തുടക്കകാലത്ത് എതിർപ്പ്, അച്ഛന്റെ ഹ്യൂമർസെൻസ് കിട്ടിയ മകൻ; മഞ്ജുവും ചാക്കോച്ചനും പിഷാരടിക്കായി ജീവൻ കൊടുക്കും!
ഇരുപത്തിയഞ്ച് വർഷമായി കലാരംഗത്ത് നിറഞ്ഞ് നിൽക്കുകയാണ് രമേഷ് പിഷാരടി. കാലവും ആളുകളുടെ ടേസ്റ്റും മാറുന്നതിന് അനുസരിച്ച് തന്റെ നർമ്മത്തിലും പുതുമ കൊണ്ടുവരാൻ രമേഷിന് സാധിക്കാറുണ്ട്. നാലായിരത്തിൽ അധികം വേദികളിൽ ഇതിനോടകം പിഷാരടി പ്രോഗ്രാമുകൾ അവതരിപ്പിച്ച് കഴിഞ്ഞു. നിരവധി ടിവി ഷോകളുടേയും ഭാഗമായി. പക്ഷെ ഒരിക്കൽ പോലും തന്റെ മാതാപിതാക്കളെ പൊതുവേദികളിൽ പിഷാരടി കൊണ്ടുവന്നിട്ടില്ല.
എന്നാൽ അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന നിറസല്ലാപം പരിപാടിയുടെ അണിയറപ്രവർത്തകർക്ക് അത് സാധിച്ചു. പത്ത് മൂവായിരം എപ്പിസോഡുകൾ ചെയ്തിട്ടുണ്ടെങ്കിലും ഒരു ടിവി പരിപാടിയിലും മാതാപിതാക്കളെ ഞാൻ ഇതുവരെയും കൊണ്ടുവന്നിട്ടില്ല. ആ ആളുകളെയാണ് ഇന്ന് ഇവിടെ നിങ്ങൾ കൊണ്ട് വന്നിരിക്കുന്നത് രമേഷ് പിഷാരടി പറഞ്ഞു.

ഇതുവരെയും ഒരു ടിവി പരിപാടിയിലും പങ്കെടുത്തിട്ടില്ല. ഞങ്ങൾ ഇന്ററസ്റ്റ് കാണിച്ചിട്ടുമില്ല. ചില ഫങ്ഷൻസിന് കൊണ്ടുപോകാമോയെന്ന് ചോദിച്ചിട്ടുണ്ട്. പക്ഷെ അവൻ ഞങ്ങളെ കൊണ്ടുപോയില്ല അമ്മ പറയുന്നു. ചില അവാർഡ് ഫങ്ഷനുകൾക്കൊക്കെ കൊണ്ടുപോകുമോയെന്നാണ് പാരന്റ്സ് ചോദിച്ചിട്ടുള്ളത്. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം, മരുന്ന് കഴിക്കണം എന്നൊക്കെയുള്ള ചിട്ടയുള്ളവരാണ് ഇരുവരും.
അവരെ ഞാൻ അവാർഡ്നൈറ്റിന് കൊണ്ടുപോയാൽ കൃത്യസമയത്ത് ഒന്നും ചെയ്ത് കൊടുക്കാൻ പറ്റില്ല. മാത്രമല്ല ഞാൻ സ്റ്റേജിലുമായിരിക്കും എന്നായിരുന്നു പിഷാരടിയുടെ മറുപടി. വീട്ടിൽ കലയുമായി ബന്ധമുള്ള ഒരാൾ രമേഷ് മാത്രമാണ്. എവിടുന്നാണ് ഈ കല കിട്ടിയതെന്ന് ചോദിച്ചാൽ ഈശ്വരൻ തന്നതാണെന്ന് പറയേണ്ടി വരും.
കലയെ പരിപോഷിപ്പിക്കാനുള്ള വേദി ഞങ്ങളുടെ ഒന്നും കാലത്ത് ഉണ്ടായിരുന്നില്ല. ഇപ്പോൾ നിരവധി വേദികൾ ഉള്ളതുകൊണ്ടാകും അവൻ മുന്നിലേക്ക് വന്നത്. നല്ലപോലെ പഠിക്കാൻ മിടുക്കനായിരുന്നു. അവന്റെ ഒരു മിസ്സാണ് കലയോടുള്ള താൽപര്യം ആദ്യം കണ്ടെത്തിയത്. ആദ്യ കാലത്ത് രമേഷ് പരിപാടികൾ ചെയ്യാൻ പോകുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ലായിരുന്നു. അവന്റെ ബുദ്ധിമുട്ടും കഷ്ടപ്പാടുമൊക്കെ ആലോചിച്ചിട്ടായിരുന്നു എതിർത്തത്.
ഒരുപാട് ദൂരം യാത്രകൾ ഉണ്ടാകും. അർധരാത്രിക്ക് വരേണ്ടി വരും അതൊക്കെ കൊണ്ടാണ് അന്ന് പിന്തുണയ്ക്കാതിരുന്നത്. രമേശിന്റെ അച്ഛൻ തമാശയൊക്കെ പറയുന്നയാളാണ് അമ്മ കൂട്ടിച്ചേർത്തു. ചെറുപ്പത്തിൽ ഞാനും തമാശയൊക്കെ നല്ലവണ്ണം പറയാറുണ്ടായിരുന്നു. ഞാൻ പതിനഞ്ച് കൊല്ലത്തോളം എയർഫോഴ്സിൽ ആയിരുന്നു.

അവിടെ ഞാൻ ചില കലാപരിപാടികളൊക്കെ അവതരിപ്പിക്കുമായിരുന്നു. അന്ന് 22, 23 വയസായിരുന്നു എനിക്ക് പ്രായം. ഇപ്പോഴും രമേശിന്റെ പ്രോഗ്രാം കാണുമ്പോൾ ചിലരൊക്കെ പറയാറുണ്ട് ഇവന്റെ അച്ഛന്റെ അടുത്ത് നിന്നും കിട്ടിയ കഴിവാണെന്ന്. ഫ്രണ്ട്സും പറയാറുണ്ട്. കാര്യമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നയാളല്ല രമേഷ്. അവൻ പറയുന്ന കഥകളിൽ മുക്കാലും സത്യം തന്നെയാണ് അച്ഛൻ പറഞ്ഞു.
ഇരുപത്തിയഞ്ച് വർഷത്തിനിടെ ഒട്ടവധി സൗഹൃദങ്ങൾ സിനിമയിലും മിനിസ്ക്രീൻ മേഖലയിലും പിഷാരടിക്കുണ്ട്. റിമി ടോമി പറഞ്ഞതുപോലെ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനുമെല്ലാം പിഷാരടിക്ക് വേണ്ടി ജീവൻ കൊടുക്കാൻ വരെ തയ്യാറായി നിൽക്കുന്ന സുഹൃത്തുക്കളാണ്. സൗഹൃദങ്ങൾ ഉണ്ടാക്കിയെടുക്കാൻ അവന് പ്രത്യേക കഴിവാണ്. ആര് എന്ത് പറഞ്ഞാലും ദേഷ്യം വരില്ലെന്നായിരുന്നു രമേഷിനെ കുറിച്ച് അച്ഛൻ പറഞ്ഞത്.
കോളജ് കാലത്ത് മഹാത്മാഗാന്ധി സർവകലാശാലയിൽ നടന്ന യുവജനോത്സവത്തിൽ രണ്ടാം സമ്മാനം നേടിയതിനുശേഷം പിഷാരടിക്ക് സ്റ്റേജ് പ്രോഗ്രാമുകൾ ലഭിക്കാൻ തുടങ്ങി. അങ്ങനെ 2000ൽ നടൻ സലിം കുമാർ രൂപീകരിച്ച മിമിക്രി ട്രൂപ്പായ കൊച്ചിൻ സ്റ്റാലിയൻസിൽ അദ്ദേഹം ചേർന്നു. അവിടം മുതലാണ് രമേഷ് പിഷാരടിയുടെ കലാജീവിതത്തിന് ചിറക് മുളച്ച് തുടങ്ങിയത്. ഇന്ന് നടനും മിമിക്രി കലാകാരനും സംവിധായകനും എല്ലാമാണ് താരം.


Click it and Unblock the Notifications











