ഇത് പറഞ്ഞപ്പോൾ ശ്വേതയുടെ ഉമ്മ കിട്ടി, സോപ്പിൻ്റെ കാര്യമാണ് പറഞ്ഞതെങ്കിൽ എന്താവുമായിരുന്നെന്ന് പിഷാരടി

നടനും അവതാരകനും സംവിധായകനും ഒക്കെ ആണെങ്കിലും രമേശ് പിഷാരടി അറിയപ്പെടുന്നത് കൗണ്ടർ കോമഡിയുടെ രാജാവ് എന്നാണ്. ടെലിവിഷൻ പരിപാടികളിലും മിമിക്രി വേദികളിലുമൊക്കെ താരം പറയുന്ന പല കാര്യങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്.

അടുത്തിടെ ചില ടെലിവിഷൻ പരിപാടികളിൽ വിധികർത്താവായിട്ടും പിഷാരടി പങ്കെടുത്തിരുന്നു. നടിമാരായ പൂർണിമ ഇന്ദ്രജിത്തിനും ശ്വേത മേനോനും ഒപ്പമുള്ള പരിപാടിയിൽ നിന്നുള്ള രസകരമായ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. യാത്ര ചെയ്ത് വരുന്ന തന്നെ സഹായിച്ചത് പൂർണിമയാണെന്ന് പറഞ്ഞ് തുടങ്ങിയ പിഷാരടിയെ ശ്വേത മേനോൻ മറ്റൊരു തരത്തിൽ കളിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്.

pishu

ബോംബെയിൽ നിന്ന് ഇവിടെ വന്നപ്പോൾ പൂർണിമ ഇന്ദ്രജിത്താണ് തനിക്ക് എല്ലാത്തിനും സഹായമായതെന്നാണ് വീഡിയോയിൽ രമേഷ് പിഷാരടി പറയുന്നത്. എനിക്ക് പല്ല് തേക്കാൻ പേസ്റ്റ് ഇല്ലെങ്കിൽ പോലും, മുംബൈയിൽ നിന്ന് പേസ്റ്റ് ഇല്ലാതെ വന്നാൽ പൂർണിമയാണ് തന്നു സഹായിക്കുന്നതെന്നാണ് പിഷാരടി പറയുന്നത്.

അത് സത്യമാണെന്ന് ശരിവെക്കുന്ന നിലപാടാണ് ശ്വേത മേനോനും സ്വീകരിച്ചത്. എത്രയോ തവണ അങ്ങനെ ആയിരുന്നു. ഇപ്പോഴും അങ്ങനെ വരാറുണ്ടെന്ന് നടി പറഞ്ഞു. പിഷുവിന്റെ വീട് ഇവിടെ ആയപ്പോഴാണ് അങ്ങനെ മാറ്റമുണ്ടായത് അതല്ലെങ്കിൽ പേസ്റ്റ് ഇല്ലാതെ തന്നെയാണ് നടൻ വരാറുള്ളതെന്ന് ശ്വേത വ്യക്തമാക്കി.

ഇതോടെയാണ് ശ്വേത മേനോനെ കളിയാക്കിയുള്ള പിഷാരടിയുടെ കൗണ്ടർ എത്തിയത്. 'നിങ്ങൾ ഈ ലിപ്സ്റ്റിക് ഇടുന്ന സമയത്ത് പോയി പല്ല് തേച്ചിട്ട് വാ' എന്നായിരുന്നു നടൻ പറഞ്ഞത്.

തന്നെ കളിയാക്കിയതാണെന്ന് മനസ്സിലായതോടെ ശ്വേതാ മേനോൻ പിഷാരടി അടുത്തേക്ക് വലിച്ചു. ശേഷം നടന്റെ കവിളിൽ ചുംബിക്കുകയായിരുന്നു. സദസ്സിലുള്ളവരെല്ലാം പൊട്ടിച്ചിരിച്ചു കൊണ്ടാണ് താരങ്ങളുടെ ഈ തമാശ ആസ്വദിച്ചത്.

എന്നാൽ അവിടെയും പിഷാരിയുടെ കൗണ്ടർ തീരുന്നില്ല. ' വേണ്ട വേണ്ട അരുത് മാനിഷാദ, എന്നൊക്കെ പറഞ്ഞ് ശ്വേതയുടെ ആക്രമണം തടയാൻ നടൻ ശ്രമിച്ചിരുന്നു. എങ്കിലും ശ്വേത മേനോൻ പിഷാരടിയുടെ കവിളിൽ ഉമ്മ കൊടുത്തു.

ഭാഗ്യം ഞാൻ പേസ്റ്റിനെ പറ്റി പറഞ്ഞത്. ഇനി സോപ്പിനെ പറ്റിയായിരുന്നു പറഞ്ഞിരുന്നതെങ്കിൽ എന്ത് സംഭവിച്ചേനെ എന്നാണ് തമാശ രൂപേണേ പിഷാരടി പറഞ്ഞത്.

pishu

എന്നാൽ പിഷാരടിയെ വീടാതെ ട്രോളൻമാരും ഒപ്പമുണ്ട്. ഈ വീഡിയോയുടെ താഴെ പിഷാരടിയെ കളിയാക്കിയും മറ്റുമായി 100 കണക്കിന് കമന്റുകളാണ് വന്നിരിക്കുന്നത്. ഈ സംഭവം കഴിഞ്ഞ് വീട്ടിലെത്തിയ പിഷാരടിയെ ഭാര്യ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും പായും തലയണയും എടുത്തുകൊടുത്ത പുറത്തു കിടന്നാൽ മതിയെന്ന് പറഞ്ഞിട്ടുണ്ടാവുമെന്നും കമന്റുകളിൽ പറയുന്നു.

സ്പോട്ടിൽ അടിക്കാൻ ഇങ്ങനെ കഴിഞ്ഞിട്ടേ ആളുണ്ടാവൂ, അയാൾ തടഞ്ഞിട്ട് കൂടെ അയാളെ ചുംബിച്ചത് മോശമായിപ്പോയി എന്നാണ് ഒരാൾ ചൂണ്ടിക്കാണിക്കുന്നത്. ഒരു സെലിബ്രിറ്റിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ ആണുങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്നാണ് ചിലരുടെ ചോദ്യം.

ബുദ്ധിയാണ് സാറേ ഇവന്റെ മെയിൻ, ഇതോടെ പിഷാരടിയുടെ കുടുംബം കലങ്ങി, എന്ന് തുടങ്ങി താരത്തെ പരിഹസിച്ചും കളിയാക്കിയും നിരവധി കമന്റുകൾ ആണ് വരുന്നത്. കൂട്ടത്തിൽ ശ്വേത മേനോനും അഭിപ്രായം രേഖപ്പെടുത്തി എത്തിയിരുന്നു. പിഷുവിനെ കളിയാക്കി കൊണ്ടുള്ള ഒരു കമന്റ് ആണ് ശ്വേത ഇട്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X