫോട്ടോയില്‍ താടിയില്ല. ഇപ്പോള്‍ താടിയും മുടി സ്‌ട്രെയ്റ്റന്‍ ചെയ്തിട്ടുമുണ്ട്. ബയോമെട്രിക്കല്‍ സംവിധാനം ഉണ്ടായിരുന്നുമില്ല.

സംശയം തോന്നിയതോടെ എന്നെ പിടിച്ചു നിര്‍ത്തി. 'നിങ്ങള്‍ ഒന്നു ഗൂഗിള്‍ ചെയ്യൂ. എന്റെ ഡീറ്റെയ്ല്‍സ് കിട്ടുമെന്ന് ഞാനവരോടു പറഞ്ഞു. ഗൂഗിള്‍ സെര്‍ച്ചില്‍ വന്നത് പഴയ ടിവി പരിപാടികള്‍.

Also Read: എന്നെ കൊണ്ട് പറ്റിയ പണിയല്ല; ഭാര്യയും അമ്മയുമാണ് ആ എന്നും കൂടെ നിന്നത്, സിനിമയെ കുറിച്ച് പ്രവീണ്‍ പ്രേം

പലതും പല കോലത്തില്‍. ഒടുവില്‍ അറിയാവുന്ന ഭാഷയില്‍ ഞാനൊരു നടനാണെന്ന് പറഞ്ഞൊപ്പിച്ചു. അതോടെയാണ് അവര്‍ പൊയ്‌ക്കോളാന്‍ പറഞ്ഞതെന്ന്', പിഷാരടി വ്യക്തമാക്കുന്നു.

അഭിമുഖത്തില്‍ മക്കള്‍ക്ക് വേറിട്ട പേരിടാനുണ്ടായ കാരണത്തെ കുറിച്ചും താരം പറഞ്ഞിരുന്നു. മൂത്തമകള്‍ക്ക് പീലി എന്ന് പേരിട്ടതിന് പിന്നില്‍ ഒരു കഥുണ്ട്. എന്റെ ഭാര്യയുടെ വീട് പുനെ ആണ്. മോളുടെ ജനനവും അവിടെ വച്ചായിരുന്നു.

ജനിച്ച സമയത്ത് മകള്‍ക്ക് ചെറിയ മഞ്ഞനിറം ഉണ്ടായിരുന്നു, മഞ്ഞയ്ക്ക് ഹിന്ദിയില്‍ പീലാ എന്നാണു പറയുന്നത്. കുഞ്ഞിന് പീലാ ഹേ എന്നു നഴ്‌സ് പറഞ്ഞപ്പോഴാണ് പീലി നല്ല പേരാണെന്ന് ഓര്‍ത്തത്.

മകള്‍ക്ക് പീലി എന്ന് പേരിടാമെന്ന് പറഞ്ഞപ്പോള്‍ ഭാര്യ സൗമ്യയ്ക്കും സന്തോഷമായി. അടുത്തത് രണ്ടാമത്തെ മകന് മൗലി എന്നു പേരിടാന്‍ തീരുമാനിച്ചതായും താരം പറഞ്ഞിരുന്നു. കാരണം പീലിയുള്ളത് മൗലിയിലാണല്ലോ.

പക്ഷേ, ഭാര്യ അതിന് സമ്മതിച്ചില്ല. കാരണം അവള്‍ പുനെയില്‍ മേടിച്ചു കുടിച്ചിരുന്ന പാക്കറ്റ് പാല്‍ കമ്പനിയുടെ പേരായിരുന്നു മൗലി. അതുകൊണ്ടാണ് മകന്റെ പേര് മൗലി എന്നിടാന്‍ സമ്മതിക്കാത്തതെന്ന് പിഷാരടി പറയുന്നു.

pisharody-photos

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ചും അഭിമുഖത്തില്‍ പിഷാരടി സംസാരിച്ചിരുന്നു. മമ്മൂട്ടിയെ വെച്ച് സിനിമ സംവിധാനം ചെയ്തത് മാത്രമല്ല അദ്ദേഹത്തിനൊപ്പം പൊതുവേദികളിലും പരിപാടികളിലുമൊക്കെ പിഷാരടി കൂടെയുണ്ടാവും.

സിനിമയിലെത്തുന്നതിന് മുന്‍പേ മമ്മൂക്കയെ കുറിച്ചുള്ള ഓര്‍മകളും താരം പങ്കുവെച്ചു. 'കോളജില്‍ നിന്നു ക്ലാസ് കട്ട് ചെയ്തിട്ടാണ് രാക്ഷസരാജാവ് സിനിമയുടെ ലൊക്കേഷനില്‍ പോയത്.

മമ്മൂക്കയെ കുറിച്ചുള്ള ആദ്യത്തെ മമ്മൂക്ക ഓര്‍മയും അതാണ്. അദ്ദേഹം ലൊക്കേഷനിലേക്ക് വന്നതും ദൂരെ നിന്നു കണ്ടതും കൈവീശി കാണിച്ചതുമെല്ലാം ഇപ്പോഴും നല്ല ഓര്‍മയുണ്ട്.

1999 സെപ്റ്റംബറില്‍ കൈരളി ചാനലിന്റെ പരിപാടിയ്ക്ക് പോയപ്പോഴാണ് ആദ്യമായി നേരിട്ട് കാണുന്നത്. മമ്മൂക്ക ചെയ്യുന്ന ഓരോ കാര്യങ്ങളും നമ്മളെ അദ്ഭുതപ്പെടുത്തുന്നതാണൈന്നും', പിഷാരടി വ്യക്തമാക്കുന്നു.

ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലൂടെയാണ് പിഷാരടിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നത്. ഗായകരുടെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു ഗാനമേള പാട്ടുകാരനായിട്ടാണ് അഭിനയിച്ചത്.

പഞ്ചവര്‍ണതത്ത എന്ന സിനിമയ്ക്ക് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണിത്. മമ്മൂട്ടിയുടെ കരിയറില്‍ ഇതുവരെ ചെയ്യാത്ത വേഷത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

നടന്‍, അവതാരകന്‍, സംവിധായകന്‍, എന്നിവയില്‍ ഏറ്റവും എളുപ്പം അവതാരകനായിരിക്കാനാണ്. സംവിധാനത്തില്‍ നമ്മള്‍ വേറെ കുറെ കഥാപാത്രങ്ങളെ നിയന്ത്രിക്കേണ്ടി വരുമെന്നാണ് പിഷാരടി പറയുന്നത്.

ലൊക്കേഷനിലുള്ള എല്ലാവരെയും നിയന്ത്രിക്കണം. നടനാകുമ്പോഴും നമ്മള്‍ മറ്റൊരു കഥാപാത്രമാകണം.

അവതാരകനെ സംബന്ധിച്ചു നമ്മളായി തന്നെ നിന്നു ചെയ്യുന്ന കാര്യങ്ങളായതുകൊണ്ടു 'തൊ ഴില്‍ എളുപ്പം' എന്നു പറയുന്നത് അവതരണമാണെന്നുതോന്നിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X