സലീം കുമാറിന്റെ ട്രൂപ്പില്‍ നിന്നും പോയത് അങ്ങോട്ട്! അപൂര്‍വ്വ സന്തോഷത്തെ കുറിച്ച് നടന്‍ രമേഷ് പിഷാരടി
സിനിമയിലേക്ക് വരുന്നതിന് മുന്‍പ് പലവിധ മേഖലയിലൂടെ കടന്ന് പോയവരാണ് ഇന്നത്തെ പ്രമുഖരായ പല താരങ്ങളും. മലയാളത്തിലെ താരങ്ങളെല്ലാം മിമിക്രി ലോകത്ത് നിന്നുമാണ് സിനിമയില്‍ സജീവമാകുന്നത്. അത്തരത്തില്‍ താന്‍ കടന്ന് വന്ന വഴിയിലെ സൗഹൃദത്തെ കുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി.
മിമിക്രി താരവും നടനുമായ സാജന്‍ പള്ളുരുത്തിയുടെ കൂടെ നില്‍ക്കുന്ന പുതിയൊരു ഫോട്ടോയാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. ഇരുപത് വര്‍ഷം മുന്‍പ് തുടങ്ങിയ സൗഹൃദത്തിന്റെ അപൂര്‍വ്വമായൊരു കഥയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഫോട്ടോയ്ക്ക് ക്യാപ്ഷനായി പിഷാരടി പങ്കുവെച്ചത്. വിശദമായി വായിക്കാം..

'പുതുവത്സര ആശംസകള്‍. ഒപ്പം ഒരു അപൂര്‍വ സന്തോഷവും. തുടര്‍ച്ചയായ 20 വര്‍ഷങ്ങളായി എല്ലാ പുതുവര്‍ഷത്തിനും ഞങ്ങള്‍ ഒത്തുകൂടി സാജന്‍ പള്ളുരുത്തി. 2003 ല്‍ സലീമേട്ടന്റെ (സലീം കുമാര്‍) ട്രൂപ്പില്‍ നിന്നും നേരെ പോകുന്നത് സാജന്‍ ചേട്ടന്റെ സംഘത്തിലേക്കാണ്.
കാലപ്രവാഹത്തില്‍ പുതിയ ആളുകള്‍ വന്ന് പോയപ്പോഴും, പലവഴി പിരിഞ്ഞപ്പോഴും ഡിസംബര്‍ 31 ന്റെ വേദികളില്‍ ഞങ്ങള്‍ ഒപ്പം ആയിരുന്നു.
15 വര്‍ഷങ്ങള്‍ക്കപ്പുറം ഞാന്‍ വേദികള്‍ കുറച്ചു. ജീവിത ഘട്ടങ്ങള്‍ പലതായി അപ്പോഴും ഈ ദിവസം പരസപരം ഒന്നു കണ്ടു പിരിയുകയെങ്കിലും വേണം എന്നു ബോധപൂര്‍വം തീരുമാനിച്ചു. ഇരുപത് കൊല്ലം നീളുന്ന കാലത്തിന്റെ കലാപ്രകടനം ആണ് ഈ സൗഹൃദം'.. എന്നുമാണ് പിഷാരടി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
സൗഹൃദത്തിന് ആഴമില്ലെന്നാണ് പിഷാരടിയോട് ആരാധകരും പറയുന്നത്. നിങ്ങല്‍ രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ്. വന്ന വഴി മറക്കാത്തവനാണ് പിഷാരടി. ഞാന്‍ ഏറെ സ്‌നേഹിക്കുന്ന ജാഡ ഇല്ലാത്ത കലാകാരന്‍ രമേശ് പിഷാരടി എന്ന അതുല്യ കലാകാരന് പുതുവത്സര ആശംസകള്‍ അതോടപ്പം രമേശിന്റെ അച്ഛനും അമ്മക്കും ആശംസകള്‍.

പണ്ട് മിക്കവാറും ദിവസങ്ങളില്‍ നിങ്ങളെ രണ്ടുപേരെയും സാജന്‍ ചേട്ടന്റെ പഴയ വീടിന്റ മുന്‍പില്‍ കാണാറുണ്ടായിരിന്നു... 'മ'കാരം കൊണ്ട് മാത്രം ഒരു കഥ പറഞ്ഞിരുന്ന, സിനിമ പേര് കൊണ്ട് മാത്രം കഥ പറഞ്ഞിരുന്ന, ഒറ്റ ശ്വാസത്തില്‍ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞിരുന്ന സാജന്‍ പള്ളുരുത്തിയും രമേഷ് പിഷാരടിയും. ഇങ്ങനെ ഓര്‍മ്മ പുതുക്കുമ്പോള്‍ ഒത്തിരി സന്തോഷമുണ്ടെന്നാണ് താരങ്ങളോട് ആരാധകരും പറയുന്നത്.
സ്റ്റേജ് പരിപാടികളിലൂടെയും മിമിക്രി വേദികളിലൂടെയുമൊക്കെ കരിയര്‍ തുടങ്ങിയ താരമാണ് രമേഷ് പിഷാരടി. പിന്നീട് വളര്‍ന്ന് അവതാരകനും നടനും സംവിധായകനും നിര്‍മാതാവുമൊക്കെയായി മാറി. ഇന്ന് മലയാള സിനിമയിലെ തന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് പിഷാരടി. തുടക്ക കാലത്ത് തന്റെ കൂടെ നിന്നവരെ ഒന്നും മറക്കാതെ അവരെയും ചേര്‍ത്ത് പിടിക്കുന്ന പിഷാരടിയ്ക്ക് ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍.
അതേ സമയം ക്യാപ്ഷന്‍ സിംഹം എന്നാണ് പിഷാരടി അറിയപ്പെടാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്ക് പിഷാരടി നല്‍കുന്ന അടിക്കുറിപ്പുകള്‍ വലിയ ഹിറ്റാണ്. ക്യാപ്ഷന്‍ ഇല്ലാത്ത പിഷുന്റെ പോസ്റ്റ് റേഷന്‍ ഇല്ലാത്ത വീടുപോലെയാണ് പിഷൂ ആണെന്നാണ് ചിലരുടെ കമന്റുകള്‍.


Click it and Unblock the Notifications











